“കുറച്ചുകൂടെ കിടക്ക് പെണ്ണെ. സമയം ഇനി ഏറെയുണ്ട് താനും.”
നെഞ്ചിലേക്ക് വീണ അവളുടെ അഴിഞ്ഞുകിടക്കുന്ന മുടിയിൽ തലോടിക്കൊണ്ട് ജിമിൽ പറഞ്ഞു
“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മോനെ.
ഒത്തിരി കൊതിച്ചിട്ടുമുണ്ട് ഒരു പുരുഷന്റെ നെഞ്ചിൽ എല്ലാം മറന്നുറങ്ങുവാൻ.പക്ഷെ ആ ആഗ്രഹങ്ങളൊക്കെ എന്നെ കുഴിച്ചുമൂടപ്പെട്ടുകഴിഞ്ഞു.
ചെളിക്കുണ്ടിൽ വീണുപോയ എനിക്ക് ഇനി ആഗ്രഹിക്കാൻ എന്തവകാശം.”അവൾ പറഞ്ഞു.
“ചെളിക്കുണ്ടിലാ താമരയും ജീവിക്കുന്നത്.”
“മോനെ………എന്നെ ചുറ്റിക്കല്ലെ.
ശരിയാ ജലാശയത്തിന് പുറമെ അത് നിക്കുമ്പോൾ ഭംഗിയാ.
പക്ഷെ അടിത്തട്ടിലൊ…..അതിൽ
ആണ്ടു പോയ ഒരുവളാണ് ഞാൻ.
അതിൽ നിന്നും പുറത്തുവരാൻ എനിക്കാവില്ല.ആഗ്രഹിച്ചാലും കഴിയില്ല.”
“എന്തുകൊണ്ട്…….നിന്റെ ജീവിതം
എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത് നീയാ……….”
ജിമിൽ പറഞ്ഞു.
“പറയാൻ എന്തെളുപ്പം.പക്ഷെ സമൂഹത്തിന്റെ കണ്ണുകളിൽ നിന്ന് ഓടിയൊളിക്കാൻ വലിയ പാടാ.
സ്വന്തം കുറവുകൾ കാണാനൊ പരിഹരിക്കാനൊ ശ്രമിക്കാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കണ്ണും നട്ടിരിക്കുന്നവർ.അതിന് മാറ്റം വരാത്തിടത്തോളം എല്ലാം ഇതുപോലെ തന്നെ മുന്നോട്ട് പോകും.
അടിസ്ഥാനപരമായി സമൂഹത്തിന്റെ ചിന്താഗതിക്ക് മാറ്റം വരാത്തിടത്തോളം സാമൂഹിക വളർച്ചയെന്നത് പൂജ്യത്തിൽ തന്നെ നിൽക്കും.”
അവൾ പറഞ്ഞു.
“തനിക്കൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ലേ…?ഇങ്ങനെയൊരു
ജീവിതത്തിൽ…..ജിമിൽ ചോദിച്ചു
“ഇങ്ങനെയും ഒരു ജീവിതം.ഞാൻ
ഉൾപ്പെടെയുള്ളവരുടെ പ്രശ്നം കേൾക്കാനോ പരിഹരിക്കാനോ ഒരുത്തനുമില്ല.വേശ്യ എന്നൊരു പേര് മാത്രം ബാക്കി.
എന്തിന് കുറ്റബോധം തോന്നണം?
അതിന്റെ കാലമൊക്കെ കഴിഞ്ഞു.എന്നെപ്പോലുള്ളവർ പണം വാങ്ങി ആവശ്യക്കാരന് ചൂട് പകർന്നുനൽകുന്നു.അവിടെ കുറ്റബോധം എന്ന വാക്കിന് പ്രസക്തിയെ ഇല്ല.കമ്മിറ്റ്മെന്റ് ഉള്ളയിടത്തെ കുറ്റബോധം എന്ന വാക്കിന് ജീവനുള്ളൂ.ഒരേ സമയം കമ്മിറ്റെഡ് ആയിരുന്നുകൊണ്ട് വഞ്ചന കാണിക്കുന്നവർക്ക് മാത്രേ അതിന്റെയാവശ്യവുമുള്ളൂ