“ക്രിഷ്!..”
“ഉം?..”
“വാക്കുകൾ അതിരു കടക്കുന്നു…”
അവളെങ്ങനെ പറഞ്ഞെങ്കിലും അതിലൊരു പവറും ഇല്ലായിരുന്നു.. തലയുയർത്താതെ തന്നെ ഞാൻ വീണ്ടും ചിരിച്ചു കൊണ്ട്..
“എന്ത് വാക്കുകൾ?..”
“അ..”
പിന്നെ അവളൊന്നും മിണ്ടിയില്ല..
“ഞാൻ മോന്റെ കാര്യാടോ പറഞ്ഞത്.. തന്റെ ചിരി കേട്ട് അവൻ ദാ വീണ്ടും എഴുന്നേറ്റു..”
അപ്പോഴാണ് അവളും മോനെ നോക്കിയത്.. അൽപ്പം ഉറങ്ങിത്തുടങ്ങിയിരുന്ന കുഞ്ഞ് വീണ്ടും കണ്ണു തുറക്കാൻ തുടങ്ങിയിരുന്നു..
“അഹ്.. സോറി..”
ദീപികയപ്പോൾ ശെരിക്കും ചമ്മിയിട്ടുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു.. എങ്കിലും ഞാനവളുടെ മുഖത്തേക്കപ്പോൾ നോക്കിയില്ല.. അവളൊന്നും മിണ്ടാനാവാതെയവിടെ നിന്നു.. കുഞ്ഞ് വീണ്ടും കരയാനും തുടങ്ങി.. ഞാൻ പിന്നെയവനെ പതിയെ കയ്യിലെടുത്തു കൊണ്ട്..
“ശരി ശരി.. എന്തായാലും ഇനിയിവൻ പെട്ടെന്ന് കരച്ചിൽ നിർത്തില്ല.. താനിവന് ആവശ്യമുള്ളതു നൽകിക്കോളൂ.. ഞാൻ നോക്കില്ല..”
“പക്ഷേ.. ഞാനവനു നേരത്തെ കൊടുത്തല്ലേ?”
അവൾ പറഞ്ഞു.
“എടൊ, അവനൊരു ആൺകുട്ടിയാണ്.. അവനങ്ങനെ പെട്ടെന്നൊന്നും വയറു നിറയില്ല.. വീണ്ടും വീണ്ടും കൊടുത്താലേ പറ്റൂ..”
ഞാൻ തമാശ പറഞ്ഞതാണ് അത്.. മുഖത്ത് ഉടനേയൊരു കപടദേഷ്യഭാവം വരുത്തിക്കൊണ്ട് അവളെന്നെ കണ്ണുരുട്ടി നോക്കി.. ഞാൻ ചിരിച്ചു കൊണ്ട് അവളുടെ മുന്നിൽ നിന്നും മാറി.. എന്നിട്ട് TVയുടെ സ്വിച്ച് ഓൺ ചെയ്തു.. അപ്പോൾ തന്നെ ഒരു പാട്ടിന്റെ ശബ്ദം റൂമിൽ നിറഞ്ഞു.. ദീപിക ഉടൻ തന്നെ ഒരു “ശ്ശ്ശ്…!” ശബ്‌ദവുമുണ്ടാക്കി.. ഞാൻ വേഗം റിമോട്ട് തപ്പിയെടുത്ത് TVയുടെ ശബ്‍ദം കുറച്ചു..
അവളെന്നിട്ടും പാല് കൊടുക്കാൻ തയ്യാറായിരുന്നില്ല.. ആ നിലപാടിൽ വിന്നിമോനും തൃപ്തനല്ലായിരുന്നുവെന്നു തോന്നുന്നു.. അവനവന്റെ അമ്മയെ വീണ്ടും കരഞ്ഞു ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു.. അവൾ നടന്നും, ഇരുന്നും, കൈകൊണ്ട് തട്ടിക്കൊടുത്തുമൊക്കെ കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.. കൈകളിൽ തലോടിക്കൊണ്ട് ഒരു താരാട്ടു പോലും പാടി നോക്കി.. പക്ഷേ എവിടെ.. അവന്റെ കരച്ചിൽ മോഡ് ഓഫ് ആക്കാൻ അവളെക്കൊണ്ടായില്ല..
ഒടുവിൽ ദീപിക നിസ്സഹായതയോടെ എന്നെ നോക്കി.. എന്റെ മുഖത്തൊരു പുഞ്ചിരി മാത്രമായിരുന്നു..
“ഇനിയിപ്പോൾ എന്താണ് ചെയ്യാൻ പോകുന്നത്?.. ഏതെങ്കിലും ഡോക്ടറെ കാണേണ്ടി വരുമോ?..”