തുറിച്ചുനോക്കി.. പക്ഷെ അവൾക്ക് കഴിഞ്ഞില്ല.. ഞാൻ കള്ളം പറഞ്ഞതല്ല.. അതവൾക്കും മനസ്സിലായി..
“സോറി, ക്രിഷ്..”
അവൾ പതിയെ പറഞ്ഞിട്ട് എന്നിൽ നിന്നും നോട്ടം മാറ്റി.. പിന്നെയവൾ നിശബ്ദമായി എഴുന്നേറ്റ് നനഞ്ഞ തലമുടിയെ ടവൽ കൊണ്ട് തുടയ്ക്കാൻ തുടങ്ങി..
മുടി തോർത്തി ഉണക്കിയതിനു ശേഷം അവൾ വീണ്ടുമെന്റെ അടുത്തേക്ക് വന്നു..
“ഞാൻ നിങ്ങളെ വിഷമിപ്പിച്ചോ, ക്രിഷ്?..”
“ഓ അതു സാരമില്ല.. അവളാണ് എന്നെ വേദനിപ്പിച്ചത്.. ദീപികയല്ല..”
“അവളെന്താണ് ചെയ്തത്?..”
“ഏയ് അതിനി വീണ്ടും ഓർക്കാണെനിക്ക് താല്പര്യമില്ല.. വിട്ടേക്ക്..”
“ഉം ശരി ക്രിഷ്.. പക്ഷെ ഒരു ചോദ്യം കൂടി.. കുട്ടികൾ?”
“ഇല്ല.”
അവൾ അവിടെത്തന്നെ നിന്നു.. എന്നിട്ട്..
“അപ്പോ നിങ്ങൾ പിരിഞ്ഞത് അവളുടെ മാത്രം നഷ്ടമാണ്..”
“…. ഇപ്പോൾ താൻ പറഞ്ഞത് ശരിക്കുമൊരു അഭിനന്ദനമായി തോന്നുന്നു..”
“ഏയ്, ഞാനത് സീരിയസായിട്ട് പറഞ്ഞതാ.. എനിക്കവളോട് അസൂയ തോന്നിപ്പോകുന്നു.. വെറുതേ ക്രിഷിനെ വിട്ട്…”
“ഉം, മതി.. ഇപ്പോളെനിക്ക് നല്ല ആശ്വാസം തോന്നുന്നുണ്ട്.. ഇനിയാ ചർച്ച വേണ്ട മാഡം..”
അവൾ ചിരിച്ചു.. ഞാനും..
“ഉം.. യൂ ആർ ഫണ്ണി, ക്രിഷ്..”
“താങ്ക്സ്.. അതു പോലെ ദീപിക വളരെ…”
ഞാനത് മുഴുമിപ്പിക്കാതെ നിർത്തി, വീണ്ടും നല്ലൊരു അഭിപ്രായം പ്രതീക്ഷിച്ചു കൊണ്ട് അവളെന്നെ നോക്കി, പക്ഷേ ഞാൻ പിന്നെയൊന്നും മിണ്ടിയില്ല.. ദേഷ്യം വന്നു കൊണ്ട് അവളെന്റെ മുടിയിഴകളിൽ പിടിച്ചു വലിച്ചു…
“ഹമ്മേ..!”
“ഹ ഹ… നിങ്ങളെ ആദ്യമായി കണ്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നതിൽ നിന്നും നിങ്ങളുടെ ക്യാറക്ടർ വളരെയകലെയാണ്.. ക്രിഷ് വളരെ സീരിയസ് ആയിട്ടുള്ള ഒരാളായിരിക്കുമെന്നാ ഞാൻ കരുതിയിരുന്നത്.. ഇടക്കിടയ്ക്കു ദേഷ്യവും വരുന്നുണ്ടായിരുന്നു.. പക്ഷേ ഇപ്പോൾ അതെല്ലാം മാറി നിങ്ങളൊരു സാധുവാണെന്ന് തോന്നിപ്പോകുന്നു.. അതു പോലെ തന്നെ നല്ലൊരു തമാശക്കാരനും..”
(ഞാൻ കപട രൗദ്രഭാവത്തോടെ) “ഇല്ല.. തനിക്കു തെറ്റു പറ്റി… ഞാൻ സീരിയസാണ്, വളരെ വളരെ സീരിയസ്…”
അവളതു കേട്ട് ചിരിച്ചു.. അൽപ്പം ഉച്ചത്തിൽ തന്നെ..
“പ്ലീസ്.. ഇങ്ങനെ ചിരിക്കല്ലേ ദീപിക.. തന്റെയീ ചിരി വീണ്ടും വീണ്ടും അവനെ ഉണർത്തുവാ…”
ഞാൻ തല കുനിച്ചു നോക്കിക്കൊണ്ടാണങ്ങനെ പറഞ്ഞത്.. അവളെന്നെ പെട്ടെന്നൊരു ഞെട്ടലോടെ നോക്കിയെന്നു തോന്നുന്നു…