ഗൗരിയേട്ടത്തി 1 [Hyder Marakkar]

Posted by

 

“”””ഓ അത് സാരല്ല്യ…. എന്തായാലും കണ്ട കുറുക്കനും പുലിക്കും തിന്നാൻ ന്റെ കിങ്ങിണിനേ ഇട്ട് കൊടുക്കൂല്ല””””

ഞങ്ങളെ വീട്ടിന്റെ പുറകിൽ ഒരു തൊടി കഴിഞ്ഞാൽ പിന്നെ മുത്തിയൂർ കാടാണ്…. അവിടുന്ന് ഇടയ്ക്ക് സന്ദർശനത്തിനായി വരുന്ന വന്യ മൃഗങ്ങളെ പേടിച്ചിട്ടാണ് ഏട്ടത്തി കിങ്ങിണിയെ ഇങ്ങനെ കൂട്ടിലിട്ട് വളർത്തുന്നത്….

 

“””അതല്ല ഞാൻ ഉദ്ദേശിച്ചത്….. ഈ കൂട്ടിൽ തന്നെ ഇട്ട് വളർത്തുന്നതിലും നല്ലത് വളർത്താത്തതല്ലേ ന്ന്…..””””

അതിന് മറുപടി ഒന്നും പറയാതെ ഏട്ടത്തി എന്റെ മുഖത്തേക്കും കിങ്ങിണിയുടെ കൂട്ടിലേക്കും വിഷമത്തോടെ മാറി മാറി നോക്കി….

 

“”””ഓ പോട്ടെ സാരല്ല്യ…… എന്റെ ഏട്ടത്തികുട്ടീന്റെ ഒരു ആഗ്രഹമല്ലേ…. കിങ്ങിണി തത്കാലം ഇങ്ങനെ സുഖിച്ച് ജീവിക്കട്ടെ…… എന്താ ഇപ്പോ അതിന് ഒരു കുറവ്, നാല് നേരം തീറ്റ കൂട്ടിൽ കിട്ടും…… പിന്നെ ഈ ഗൗരി പെണ്ണിന്റെ കരലാളനം, ചുംബനം……. ഉഫ്ഫ്……ആ കിങ്ങിണി എങ്ങാനും ആയി ജനിച്ച മതിയായിരുന്നു ഈശ്വരാ…..””””

ഏട്ടത്തിയുടെ മുഖം കാർമേഘം കൊണ്ട് മൂടിയ വാനം പോലെ ആയതും ഞാൻ വേഗം കാല് മാറി..

 

“””ഒന്ന് പോ ചെക്കാ……”””
ഗൗരി പെണ്ണിന് ചിരി വന്നെങ്കിലും പെട്ടെന്ന് അത് മറച്ചുകൊണ്ട് എന്റെ ഇടുപ്പിൽ വേദനിപ്പിക്കാതെ ഒന്ന് പിച്ചി

 

 

“””മതി മതി……വന്നേ സമയം ഒരുപ്പാടായി….”””
എന്നെ പിച്ചിയിട്ട് പിൻവലിക്കാൻ തുനിഞ്ഞ കൈ പിടിച്ച് വലിച്ചുകൊണ്ട് ഞാൻ നടന്നു……

 

“””ബൗ………ബൗ………..ബൗബൗബൗ……………………….””””””

 

“”””പോട് നായിന്റെ മോനെ….”””””

Leave a Reply

Your email address will not be published. Required fields are marked *