പക്ഷേ , ഒരു ഭർത്താവ് എന്ന നിലയിൽ നീതു എനിക്കിപ്പോഴും ഒരു ആവേശമാണ്. ഇക്കാലയളവിൽ നീതു എനിക്ക് രണ്ട് ആൺ കുട്ടികളെ സമ്മാനിച്ചു. അവരുടെ ഏറ്റവും പ്രിയപ്പെട്ട അച്ഛനായി , പ്രിയതമയ്ക്ക് കൺ കണ്ട ദൈവമായി , ബാങ്ക് ഉദ്യോഗസ്ഥനായി കേരളത്തിലെ ഏറ്റവും വലിയ നഗരത്തിൽ സന്തോഷമായി ഒരു കുടുംബ ജീവിതം നയിക്കുവാൻ സാധിക്കുന്നത് പുണ്യം തന്നെയാണ് ‘.
രൂപേഷ് ഏട്ടാ.. അവിടെ പുതിയ താമസക്കാർ വന്നിട്ടുണ്ടെന്ന് തോന്നുന്നു …”
ജനലിൽ കൂടി സൂക്ഷ്മമായ നിരീക്ഷണം നടത്തിക്കൊണ്ട് നീതു പറഞ്ഞു.
“ആഹാ .. കഴിഞ്ഞ രണ്ടാഴ്ച നമ്മൾ ഇവിടെ ഇല്ലായിരുന്നു എന്നു വച്ച് ഇത്രയൊക്കെ ഡെവലപ്മെൻറ് ഉണ്ടായോ .. ആരാണാവോ പുതിയ താമസക്കാർ ”
നീതുവിനെ തള്ളി മാറ്റി നിരീക്ഷണ ചുമതല ഏറ്റെടുത്തു കൊണ്ട് രൂപേഷ് സ്വയം പറഞ്ഞു.
“ഓഹ് .. എന്തൊരു താൽപര്യം ആണെന്ന് നോക്കണേ എൻ്റെ ഭർത്താവിന് അടുത്ത വീട്ടിലെ പുതിയ വാടകക്കാർ ആരാണെന്ന് നോക്കാൻ ”
ജനലിൽ കൂടി നിരീക്ഷണം നടത്തുന്ന ഭർത്താവിൻ്റെ കഴുത്തിന് ചെറിയ ഒരു നുള്ളു കൊടുത്തു കൊണ്ട് നീതു പറഞ്ഞു.
“ഇതാ .. ഈ പെണ്ണിൻ്റെ കുഴപ്പം എന്നെ വെറുതെ സംശയിക്കും .. ആ തഹസിൽദാരുടെ മകളെ ഞാൻ ഈ ജനലിൽ കൂടി ഇടയ്ക്കെപ്പോഴോ നോക്കി എന്നും പറഞ്ഞ് എന്നെ നീ ഇവിടെ കിടത്തി പൊറുപ്പിച്ചിട്ടുണ്ടോ .. ഭാഗ്യത്തിന് ആ പെണ്ണ് ഏതോ ഒരുത്തൻ്റെ കൂടെ ഒളിച്ചോടി പോയതിനു ശേഷമാണ് എൻ്റെ ശ്വാസം നേരെ വീണത്”
” ഉവ്വ് .. എന്തായാലും അവൾ ഒളിച്ചോടിയ തോടെ തഹസിൽദാർ ട്രാൻസ്ഫർ മേടിച്ചു ഇവിടെ നിന്നും പോയല്ലോ.. ആ പെണ്ണ് ശരിയല്ല എന്ന് എനിക്ക് ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലായിരുന്നു .. എനിക്ക് നിങ്ങളെ ആയിരുന്നു പേടി .. എന്നേയും പിള്ളാരെയും ഒറ്റയ്ക്ക് ആക്കിയിട്ട് അവളെയും കൊണ്ട് കടന്ന് കളയുമോന്ന് ..”
“നീ എൻ്റെ ഭാഗ്യം അല്ലേ ഡി .. നിന്നെ കെട്ടി എടുത്ത ശേഷം അല്ലേ ഞാനൊരു ഉത്തമനായ പുരുഷനായി മാറിയത് ”
രൂപേഷ് നീതുവിനെ പതിയെ തന്നിലേക്ക് വലിച്ച് അടുപ്പിച്ചു.
“വേണ്ട രൂപേഷ് ഏട്ടാ .. വേഗം റെഡി ആയി ബാങ്കിൽ പോകാൻ നോക്കൂ .. വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു ഒരു ഇളക്കം ..”
“എന്താണെന്ന് അറിയൂല്ല .. ഈ വെള്ള ചുരിദാറിൽ നിന്നെ കണ്ടാൽ എനിക്ക്