ഗൗരിയേട്ടത്തി 1 [Hyder Marakkar]

Posted by

 

 

“””എന്റെ ഏട്ടത്തീ……………. ഒന്ന് വേഗം വാ………”””
ഉത്തരവാദിത്ത ബോധം ഉള്ളത് കൊണ്ട് ഞാൻ വേഗം പറമ്പിൽ എത്താൻ വേണ്ടി ഏട്ടത്തിയെ നീട്ടി വിളിച്ചു….

 

 

“””ദാ വരണു ചെക്കാ……… കിങ്ങിണിനേ ഒന്ന് കൂട്ടിലാക്കട്ടെ”””

എന്നും പറഞ്ഞോണ്ട് ഏട്ടത്തി കിങ്ങിണിയെയും പിടിച്ചോണ്ട് വന്ന് കൂട്ടിൽ കയറ്റി…. ഇപ്പോ ആ നിറം മങ്ങിയ ഓറഞ്ച് ബ്ലൗസിനും കള്ളിമുണ്ടിനും മീതെ ഒരു നരച്ച തോർത്തു മുണ്ടും ചുറ്റിയിട്ടുണ്ട്…. മുന്നിലെ മുഴുപ്പിനെ പൂർണമായും മറയ്ക്കാനുള്ള ശേഷി അതിന്നില്ലെങ്കിലും ആ മനോഹരമായ പൊക്കിൾ ചുഴിയെ കഴുകൻ കണ്ണുകളിൽ നിന്നും മറയ്ക്കാൻ അത് സഹായിക്കും…

കിങ്ങിണിയെ കൂട്ടിൽ കയറ്റാൻ വേണ്ടി കുനിഞ്ഞപ്പോൾ പിന്നില്ലേക്ക് തള്ളി തെറിച്ചു നിന്ന നിതംബ ഗോളങ്ങളിലേക്ക് കണ്ണ് പോയതും ഒരു നിമിഷം എല്ലാം മറന്ന് ഞാൻ കണ്ണ് ചിമ്മാതെ നോക്കി നിന്ന് പോയി… പക്ഷെ പെട്ടെന്ന് തന്നെ മനസ്സിനെ നിയന്ത്രണത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു….

 

ഭാഗ്യം…. ഏട്ടത്തിയുടെ പിന്നാമ്പുറം നോക്കി വെള്ളം ഇറക്കി നിന്നത് ആരും കണ്ടില്ല എന്ന ആശ്വാസത്തിൽ ഞാൻ ഒന്ന് നെടുവീർപ്പിട്ടു….

 

“””പുവാം…..”””
കൂട് അടച്ച് എഴുന്നേറ്റ് എനിക്ക് നേരെ തിരിഞ്ഞുകൊണ്ട് ഏട്ടത്തി ചോദിച്ചപ്പോൾ വെറുതെ തലയാട്ടാനേ എനിക്ക് സാധിച്ചുള്ളൂ….

 

“””പാവം കിങ്ങിണി……. അതിനെ ഇങ്ങനെ കൂട്ടിൽ തന്നെ ഇടുന്നത് കഷ്ട്ടാണ് ട്ടോ”””
ഏട്ടത്തി അടുത്തെത്തിയതും ഞാൻ കിങ്ങിണിയുടെ അവസ്ഥ ഓർത്ത് പറഞ്ഞു…. തെക്കേലേ പുഷ്ക്കരന്റെ ആട്ടിൻ കൂട്ടം ഒക്കെ രാവിലെ തൊട്ട് വൈകുന്നേരം വരെ തെക്കേലേ പറമ്പിൽ വിലസി നടന്ന് പുല്ല് തിന്നുന്നത് കാണാം, അപ്പോഴാണ് ഇവിടെ ഏട്ടത്തി ഈ പാവം പിടിച്ചതിനെ കൂട്ടിൽ തന്നെ ഇട്ട് വളർത്തുന്നത്…

Leave a Reply

Your email address will not be published. Required fields are marked *