നാട്ടിൽ ജോലി ചെയ്യ് കുറച്ചുകാലം. അധികം ശമ്പളം ഒന്നും പ്രതീക്ഷിക്കേണ്ട കേട്ടോ… നീ ആകെ മൂന്ന് മാസമേ ഉണ്ടാവൂ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അവര് എന്തെങ്കിലും സ്റ്റൈപ്പൻഡ് തരുമായിരിക്കും. ഷിൽനയ്ക്ക് എക്സ്പീരിയൻസ് ഉണ്ടല്ലോ അതുകൊണ്ട് കുറച്ച് നല്ല ശമ്പളം കിട്ടും.
തുഷാര : അപ്പൊ ഇത് അവൾക്ക് അറിയുമോ
ഞാൻ : ഹേയ് ഇല്ല…. നിങ്ങളോട് പറഞ്ഞിട്ട് അവളോട് പറയാം എന്ന് കരുതി.
അമ്മ : അതെന്തായാലും നന്നായി മോനെ… ആ പാവത്തിന് എങ്ങനോ ഒരു ജോലി മംഗലാപുരത്ത് കിട്ടിയതാ… നീ അവിടുന്ന് വന്നതോടെ അവളും ഇനി അങ്ങോട്ട് ഇല്ലെന്ന് പറഞ്ഞപ്പോ എനിക്ക് എന്തോ മനസിന് വിഷമം ആയിരുന്നു. എന്തായാലും നീയായിട്ട് അവൾക്കൊരു ജോലി ശരിയാക്കിയല്ലോ..
അച്ഛൻ : ഇവൻ ഇല്ലെങ്കിൽ എന്താ…. അവൾക്ക് അവിടെ നില്കുന്നതിന്… ഇവനാരാ മംഗലാപുരം സുൽത്താനോ
അമ്മ : ഓഹ്…
ഇതേ സ്വഭാവം ആണ് ആ അഞ്ജലിക്കും കിട്ടിയത്.. എന്ത് പറഞ്ഞാലും അവനോട് ഉടക്കാൻ നിന്നോളും .
എന്റെ മനുഷ്യാ ഞാൻ പറഞ്ഞിട്ടില്ലേ അവിടെ ഒരുത്തൻ ഷിൽനയുടെ കൈക്ക് കയറി പിടിച്ചതും അവളുടെ പുറകെ നടക്കുന്നതും ഒക്കെ…
അച്ഛൻ : ഓഹ്….. അത് ഞാൻ മറന്നു..
തുഷാര : ഏട്ടൻ ചെറിയ സുൽത്താൻ തന്നെ ആയിരുന്നു അച്ഛാ…
അന്ന് അവനെ ഹോസ്പിറ്റലിൽ കയറി അല്ലെ വിരട്ടിയത്… അതിൽ പിന്നെ ശല്യം ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ ഏട്ടൻ പോയെന്ന് അറിഞ്ഞാൽ ചിലപ്പോ അവൻ ഇനിയും തല പോക്കും
( പാവങ്ങൾ… കഥയറിയാതെ ആട്ടം കാണുകയാണല്ലോ. ഇതിന്റെയൊക്കെ പിന്നിൽ ഇവർ അറിയാത്ത രഹസ്യങ്ങൾ ഉണ്ടെന്ന് പറയാൻ പറ്റില്ലല്ലോ എനിക്… തൽക്കാലം ഈ കേസ് ശ്യാമിന്റെ കണക്കിൽ തന്നെ കിടക്കട്ടെ… )
അച്ഛൻ : ഇവൻ അവിടേം തല്ലുണ്ടാക്കിയോ…. ഓർമയുണ്ടല്ലോ പണ്ട് സ്റ്റേഷനിൽ വന്ന് ഇറക്കികൊണ്ട് വന്നത്..
ഞാൻ : ഓഹ് പിന്നേ… അത് മാമൻ അല്ലെ ഇറക്കിയത്
അച്ഛൻ : മ്യാമൻ….. ഇവളുടെ ആങ്ങള അല്ലെ. പേടിത്തൂറി. മുട്ട് ഇടിക്കുവായിരുന്നു.
അവന്മാരെ ഹോസ്പിറ്റലിലും ആക്കി, വരുന്ന വഴിക്ക് ബാറിൽ കയറി…..
അല്ല…. ബാറിന്റെ മുന്നിലൂടെ വന്നപ്പോഴാണ് അവനൊന്ന് സമാധാനം ആയത്…
ഞാൻ : മാമനെ പേടിതൂറിയെന്ന് വിളിച്ച ആളാ, ഭാര്യയുടെ മുന്നിൽ ബാറിൽ