ചേച്ചി : അയ്യോടാ…… എന്തൊരു സ്നേഹം. എന്നും ഉണ്ടായാൽ മതിയായിരുന്നു.
ഞാൻ : വേഗം എന്തൊക്കെയാ പണിയെന്ന് വച്ചാൽ പറഞ്ഞോ… എല്ലാത്തിനും അവള് കൂടെ ഉണ്ടാവും. എന്നിട്ട് വേണം ഞങ്ങൾക്ക് അമ്മായിടെ വീട്ടിൽ പോകാൻ. ഷി കുറച്ചക് ഇളനീർ വാങ്ങി കൊണ്ടു പോവാൻ പറഞ്ഞിരുന്നു.
അമ്മ : അത് ഏതായാലും നന്നായി… ഷിൽനയ്ക്ക് വയ്യാതായതോടെ നിത്യ ആകെ തളർന്നുപോയി. നിങ്ങള് രണ്ടാളും പൊക്കോ. ഞാൻ പണിയൊക്കെ ഒരുക്കിയിട്ട് അങ്ങോട്ട് വരാം.
തുഷാര : നമുക്ക് ഇപ്പോഴേ പോയാലോ ഏട്ടാ… അമ്മായി കഴിക്കാൻ ഒന്നും ഉണ്ടാക്കി കാണില്ല. ഇന്നലെ തന്നെ രാത്രി ഒന്നും കഴിച്ചില്ലെന്ന് തോനുന്നു. അമ്മ കൊണ്ടുപോയ ബിരിയാണി ഒക്കെ അവിടെ തന്നെ ഉണ്ടായിരുന്നു.
അച്ഛൻ : എടാ നല്ല ഇളനീർ വേണേൽ നമ്മുടെ തെങ്ങിൽ ഇല്ലേ.. അത് പറിച്ചാൽ പോരേ
ഞാൻ : എന്ന അച്ഛൻ കയറി രണ്ട് ഇളനീർ ഇട്… കൂട്ടത്തിൽ ആ തേങ്ങയും പറിച്ചോ
ഞാൻ പറയുന്നത് കേട്ട് എല്ലാവരും ചിരി തുടങ്ങി. അച്ഛൻ അപ്പോൾ തന്നെ നാട്ടിലുള്ള തെങ്ങുകയറ്റക്കാരൻ പ്രേമേട്ടനെ വിളിച്ച് വീടുവരെ വരാൻ പറഞ്ഞു. പുള്ളിക്കാരൻ അധികം താമസിയാതെ തന്നെ വന്നു. കുളിച്ച് പല്ലൊക്കെ തേച്ച് വരുമ്പോഴേക്കും ഉമ്മറത്ത് അഞ്ചാറ് ഇളനീർ ചെത്തി റെഡിയാക്കി വച്ചിട്ടുണ്ട്. തെങ്ങയൊക്കെ കല്യാണത്തിന് മുന്നേ പറിച്ചതുകൊണ്ട് പ്രേമേട്ടന് അധികം പണിയുണ്ടായില്ല.
അച്ഛൻ നാട്ടിൽ ഉണ്ടെങ്കിൽ ഭക്ഷണം കഴിക്കുന്നത് എല്ലാവരും ഒരുമിച്ച് ആയിരിക്കണം എന്ന് അച്ഛന് നിർബന്ധമുണ്ട്. ആ കൂട്ടത്തിൽ ഞാൻ മാത്രമാണ് മിക്കപ്പോഴും ഇല്ലാതിരിക്കുന്നത്. കാരണം എന്റെ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞ് താഴെ ഇറങ്ങി വരണമെങ്കിൽ മിനിമം പത്ത് മണിയെങ്കിലും ആവണം. കുറേ ദിവസമായി ഓടി നടക്കുന്നത് കൊണ്ട് അളിയൻ ഇപ്പോഴാണ് എണീറ്റ് വന്നത്. അളിയൻ മുറിയിൽ നിന്നും പുറത്തിറങ്ങുന്നുണ്ടെങ്കിൽ പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞിരിക്കും. ചേച്ചി പോയി വിളിക്കേണ്ട താമസം അളിയനും കഴിക്കാനായി ഞങ്ങളുടെ കൂടെ കൂടി. ഇന്ന് തുഷാര കാരണം എനിക്കും അച്ഛന്റെ കൂടെയിരുന്ന് കഴിക്കാൻ പറ്റി.
കല്യാണത്തിന്റെ ഭാഗമായി വന്ന കണക്കുകളൊക്കെ കൊടുത്തു തീർക്കാൻ ഉണ്ട്. പച്ചക്കറി കടയിലും, പന്തൽ ഒരുക്കിയതിന്റെയും, ഫോട്ടോ പിടുത്തത്തിന്റെയും ഒക്കെ പൈസ കൊടുക്കാൻ ഉണ്ട്. എല്ലാ കണക്കും സെറ്റിൽ ചെയ്തുവരാമെന്ന് പറഞ്ഞ് അച്ഛൻ അളിയനേയും കൂട്ടി വണ്ടിയുമായി ഇറങ്ങി.
ഞാനും തുഷാരയും അമ്മായിയുടെ വീട്ടിലേക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങി. പോകുന്ന വഴിയിൽ വിഷ്ണുവിനെ കാണാമെന്ന് വിചാരിച്ച് അവന്റെ വീട്ടിൽ ഒന്ന് കയറി. മുറ്റത്ത് എത്തി വിഷ്ണു എന്ന് നീട്ടി വിളിക്കുന്ന ശബ്ദം കേട്ട ഉടനെ ഓമനേച്ചിയും അവരുടെ പുറകിലായി ലീന ടീച്ചറും പുറത്തേക്ക് കടന്നു വന്നു. ലീന സ്കൂളിലേക്ക് പോകുവാൻ തയ്യാറായി സാരി ഒക്കെ ഉടുത്ത് കൈയ്യിൽ