കസേരയിൽ മറ്റൊരാൾ വന്നിരുന്നതവൻ ശ്രദ്ധിച്ചു.”ഇവനെയെവിടെയൊ ഞാൻ………”ഒന്ന് മുന്നോട്ട് നടന്നിട്ട് തിരിഞ്ഞുനോക്കിയ ജിമിൽ ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു.
“ഇത് അവനല്ലേ………?”പെട്ടെന്ന്
എന്തോ ഓർത്തെടുത്ത പോലെ
ജിമിൽ സ്വയം ചോദിച്ചു
“അതെ……..അവൻ തന്നെ.അന്ന്
രാത്രി കണ്ടവൻ.”അവന്റെ മനസ്സ് ഉത്തരം നൽകി.അവന്റെ മനസ്സ് ഒരു നിമിഷം തുള്ളിച്ചാടി.
മുന്നോട്ട് വച്ച കാല് ജിമിൽ പിന്നോട്ട് വച്ചു.പൊതിഞ്ഞു വാങ്ങിയ മദ്യം കയ്യിൽ പിടിച്ച് അയാൾക്ക് മുന്നിൽ വന്നുനിന്ന് ഒരു ചിരി സമ്മാനിച്ചു.അയാൾ തിരിച്ചും.ഓർഡർ കൊടുത്ത ശേഷം അയാൾ മൊബൈലിൽ എന്തോ നോക്കി ഇരിപ്പാണ്.
“ഞാൻ ഇവിടെ………?”ജിമിൽ ഒഴിഞ്ഞ കസേര ചൂണ്ടിക്കാട്ടി ചോദിച്ചു.
“ആഹ്…..ആഹ്…..”അയാൾ മൊബൈൽ നോക്കിക്കൊണ്ട് തന്നെ അനുവാദം കൊടുത്തു.
ജിമിലും ഇരുന്നു.അയാൾ കഴിക്കുന്നതിനൊപ്പം താൻ മേടിച്ച
മദ്യത്തിൽ നിന്ന് ജിമിലും കഴിച്ചു തുടങ്ങി.
ജിമിലിന് ഒന്ന് തുടങ്ങിക്കിട്ടാനുള്ള ബുദ്ധിമുട്ടായിരുന്നു.മറുവശത്ത് അയാൾക്ക് ഇടയിൽ കോളുകൾ വരുന്നുണ്ട്,അയാളതിനൊക്കെ പ്രതികരിക്കുന്നുമുണ്ട്.ഒരു കാര്യം അത് ശ്രദ്ധിച്ചപ്പോൾ ജിമിലിന് മനസ്സിലായി.ആളൊരു ജിഗോളോ
ആണ്.അയാളുടെ ഫോണിലെ സംഭാഷണങ്ങൾ ഇൻ ഡയറക്റ്റ് ആയിരുന്നെങ്കിലും അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടതുകൊണ്ട് ജിമിലിന് അക്കാര്യത്തിൽ നല്ല ഉറപ്പായിരുന്നു.
“നിങ്ങളെ ഞാൻ എവിടെയൊ വച്ച്….?”അവസാനം വന്ന കോൾ കട്ട് ആയതും രണ്ടും കല്പ്പിച്ച് ചോദിച്ചു.
അയാൾ ജിമിലിനെ സൂക്ഷിച്ചു
നോക്കി.”തന്നെ ഞാനും…..പക്ഷെ
എവിടെവച്ചെന്ന്………?”അയാളും
ഓർത്തെടുക്കാൻ ശ്രമിച്ചു.
“അത്……അന്ന്…….കാറിൽ…….”
ജിമിൽ പറഞ്ഞു.
“ഓഹ്…..അന്ന് രാത്രി……..അന്നത് കണ്ടത് താനായിരുന്നുവല്ലേ?”
ജിമിലിനെ കണ്ടപ്പോൾ മുതൽ ഒരു സ്പാർക്ക് തോന്നിയിരുന്ന ആ വ്യക്തി തന്റെ ഓർമ്മകളിൽ
നിന്നും ചികഞ്ഞെടുത്തുകൊണ്ട് ചോദിച്ചു.
“നിങ്ങൾ………?”ജിമിൽ എന്തോ ചോദിക്കാൻ വന്നു.
“അതെ…………അന്ന് കാറിൽ അരുന്ധതിക്കൊപ്പം ഞാൻ തന്നെയായിരുന്നു.താൻ അന്ന് പിന്തിരിഞ്ഞുപോകുന്നത് ഞാനും കണ്ടിരുന്നു.അന്ന് മുതൽ ഈ മുഖം മനസ്സിൽ എവിടെയൊ