വേഷം. കുർത്തയും ദോത്തിയും നെറ്റിയിൽ നീളൻ കുറിയും. എന്നെ കണ്ടതും അയാളുടെ കണ്ണുകൾ വികസിച്ചു. തുണ്ടയിൽ നിന്നും ഉമിനീര് ഇറക്കുന്നത് ഞാൻ ശ്രദ്ദിച്ചു. ഒരു നിമിഷം പകച്ചു നിന്നിട്ട് അയാളെന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ അകത്തു കയറി സോഫയിൽ ഇരുന്ന് ചുറ്റും കണ്ണോടിച്ചു. നല്ല പഴക്കമുള്ള വീട്, നാലു മുറികളാണ്, ചെറിയൊരു അടുക്കള, ഒരു റൂമിന്റെ അകത്ത് ചെറിയൊരു പൂജ മുറി പാതി തുറന്നു കിടക്കുന്ന വാതിലിലൂടെ ഞാൻ കണ്ടു.
” എത്ര കാലമായി ഇവിടെ ? -ഞാൻ ചോദിച്ചു
” ജനിച്ച അന്നുമുതൽ, ഇതു ഞങ്ങളുടെ കുടുംബ വീടാണ്. ഇപ്പോൾ താഴെയുള്ള നില ഓഫീസ് ആക്കി മാറ്റിയെന്നെ ഉള്ളു. ഈ വീടിനു ഏകദേശം 100 വർഷമെങ്കിലും പഴക്കമുണ്ട്. മുകളിൽ ടെറസാണ്, അകത്തു കുടി അവിടേക്കു കയറാനും പറ്റും – അയാൾ എന്റെ എതിർ വശത്തുള്ള സോഫയിൽ വന്നിരുന്നുകൊണ്ട് പറഞ്ഞു.
” അല്ലാ.. കുടുംബം ഉണ്ടെന്ന് പറഞ്ഞിട്ട് ആരെയും കാണുന്നില്ലല്ലോ? ” എല്ലാവരും എവിടെ ??- ഞാൻ ചോദിച്ചു
” അവര് പുറത്ത് ഷോപ്പിങ്ങിനു പോയതാണ്. ഉടനെ മടങ്ങി വരും. നമുക്ക് ആ സമയം കൊണ്ട് വേണമെങ്കിൽ ടെറസിൽ പോയി വരാം , എന്ത് പറയുന്നു ?”
” തീർച്ചയായും “- ഞാൻ എഴുന്നേറ്റു അയാളുടെ പുറകെ നടന്നു. ചെറിയൊരു ഗോവണി കയറി ടെറസിൽ എത്തി.
” വൗ അതി മനോഹരം ഇവിടെ നിന്നും നോക്കിയാൽ ചാന്ദ്നി ചൗക്ക് മുഴുവനും കാണാമല്ലോ ” ? ഞാൻ അയാളെ നോക്കി പറഞ്ഞു. അയാൾ എന്നെ നോക്കി മെല്ലെ ചിരിച്ചു.
തിരിച്ചു ഇറങ്ങി സോഫയിൽ വന്നിരുന്നപ്പോൾ ഞാൻ വീണ്ടും ചോദിച്ചു – ” അല്ല അവരിതുവരെയും വന്നില്ലല്ലോ” ?
” ഞാൻ ഇപ്പോൾ മെസ്സേജ് അയച്ചതെ ഉള്ളു. അവര് ഉടനെ എത്തും. ആ സമയം കൊണ്ട് ഞാൻ സ്പെഷ്യൽ തേൻ ഒഴിച്ച കടുംചായ കൊണ്ടുവരാം, എന്താ” ? എന്നും പറഞ്ഞു അടുക്കളയിലേക്കു പോയി.
അഞ്ചു മിനിറ്റിനുള്ളിൽ അയാൾ ഒരു ജഗ്ഗിൽ ചായയും മറ്റോരു ചെറിയ ജഗ്ഗിൽ തേനും കൊണ്ട് വെച്ച്, ഒരു കപ്പിൽ എനിക്കും മറ്റേതിൽ അയാൾക്കും ഒഴിച്ചു.രണ്ടിലും തേൻ ഒഴിച്ചു ഇളക്കി ഒരു കപ്പ് എന്റെ കയ്യിൽ തന്നു. മറ്റേ കപ്പും കൊണ്ട് അയാൾ പഴയപോലെ എന്റെ എതിരെയുള്ള സോഫയിൽ പോയി ഇരുന്നു കുടിക്കാൻ തുടങ്ങി.
എന്തോക്കെയോ സംസാരിച്ചിരുന്നിട്ടു അയാൾ ഇടക്ക് ചോദിച്ചു -” ഞാൻ പറഞ്ഞ ബുക്കുകൾ വായിച്ചോ”?
ഞാൻ ചെറിയൊരു നാണത്തോടെ ഉം എന്ന് മൂളി. അയാൾ മെല്ലെ ആ പുസ്തകങ്ങളുടെ ഉള്ളടക്കത്തെ പറ്റി സംസാരിക്കാൻ തുടങ്ങി. ഇടക്ക് വച്ച് ഞാൻ പറഞ്ഞു- ” എല്ലാം ശരി. പക്ഷെ ഇതൊന്നും എന്നെപ്പോലുള്ള സ്ത്രികളെ പറ്റി