ഗൗരിയേട്ടത്തി 1 [Hyder Marakkar]

Posted by

ദേഷ്യമായിരിക്കും, അതുകൊണ്ടാവും എന്നിൽ നിന്ന് ഒഴിഞ്ഞ് മാറുന്നത്…. എന്തായാലും പോവുന്നതിന് മുന്നെ ഏട്ടത്തിയോട് ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തതിനെല്ലാം ഒന്ന് മാപ്പ് പറയണം….

 

അങ്ങനെ ഞാൻ പതിവിന് വിപരീതമായി ഒറ്റയ്ക്കിരുന്ന് പ്രാതൽ കഴിച്ചു……

ഏട്ടത്തിയെ കാത്ത് നിൽക്കാതെ ഞാൻ പറമ്പിലേക്ക് നടന്നു….. പാടവരമ്പതൂടെ നടക്കുമ്പോൾ പുറകിൽ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ പിന്നിൽ ഒരു പത്തടി മാറി എട്ടനുള്ള പ്രാതലും പിടിച്ചോണ്ട് ഏട്ടത്തി വരുന്നു….. ഞാൻ നോക്കിയപ്പോ പുള്ളിക്കാരി വേഗം മുഖം തിരിച്ച്കളഞ്ഞു…. പിന്നെ തിരിഞ്ഞ് നോക്കാൻ നിന്നില്ല, നേരെ നടന്നു……..
*****

 

പറമ്പിലെത്തി പതിവ് പോലെ അലറ ചിലറ പണികൾ ചെയ്തുകൊണ്ടിരിന്നു…… അപ്പോഴാണ് ഏട്ടത്തിയുടെ അലർച്ച കേട്ടത്….

 

“”””ശിവേട്ടാ…….. അയ്യോ…………… അമ്മേ…. എഴുന്നേൽക്ക്…… അമ്മേ……….. ശിവേട്ടാ അമ്മ””””
ഏട്ടത്തിയുടെ നിലവിളി കേട്ടതും, കൈയിലിരുന്ന മത്തങ്ങയും നിലത്തിട്ട് ഞാൻ ഓടി…..

 

“””അമ്മേ……….””””
ഞാൻ ഓടിപിടഞ്ഞ് ചെന്നപ്പോൾ കാണുന്നത് നിലത്ത് വീണു കിടക്കുന്ന അമ്മയെയാണ്…… ശിവേട്ടൻ അമ്മയുടെ തലയെടുത്ത് മടിയിലേക്ക് വെച്ച് മുഖത്തേക്ക് വെള്ളം കുടയുന്നു….. ഏട്ടത്തി നിലവിളിയും….. എനിക്ക് എന്ത് ചെയ്യണമെന്നൊരു എത്തും പിടിയും കിട്ടുന്നില്ല…….

 

“””ഡാ നോക്കി നിൽക്കാതെ പോയി കൃഷ്ണമാമ്മയെ വിളിച്ചോണ്ട് വാ……”””
ഏട്ടന്റെ സ്വരം ഉയർന്നപ്പോഴാണ് എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നൊരു ധാരണ കിട്ടിയത്….

കൃഷ്ണമാമ്മ അമ്മയുടെ രണ്ടാമത്തെ ആങ്ങള, സുധിയുടെ രണ്ട് തന്തമാരിൽ ഇളയത്….. ആളൊരു തട്ടിക്കൂട്ട് വൈദ്യനാണ്…. പക്ഷെ ആരുടെയോ ഭാഗ്യത്തിന് അങ്ങേരുടെ മരുന്നൊക്കെ കഴിച്ച ഒരുവിധം അസുഖങ്ങൾ എല്ലാം മാറും, അതുകൊണ്ട് തന്നെ നാട്ടിൽ നല്ല പേരാണ്…..

 

“””ഡാ…. കൃഷ്ണമാമ്മയെ കൂട്ടി വീട്ടിലേക്ക് വന്നാ മതി”””

Leave a Reply

Your email address will not be published. Required fields are marked *