എന്റെ മനസിൽ ചെറിയൊരു വിഷമവും, നിരാശയും ഉണ്ട്. ഏറ്റവും വലിയ വിഷമം എന്തെന്നാൽ എന്നെ ഇത്രയും സ്നേഹിക്കുന്ന പെണ്ണിനെ കണ്ടില്ലെന്ന് നടിച്ച് പുതിയൊരു ജീവിതം എങ്ങനെ തുടങ്ങും എന്നതാണ്. അവളെ സ്വന്തമാക്കാൻ പറ്റിയില്ലല്ലോ എന്ന നിരാശയും മനസിൽ ഉണ്ട്. അവൾ തന്നെ പറഞ്ഞതുപോലെ എല്ലാ വിത്തും മുളയ്ക്കില്ലല്ലോ അല്ലെ…
അവളെ പിണക്കാതെ തന്നെ ഒരു അകലം പാലിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് മനസ് പറയുന്നുണ്ട്. ഇപ്പോഴേ ഒരു അകൽച്ച ഫീൽ ചെയ്താൽ കുറേ കഴിയുമ്പോഴേക്കും അവൾക്കും വലിയ വിഷമം ഇല്ലാതെ മറ്റൊരു ജീവിതത്തെ കുറിച്ച് ആലോചിക്കാമല്ലോ. ഇതൊക്കെ എന്റെ കണക്കുകൂട്ടൽ ആണ്. എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. കാരണം ഷിൽന എന്തോ മനസിൽ ഉറപ്പിച്ചു തന്നെയാണ് നീങ്ങുന്നത്.
_____/_____/_____/______
രാവിലെ ഞാൻ ഓഫിസിൽ പോകുമ്പോൾ എന്റെ കൂടെയാണ് ഷിൽനയും വരുന്നത്. അവളെ ഹോസ്പിറ്റലിൽ ഇറക്കി വിട്ടു ശേഷം ഞാൻ ജോലിക്ക് പോകുകയാണ് പതിവ്. ചില സായാഹ്നങ്ങളിൽ തുഷാരയുമൊത്ത് കോഫീ ഷോപ്പിലും ചെറിയൊരു ബൈക്ക് റൈഡിനും പോയത് ഒഴിച്ചാൽ കാര്യമായി ഒന്ന് പ്രണയിച്ചു നടക്കാൻ സമയം കിട്ടിയിട്ടില്ല എന്ന് വേണം പറയാൻ.
മുൻപ് പറഞ്ഞ് ഉറപ്പിച്ചതുപോലെ എന്റെ വീട്ടുകാർ തുഷാരയുടെ വീട്ടിലേക്ക് പോയി കല്യണ കാര്യങ്ങൾ ഒക്കെ ഏകദേശം ഉറപ്പിച്ചു വച്ചിട്ടുണ്ട്. ഇനി അളിയന്റെ ലീവ് നോക്കിയിട്ട് എൻഗേജ്‌മെന്റ് നടത്താം എന്ന തീരുമാനത്തിൽ ആണ്. കൃത്യമായി പറഞ്ഞാൽ ഇനി ഒരു മാസം ഉണ്ട്. അതിനുള്ളിൽ അളിയൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്.
കൃഷ്ണേട്ടനുമായി സംസാരിച്ച് ചിത്രയുടെ കല്യാണ കാര്യം ഏകദേശം പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ട്. പെണ്ണ് കാണൽ ചടങ്ങ് ഒക്കെ പെട്ടെന്ന് തന്നെ കഴിഞ്ഞു. രണ്ട് വീട്ടുകാർക്കും എതിർപൊന്നും ഇല്ലാത്തതിനാൽ കാര്യങ്ങൾ പെട്ടെന്ന് തന്നെ ശരിയായി. പ്രദീപേട്ടന് എന്നെ വലിയ കാര്യമാണ് ഇപ്പോൾ. ഉടൻ തന്നെ ചിത്രയ്ക്ക് നമ്മുടെ കമ്പനിയിൽ ജോലി ശരിയാകും. എന്റെ ഗൾഫിലേക്കുള്ള വിസ എപ്പോ വേണമെങ്കിലും ശരിയാക്കി തരാം എന്ന ഉറപ്പും ലഭിച്ചു.
……………………
അമ്മായി നാട്ടിലും ഇവിടെയുമായി മാറി മാറി നിൽക്കുകയാണ്. ഷിൽന ഞാനുമായി നല്ല അടുപത്തിൽ ആണെങ്കിലും എനിക്ക് പഴയപോലെ അവളോട് പെരുമാറാൻ പറ്റുന്നില്ല എന്ന് വേണം പറയാൻ. കാരണം ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ആകെ പ്രാന്ത് പിടിച്ച് നിൽക്കുകയാണ്. ദിവസം കഴിയുംതോറും എൻഗേജ്‌മെന്റിനുള്ള തീയതി അടുത്തു വരികയാണ്. ഷിൽന ആണെങ്കിൽ ഒരു കൂസലും ഇല്ലാതെ വളരെ കൂളായി നടക്കുന്നുണ്ട്. എൻഗേജ്‌മെന്റ് കൂടി കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എല്ലാം എന്റെ കൈവിട്ട് പോകും. ഷിൽനയുമായി ഉണ്ടായ സംഭാഷണങ്ങൾ ഒന്നും ഞാൻ അമ്മായിയോട് ഇതുവരെ പറഞ്ഞിട്ടില്ല. ജീവിതത്തിൽ ഇത്രയധികം ടെൻഷൻ അടിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല. ആരെയും വെറുപ്പിക്കാനോ ഉപേക്ഷിക്കുവാനോ കഴിയാത്തൊരു അവസ്ഥയിൽ ആണ് ഞാൻ ഇപ്പോൾ. തല പൊട്ടിത്തെറിക്കും എന്ന് പോലും തോന്നിയിട്ടുണ്ട് എനിക്ക്.
ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവന്നത് അമ്മായി ആണ്. അതുകൊണ്ട് ഈ വിഷമങ്ങൾ ഒക്കെ പങ്കുവയ്ക്കാൻ പറ്റിയ ആൾ അമ്മായി തന്നെ ആണെന്ന്