ഏട്ടന്റെ പിറകിൽ കെട്ടിപിടിച്ചുകൊണ്ട് തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ അവളോർത്തു. മുത്തശ്ശി മൂന്നു വര്ഷം മുൻപ് വിട വാങ്ങി, ഇനിയുള്ള തന്റെ ജീവിതം ഏട്ടന്റെ ഒപ്പമാണ്. അച്ഛനും അമ്മയും 6 വയസുള്ളപ്പോൾ കാറപകടത്തിൽ മരിച്ചതിനു ശേഷം പൊന്നുപോലെ യാണ് രണ്ടാളും കൂടെ തന്നെ നോക്കിയത് . അതുപോലെ ഇനി തന്റെ ഏട്ടനെ നോക്കേണ്ടതും തന്റെ മാത്രം കടമയാണ് .
ഇപ്പോൾ സ്ത്രീത്വത്തിലേക്ക് പൂത്തുലയുന്ന പ്രായത്തിൽ ഒത്തിരി പേര്, ബാംഗ്ലൂരിൽ തന്നെ ഭദ്രയെ അവരുടെ ജീവിതത്തിലേക്കും ചിലർ സൗകര്യതയിലേക്കും ക്ഷണിക്കയുണ്ടായി. പക്ഷെ ഭദ്രയുടെ ലോകം ഏട്ടന്റെ അടുത്താണ് എന്ന് മനസിലാക്കി കൊടുക്കാൻ പോലും നിൽക്കാതെയാണ് ബാംഗ്ലൂർ നഗരത്തിനോട് അവൾ വിട വാങ്ങിയത്.
പക്ഷെ ഏട്ടൻ അവളോട് പഠിപ്പിച്ച പാഠങ്ങൾ അവളുടെ ഉള്ളിലെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഒളിക്കുകയോ ലജ്ജിക്കുകയോ ചെയ്യരുതെന്ന് മാത്രമാണ്. എങ്കിൽ കൂടെയും ഒരു ആൺ സുഹൃത്തിനെ ഒന്ന് പുണരാനോ കൂട്ടുകാരികളുടെ ഒപ്പം ഒരു രാത്രി, ആ നഗരത്തിന്റെ സ്വത്തയായ ഊഷ്മള ജീവിതം ആസ്വദിക്കാനോ അവൾ മുതിരാത്തത്, ഒരുപക്ഷെ അവളിലെ സ്ത്രീത്വത്തിന്റെ കെട്ടഴിഞ്ഞു പോകാൻ ആ നഗരത്തിനു ഭാഗ്യം ഉണ്ടാവാത്തത് കൊണ്ടാണ് എന്ന് കഥാകാരന് തോന്നിയിട്ടുണ്ട്.
നൂലുപൊട്ടിയ പട്ടം പോലെ അവൾ പാറിപ്പറക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ അവളുടെ നിഷ്കളങ്കമായ മുഖം ഓർത്തു കൊണ്ട് ആർക്കും അതിനു കഴിയുമോ എന്ന് ചോദിക്കേണ്ടി വരും, പക്ഷെ അവളുടെ ഉള്ളിലും ഒരു മനസുണ്ട്
അതിനു പറന്നു പറന്നു വാനിലുയരാനും നൂല് പൊട്ടിച്ചുകൊണ്ട്
കാറ്റിൽ പറക്കുമ്പോ അതിന്റെ ഇഷ്ടത്തിന് എങ്ങോട്ടെന്നില്ലാതെ പറക്കാനും അതിനും ഇത്തിരി കുറുമ്പൊക്കെ കാണില്ലേ. കാണും. കഥയിലേക്ക് പോകാം.
“ഏട്ടാ.. ”
“എന്താ പൊന്നൂസേ..”
“ഞാൻ കാണുമ്പോ ഷേവ് ചെയ്യണം എന്ന് പറഞ്ഞിട്ടുള്ളതല്ലേ”