പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust]

Posted by

അവൾ ശരിക്കും എന്നെ കെട്ടി പിടിച്ചുകൊണ്ട് എന്റെ മുതുകിനോട് ചേർന്ന് ഒട്ടിയിരുന്നു. എന്തെന്നില്ലാത്ത സന്തോഷം എന്റെ മനസിൽ അലയടിച്ചുകൊണ്ടിരുന്നു.
കൂയ്….. ഓഹ് ഹോ…..ഹേ…..

: എന്താ ഏട്ടാ….

: ചുമ്മാ…. സന്തോഷം വന്നത് കൂകി തീർത്തതാ….

: ഉം…. ഇനി മെല്ലെ പൊയ്ക്കൂടെ

: ഉം…. ഇപ്പൊ എങ്ങനുണ്ട്. നേരത്തെ ഇരുന്നതാണോ അതോ ഇങ്ങനെ കെട്ടിപിടിച്ച് ഇരിക്കുന്നതാണോ സുഖം

: ഇങ്ങനെ ഇരിക്കാൻ….

: എങ്ങനെ ഇരിക്കാൻ…..

: കെട്ടിപിടിച്ച് ഇരിക്കാൻ….

: ഹേയ്…… ഹൂ….
ഇത്ര സ്പീഡ് മതിയോ…. ഇനിയും കുറയ്ക്കണോ

: ഇത് മതി…. ഏട്ടന് അത്രയ്ക്ക് ഇഷ്ടമാണോ എന്നെ

: അങ്ങനെ ചോദിച്ചാൽ ഇപ്പൊ എങ്ങനാ പറയുക… ഉം…
നിനക്ക് എന്നെ എത്ര ഇഷ്ടമാണോ അതിന്റെ ഇരട്ടി ഉണ്ടെന്ന് കൂട്ടിക്കോ

: എന്റെ നാടും വീടുമൊക്കെ ഇഷ്ടപ്പെട്ടോ ഏട്ടന്

: പിന്നെ ഇല്ലാതെ…. ഞാൻ അമ്മായിയോട് പറഞ്ഞിട്ടുണ്ട്… നല്ല സൂപ്പർ സ്ഥലം ആണെന്നൊക്കെ. ഞാൻ പറഞ്ഞത് കേട്ടിട്ട് അവർക്കും കാണണം എന്നുണ്ട്

: അമ്മായിയും ഏട്ടനും നല്ല ക്ലോസ് ആണല്ലേ….

: ഭയങ്കര ക്ലോസ് ആണ്… എനിക്ക് വീട്ടിൽ എല്ലാവരെക്കാളും ഇഷ്ടം അമ്മായിയോട് ആണ്. പണ്ടുമുതൽ ഞാൻ അവരുടെ കൂടെയായിരുന്നു. അമ്മായിയാ ശരിക്കും എന്നെ നോക്കിയത്… കുളിപ്പിക്കലും, കൂടെ കളിക്കുന്നതും ഒക്കെ അവരായിരുന്നു.

: ഉം…. നിങ്ങളുടെ രണ്ടാളുടെയും ബന്ധം കാണുമ്പോൾ കൊതിയാവും. നല്ല കൂട്ടുകാർ പോലും ഇത്ര ക്ലോസ് ആവില്ല…

: ഇനി നമ്മൾക്കും ആവാം അതുപോലൊക്കെ….

: എന്നെ കിട്ടിയതുകൊണ്ട് അമ്മായിയെ പിണക്കേണ്ട…. പാവം ആണ് അമ്മായി. എനിക്ക് ശരിക്കും ഇഷ്ടായി. ഷിയും സൂപ്പർ ആണ്. എല്ലാവരോടും ഭയങ്കര സ്നേഹം ആണ്. എന്റെ വീട്ടുകാർക്കൊക്കെ ഇഷ്ടായി ഏച്ചിയെ….

: ഉം…. അമ്മായിയെ പിണക്കാനോ… അയ്യോ അങ്ങനൊന്നും ഉണ്ടാവില്ല. അവസാനം നീ പിണങ്ങാതെ ഇരുന്നാൽ മതി

: അയ്യേ….. ഈ ഏട്ടൻ എന്താ ഇങ്ങനെ. എന്നെ സ്നേഹിക്കുന്നതിൽ കുറവൊന്നും വരുത്താതിരുന്നാൽ  മതി…. വേറെ ഒന്നും എനിക്ക് പ്രശ്നമല്ല…

: എന്റെ മുത്തേ ഉമ്മ…….

: അയ്യേ… ഒരു നാണവും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *