ഗൗരിയേട്ടത്തി 1 [Hyder Marakkar]

Posted by

പെണ്ണ് വേലിക്ക് അപ്പുറം ഇളിച്ചോണ്ട് നിൽപ്പുണ്ട്….

 

“””ഇതൊക്കെ നമ്മക്ക് പതിവാണ് മോളെ…… നീ പതിവില്ലാതെ മൂട്ടിൽ വെയിലടിക്കുന്നതിന് മുന്നെ ഉണർന്നതോണ്ടാണ് ആദ്യായിട്ട് കാണുന്നേ…”””

 

 

“”””ഓ………””””
ഞാൻ പറഞ്ഞതിൽ അല്പം സത്യമുള്ളത് കൊണ്ടാവാം അവൾ വെറുതെ മുഖം ചുളിച്ച് കൊഞ്ഞനം കുത്തിയതേ ഉള്ളു….

 

 

“””അല്ല…..എന്താണ് പതിവില്ലാതെ വെളുപ്പിനെ എഴുന്നേറ്റ്……മ്മ്?? എന്തോ കള്ളത്തരം ഉണ്ടല്ലോ പെണ്ണേ….എന്താണ്??””””

 

 

 

“””ഡാ അത് പിന്നെ…… ഇന്ന് എന്നെ…….. കാണാൻ ആള് വരുന്നുണ്ട്”””
നിർത്തി നിർത്തിയാണ് അവൾ അത് പറഞ്ഞത്, ആ മുഖത്ത് ആദ്യമായി നാണം എന്ന വികാരം കണ്ടപ്പോൾ സ്വാഭാവികമായും എനിക്ക് ചിരി വന്നു….

 

 

“””എന്തിനാണ്ടാ പൊട്ടാ കിണിക്കണേ??”””
ഞാൻ ചിരിക്കുന്നത് കണ്ട് അവൾ സ്ഥായി ഭാവത്തിലേക്ക് തിരിച്ച് വന്നു…..

 

 

“””ഏയ് ഒന്നൂല്ല, നിന്നെ ഒന്ന് കല്യാണ വേഷത്തിൽ സംഘൽപ്പിച്ച് നോക്കിയതാ മോളെ…..””””

 

Leave a Reply

Your email address will not be published. Required fields are marked *