യുഗം 16 [Achilies] [Climax]

Posted by

ഹേമേടത്തി ആഹ് നിമിഷം കൊണ്ട് സകല ദൈവങ്ങൾക്കും നന്ദി പറഞ്ഞു കൂട്ടി.

“മോനെ വസൂ മോളെ ഒന്ന് വിളിച്ചു പറ, പാവം ടെൻഷൻ അടിക്കണ്ടല്ലോ.”

ദൈവമേ വസൂ…….എന്റെ മീനു.

ഹേമേടത്തി ആഹ് കാര്യം പറഞ്ഞപ്പോളാണ് ഗംഗയുടെ ഒപ്പം ആഹ് വേദനയിലും സന്തോഷത്തിലും ഞാൻ മറന്നു പോയ മീനുവിനെ ഓർത്തത്.
ഹേമേട്ടത്തിയുടെ അടുത്ത് നിന്ന് കുറച്ചു മാറി നിന്ന് ഞാൻ വസുവിനെ വിളിച്ചു.
കാൾ പോകുന്നുണ്ട് പക്ഷെ അവിടെ നിന്ന് വസൂ എടുക്കാതായതോടെ എന്റെ നെഞ്ച് വിങ്ങാൻ തുടങ്ങി ഒരു ദുരന്ത വാർത്ത കേൾക്കാൻ എന്ന വിധം എന്റെ നെഞ്ച് പെരുമ്പറ കൊട്ടാൻ തുടങ്ങി.
ചെവിയിലേക്ക് മൂളി കേൾക്കുന്ന ഏതോ വണ്ടിന്റെ ഒച്ച എന്ന പോലെ ആഹ് സ്വരം തലയിലേക്കും പ്രവഹിച്ചു തുടങ്ങിയപ്പോൾ കാലു തളർന്നു ഞാൻ അവിടെ ഇട്ടിരുന്ന കസേരയിൽ ഇരുന്നു പോയി.

**********************************

ഹരിയോട് അങ്ങനെ വാക്ക് പറഞ്ഞിറങ്ങിയെങ്കിലും മീനുവിനെ എവിടെ പോയി തിരയണം എന്നറിയാതെ കാറിൽ അങ്ങോട്ടും ഇങ്ങോട്ടും വഴിക്കണ്ണുമായി ഞാൻ ഓടിച്ചു.
ലക്ഷ്യബോധമില്ല മീനുവിന്റെ മുഖം മാത്രമാണ് എന്നെ എനിക്ക് വഴിതെളിച്ചത്.
ഹരിയോട് എനിക്ക് അങ്ങനെ പറഞ്ഞെ പറ്റൂ എന്ന് അറിയാമായിരുന്നു,
അല്ലെങ്കിൽ തളർന്നു നിൽക്കുന്ന ഹരിയെ കണ്ടാൽ ഗംഗയും ചിലപ്പോൾ വീണു പോകും അതോടെ ഇതുവരെ കണ്ട സ്വപ്‌നങ്ങൾ……
…….ഈശ്വര ന്റെ ഗംഗ…….കത്തോളണേ..”

കാറിൽ അലഞ്ഞു തിരിയാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി ഇനി എവിടെ തിരക്കും എന്ന് പോലുമറിയില്ല….എങ്ങനെയാ മീനുവിന് ഞങ്ങളെയൊക്കെ വിട്ടു പോവാൻ തോന്നിയത് എന്നാലോചിക്കുമ്പോഴെല്ലാം കണ്ണ് പിടി തരാതെ ഒഴുകിക്കൊണ്ടിരുന്നു.
മനസ്സ് കൈ വിട്ടു തുടങ്ങിയതിന്റെ ലക്ഷണങ്ങൾ ശരീരവും കാണിച്ചു തുടങ്ങി വണ്ടി രണ്ടു മൂന്നു തവണ പാളി.
കണ്ണിനു മീതെ നീർപാട നിറഞ്ഞതും ഇരുട്ട് തളം കെട്ടുന്ന കണ്ണുകൾ മുറുക്കെ ഒന്നു അടച്ചു തുറന്നു,
വണ്ടി ഒരു ഓരത്തേക്ക് ഒതുക്കി സ്റ്റിയറിങ്ങിൽ തല ചായ്ച്ചു കാരയാനെ എനിക്ക് കഴിയുന്നുള്ളൂ.
പോലീസിൽ അറിയിക്കാം ഇനിയും ഒറ്റയ്ക്ക് അവളെ തേടി അലയുന്നത് കൊണ്ട് ഒന്നും ഉണ്ടാവാൻ പോകുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *