അമ്മായി : അമലൂട്ടാ ഇപ്പോഴേ ലീവ് എടുത്ത് തീർത്താൽ കല്യാണത്തിന് എന്ത് ചെയ്യും
അമ്മ : ഇനി ആകെ ഒരു മാസം ഇല്ലല്ലോ അമലൂ…. മോൻ നാളെ പോയിട്ട് കല്യാണത്തിന് ഒരു ആഴ്ച മുന്നേ വന്നാമതി. ഇവിടെ നിന്റെ അളിയൻ ഉണ്ടല്ലോ… അവൻ നോക്കിക്കോളും കാര്യങ്ങൾ ഒക്കെ
ഞാൻ : ലീവൊന്നും പ്രശ്നമല്ല. ഇപ്പൊ ഞാൻ ഒരു 10 ദിവസത്തെ ലീവിനാണ് വന്നത്. അത് കഴിഞ്ഞാൽ ചിലപ്പോ തിരിച്ച് പോകില്ല. ഞാൻ ആ ജോലി വേണ്ടെന്ന് വച്ചു.
( അമ്മായിയും ഷിൽനയും ഒന്ന് ഞെട്ടി. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി…)
ഷി : ഏട്ടാ….. ജോലി വേണ്ടെന്ന് വയ്ക്കാനോ… ഏട്ടൻ എന്ത് പ്രാന്താ ഈ പറയുന്നേ
അഞ്ജലി : ഒരു പെണ്ണ് ശരിയായെന്ന് കരുതി നീ ഇപ്പോഴേ ഉഴപ്പാൻ തുടങ്ങിയോ… കല്യാണം ഒക്കെ കഴിഞ്ഞാൽ ഇനി എന്തെല്ലാം ചിലവുണ്ട്… ജോലി ഉണ്ടായിട്ട് തന്നെ ഇവിടെ ആൾക്കാർക്ക് ജീവിക്കാൻ പറ്റുന്നില്ല അപ്പോഴാ അവൻ ഉള്ളത് കളഞ്ഞിട്ട് വന്നേക്കുന്നു…
ഞാൻ : എന്റെ ചിലവിനെ കുറിച്ച് ഓർത്തിട്ട് നീ ടെൻഷൻ ആവണ്ട. നിങ്ങൾ ആരുടെ അടുത്തും കൈ നീട്ടാൻ ഞാൻ വരില്ല. എനിക്ക് അറിയാം എങ്ങനാ ജീവിക്കേണ്ടതെന്ന്
അമ്മ : നീ മിണ്ടതിരിയെടി….
അമലൂട്ടാ…. എന്താ എന്റെ മോന് പറ്റിയേ… ഇന്നലെ വന്നത് മുതൽ മോന് എന്തോ വിഷമം ഉണ്ടല്ലോ… അമ്മയോട് പറ
ഞാൻ : ഒന്നും ഇല്ല അമ്മേ… അമ്മ വിഷമിക്കണ്ട.
നിങ്ങൾക്ക് ആർക്കും ഒരു ശല്യം ഒന്നും ആവില്ല ഞാൻ.
അമ്മായി : മോനെ അമലൂട്ടാ…. എന്തിനാ ഇപ്പൊ ഇങ്ങനൊക്കെ.. നല്ലൊരു ജോലി ഉണ്ടായിട്ട് അത് കളയണോ.. മോൻ വാ നാളെ നമുക്ക് പോകാം. എന്നിട്ട് ഉഷേച്ചി പറഞ്ഞപോലെ ഒരാഴ്ച മുന്നേ വന്നാൽ പോരെ
ഞാൻ : അമ്മായി ഇതിൽ ഇടപെടേണ്ട. ഞാൻ ഇല്ലാത്തതുകൊണ്ട് നിങ്ങൾക്ക് അവിടെ ഒരു കുറവും വരില്ല. ആ ഫ്ലാറ്റിൽ തന്നെ താമസിക്കാം, ഒരു വർഷത്തേക്കുള്ള എഗ്രിമെന്റ് ഷിൽനയുടെ പേരിൽ ആക്കിയിട്ടുണ്ട്. പിന്നെ ഇത് എന്റെ പേർസണൽ കാര്യം ആണ് അതിൽ അമ്മായി ഇടപെടേണ്ട. എനിക്ക് അറിയാം എങ്ങനെ ജീവിക്കണം എന്ന്
അഞ്ജലി : എടാ ചെറുക്കാ….. നീ എന്ത് തോന്യവാസമാ ഈ പറയുന്നേ… അമ്മായി എന്താ പുറത്തുള്ള ആളാണോ. നിന്റെ കാര്യത്തിൽ ഇടപെടാൻ അവകാശം ഉള്ള ആള് തന്നെയാ.. അമ്മായിയോട് സോറി പറയെടാ… ഒരു പെണ്ണ് കിട്ടിയാൽ എല്ലാം ആയി എന്നാണോ….അഹങ്കാരി
ഞാൻ : നീ മിണ്ടണ്ട…..അമ്മായിയോട് പറഞ്ഞതേ നിന്നോടും പറയാൻ ഉള്ളു.
ഷി : ഏട്ടാ…. ഏട്ടന് എന്താ പ്രാന്തായോ … അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ആണോ… എന്തിനാ ഏട്ടൻ ഇപ്പൊ ഇത്ര ചൂടാവുന്നേ. അത് ഏട്ടന്റെ സ്വന്തം ചേച്ചി അല്ലെ. ഏട്ടൻ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ മുൻപ്