ഓരോ പുതിയ ദിവസത്തേക്ക് നീ കണ്ണ് തുറക്കുമ്പോഴും നീ ബോധത്തിലേക്ക് ആവണേ കണ്ണ് തുറക്കുന്നത് എന്ന് കരുതി പ്രാർത്ഥിക്കുന്ന ഗംഗയെ ഞാൻ കണ്ടിട്ടുണ്ട്.
നീ പേടിച്ചു കരയുമ്പോഴെല്ലാം നിന്നെ ചേർത്തിരുത്തി മാറോടു ചേർത്ത് നിന്റെ കുതറലും പേടിയും മാറും വരെ നിന്റെ അടുത്തൂന്നു മാറാത്ത വസുവിനെ ഞാൻ കണ്ടിട്ടുണ്ട്.
സ്വന്തം മകൾക്ക് വന്ന അവസ്ഥയോർത്തു ഓരോ നിമിഷവും നീറി നീറി കരഞ്ഞു നിനക്ക് വേണ്ടി ഇത് വരെ ജീവിച്ച ഒരമ്മയെ ഞാൻ കണ്ടിട്ടുണ്ട്.
നിനക്ക് എന്നെ ഏറ്റവും ആവശ്യമുള്ളപ്പോൾ കൂടെ ഉണ്ടാവാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയിൽ ഓരോ നിമിഷവും ഉരുകി ജീവിച്ചു നിന്നോട് മനസ്സിൽ മാപ്പ് ചോദിച്ചു നീ തിരികെ വരുമ്പോൾ ആഹ് കാലു പിടിച്ചു മാപ്പ് ചോദിക്കാൻ വെമ്പിയിരുന്ന എന്നെ നീ കണ്ടിട്ടുണ്ടാവില്ല….
എന്നെയും ഇവരെയുമൊക്കെ നീ കണ്ടിരുന്നെങ്കിൽ ഒരു കത്തിൽ എല്ലാം പറഞ്ഞു തീർത്തു നീ പോവില്ലായിരുന്നു.”
എന്റെ വാക്കിനു പകരം അവിടെ മുഴങ്ങിയത് അവളുടെ ഉയർന്ന നിലവിളി ആയിരുന്നു.ചങ്ക് പൊട്ടി മീനുവിരുന്നു കരഞ്ഞത് കണ്ട് ചോര പൊടിഞ്ഞത് എന്റെ നെഞ്ചിലായിരുന്നു.
അവളെ ചേർത്ത് പിടിച്ചു ഒന്നാശ്വസിപ്പിക്കാൻ ശ്രെമിച്ചതും എന്റെ കയ്യിൽ നിന്നും ഊർന്നു അവൾ കാലിലേക്ക് വീണു കരഞ്ഞു.
മുട്ട് നനച്ചുകൊണ്ട് അവളുടെ കണ്ണീര് എന്റെ കാലിൽ പരന്നൊഴുകി.
“ന്നോട് ക്ഷെമിക്ക് ഹരിയേട്ടാ…ഞാൻ…..ഞാൻ അപ്പോൾ…..എന്താന്ന് അറിയാതെ ചിന്തിക്കാതെ ഞാൻ ചെയ്തു പോയതാ….നിക്ക് അറിയില്ല ഇപ്പോഴും എനിക്കെങ്ങനാ അങ്ങനെ ചെയ്യാൻ പറ്റീതെന്നു…..എനിക്കൊന്നും ആലോചിക്കാൻ പറ്റീല….ചെവിയിൽ അപ്പോഴും ആരുടെയൊക്കെയോ ചിരിയും എന്റെ സ്വന്തം കരച്ചിലും മാത്രായിരുന്നു എന്റെ തല പൊട്ടിത്തെറിക്കുമ്പോലെ തോന്നി….വേറൊന്നും നിക്കപ്പൊ ചിന്തിക്കാൻ പറ്റീല…..ന്നോട് പൊറുക്കേട്ടാ……..”
കരഞ്ഞു വീണ്ടും ഊർന്നു തറയിലേക്ക് ചാഞ്ഞു പോയ മീനുവിനെ വലിച്ചു പൊക്കി എന്റെ നെഞ്ചിലേക്കിട്ടു ഞാൻ വാരി പുണർന്നു.
എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഇരുന്ന മീനുവിനെ ചുറ്റി പിടിച്ചു നെറുകയിൽ ഒരുമ്മ കൊടുത്ത് ഞാൻ അവളുടെ താടി പിടിച്ചുയർത്തി.
“ഇത് ഞാൻ ക്ഷെമിച്ചു ഇനി ഒരിക്കലെങ്കിലും ഞങ്ങളെ വിട്ടു പോണോന്നു തോന്നിയാൽ പൊന്നുമോളെ….”
അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു ബാക്കി ഞാൻ പറയാതെ പറഞ്ഞു.
പെണ്ണിന് കിട്ടിയ ചുംബനത്തിന്റെ നിർവൃതിയിൽ അവളൊന്നു കൂമ്പി നാണം ചുവപ്പു പടർത്തിയ കവിളുകൾ അവൾ പോലും അറിയാതെ വിറച്ചപ്പോൾ,