സിന്ദൂരരേഖ 21 [അജിത് കൃഷ്ണ]

Posted by

അഞ്‌ജലി ഓൺലൈൻ ഉണ്ടോ എന്ന് ചെക്ക് ചെയ്തു. അയാൾ കരുതിയത് പോലെ അവൾ ഓൺലൈനിലിൽ തന്നെ ഉണ്ടായിരുന്നു.അയാളുടെ ഹൃദയം പട പട മിടിക്കുവാൻ തുടങ്ങി.അവൾ ആരോടാണ് ചാറ്റ് ചെയ്തു മെതിയ്ക്കുന്നത് എന്ന് അയാൾ ഒരു നിമിഷം ഓർത്ത് പോയി. എന്നാൽ അധികം നേരം ആകും മുൻപേ അഞ്ജലി ഫോൺ എടുത്തു ബാഗിൽ വെച്ച് കൊണ്ട് ബസ് സ്റ്റോപ്പിലേക്ക് പോയി. അവിടെ നിന്ന് അധിക ദൂരം ഇല്ലാത്തത് കൊണ്ട് ആകാം ദിവ്യ ടീച്ചർ അവിടെ നിന്ന് നടന്നു ആണ് പോയത്. അഞ്ചലി ബസ് കയറി പോയപ്പോൾ അയാൾക്ക്‌ എന്തോ ഒരു സമാധാനം കിട്ടിയ പോലെ ആയി. അവളിൽ ചെറിയ ഒരു വിശ്വാസം അയാൾക്ക് ഉണ്ടായി.

വൈകുന്നേരം ആയപ്പോൾ പതിവ് പോലെ മദ്യപിച്ചു ചെല്ലുംപോലെ അന്നും അയാൾ വീട്ടിലേക്കു ചെന്നു. സത്യത്തിൽ അയാൾ അന്ന് മദ്യപിച്ചിരുന്നില്ല വെറും അഭിനയം മാത്രം ആയിരുന്നു. അഞ്‌ജലിയെ വീക്ഷിക്കുക ആയിരുന്നു അയാളുടെ ലക്ഷ്യം. എന്നാൽ അവളിൽ വലിയ മാറ്റങ്ങൾ ഒന്നും അയാൾ കണ്ടില്ല. എന്നാൽ രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ അയാൾ ജനലിൽ കൂടി അഞ്‌ജലിയെ നോക്കി.അവൾ ഉറങ്ങുക ആണെന്ന് തോന്നുന്നു ലൈറ്റ് അണഞ്ഞു കിടക്കുക ആണ് പെട്ടെന്ന് മൊബൈൽ ലൈറ്റ് ഓൺ ആകുന്നത് അയാൾ ശ്രദ്ധിക്കുക ഉണ്ടായി.ആ സമയം അഞ്‌ജലിയുടെ മുഖം വെട്ടി തിളങ്ങുന്നത് അയാൾ കണ്ടു. ആരോട് ആണ് ഈ സമയം ചിരിച്ചു കൊണ്ട് മെസ്സേജ് അയക്കുന്നത് എന്നായിരുന്നു അയാളുടെ ചിന്ത. ശെരിക്കും അപ്പോൾ തന്നെ അയാളുടെ മനസ്സിൽ അഞ്‌ജലിയെ പറ്റി സംശയങ്ങൾ ഉയർന്നു വന്നു തുടങ്ങി. അഞ്‌ജലിയുടെ മുഖം വെട്ടി തിളങ്ങുന്ന കാഴ്ച അയാൾ ശ്രദ്ധിച്ചു. രണ്ടും കല്പിച്ചു അയാൾ മെല്ലെ കതക് തുറന്നു പെട്ടെന്ന് അഞ്‌ജലി തന്റെ ഫോൺ ഓഫ് ആക്കി ഒന്നും അറിയാത്ത രീതിയിൽ കിടന്നു. അഞ്‌ജലിയുടെ അഭിനയം കണ്ടപ്പോൾ തന്റെ ഭാര്യ തന്നിൽ നിന്ന് എന്തോ മറയ്ക്കുന്നു എന്ന് അയാൾക്ക് ഉറപ്പ് ആയി. മൂത്രം ഒഴിക്കാൻ പോകും പോലെ പുറത്ത് ഇറങ്ങിയ വൈശാഖൻ തിരിച്ചു വരുമ്പോളും അഞ്‌ജലി അതെ പോലെ തന്നെ കിടക്കുക ആയിരുന്നു. അഞ്‌ജലിയുടെ അഭിനയം കണ്ട് വൈശാഖന്റെ ദേഷ്യം അതിരു വിട്ടു എന്നാലും അയാൾ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി. അയാൾ ഉള്ളിലേക്ക് പോയി ലൈറ്റ് ഓഫ് ആയി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അഞ്‌ജലി വീണ്ടും ഫോൺ ഓൺ ആക്കി ചാറ്റ് തുടർന്നു. ഇനി ഇതിന്റെ ഇടയിൽ നടന്ന ഒരു ചെറിയ ഫ്ലാഷ് ബാക്ക് !!!!!

അഞ്‌ജലി പതിവ് പോലെ മകളും ഭർത്താവും ഉറങ്ങി കഴിഞ്ഞപ്പോൾ തന്റെ കാമുകൻ ആയ വിശ്വനാഥൻ ഒപ്പം ചാറ്റിങ് തുടങ്ങി.

വിശ്വനാഥൻ :എടിയെ നിന്റെ കെട്ടിയോൻ ഉറങ്ങിയോ…

അഞ്‌ജലി :ഉം കിടന്നു.

വിശ്വനാഥൻ :പതിവ് പോലെ തന്നെ ആണോ !!!

അഞ്‌ജലി :ഉം അങ്ങനെ തന്നെ.

വിശ്വനാഥൻ :അവൻ അങ്ങനെ പോകുന്നത് ആണ് നമുക്ക് നല്ലത്.

അഞ്‌ജലി :🤔🤔

വിശ്വനാഥൻ :അല്ല നമ്മുടെ ഈ കള്ള പണിക്ക്… അല്ല അവൻ ഇങ്ങനെ കുടിക്കുന്നത് കൊണ്ട് നിനക്ക് വിഷമം ഒന്നും ഇല്ലേ !!!

അഞ്‌ജലി :എന്തിന്?

Leave a Reply

Your email address will not be published. Required fields are marked *