: സത്യം പറഞ്ഞാൽ ഇന്നലെ ഉറങ്ങിയതേ എനിക്ക് ഓർമയുള്ളൂ… പിന്നെ രാവിലെ നീ വിളിച്ചപ്പോഴാ ഞാൻ ഞെട്ടിയത്…
: അത്രയ്ക്ക് ക്ഷീണം ഉണ്ടായിരുന്നോ….
: ക്ഷീണം അല്ല…. ആ സുഖത്തിൽ അങ്ങിനെ ഉറങ്ങി പോയതാ…
: ഉം…..
എന്ന ഇനി ലേയ്ക്കിലേക്ക് വിട്ടാലോ…. അല്ലേൽ കുറച്ച് നേരം കൂടി ഇവിടെ ഇരിക്കണോ…?
: മതി… വാ പോകാം..
: ഇതിന്റെ പുറത്ത് ഒരു ടിബറ്റൻ മാർക്കറ്റ് ഉണ്ട്… അവിടെ പോയി കുറച്ച് സാധനങ്ങൾ വാങ്ങിയിട്ട് പോകാം എന്താ…
: എന്ന വാ… ഷിക്കും തുഷാരയ്ക്കും എന്തെങ്കിലും വാങ്ങണ്ടേ… പിന്നെ കുട്ടൂസന് എന്തായാലും വാങ്ങണം. അല്ലെങ്കിൽ അവൻ നിന്നെ കൊല്ലും…
: അഞ്ജലി ആണോ മോശം…. അവൾ പിന്നെ ചാവുന്നത് വരെ ഇത് പറഞ്ഞോണ്ടിരിക്കും…
അളിയൻ എങ്ങനെ സഹിക്കുന്നോ ആവോ..
: എന്നാലും അവൾക്ക് ഭയങ്കര സ്നേഹം ആണ് നിന്നോട്… പുറത്ത് കാണിക്കാൻ അറിയില്ലെന്നേ ഉള്ളു…
: അതൊക്കെ ഉള്ളതാ…
കുട്ടൂസൻ കലിപ്പിൽ ആയിരിക്കും… ഒരാഴ്ച ആയില്ലേ കാണാത്തത്..
××××××××××××××××
: അമലൂട്ടാ …. അത് നോക്കിയേ… ഇപ്പൊ കല്യാണം കഴിഞ്ഞത് ആണെന്ന് തോന്നുന്നു… നല്ല രസമില്ലേ ആ പെണ്ണിനെ കാണാൻ
: ആഹ്… പൊളി… നമ്മളെ ലീന ടീച്ചറെ പോലെ ഉണ്ട് അല്ലെ
: നമ്മളെ അല്ല…. നിന്റെ….
നിന്റെ ലീന ടീച്ചർ… ആരെ കണ്ടാലും ഇപ്പൊ ലീന ആയേ തോന്നുന്നുള്ളൂ അല്ലെ…. ( ഇതും പറഞ്ഞ് എന്റെ കയ്യിൽ ചെറുതായൊന്ന് നുള്ളി )
: ഹീ…. അത് പിന്നെ….
അങ്ങനൊന്നും ഇല്ല…. ചുമ്മാ കളിയാക്കല്ലേ നിത്യേ…
: ഉം..ഉം….. നമുക്ക് നോക്കാം എവിടെ വരെ പോകുമെന്ന്…
: ഒന്നും നോക്കാൻ ഇല്ല… എവിടേം എത്തില്ല….
: ഉറപ്പാണോ… എന്ന സത്യം ചെയ്യ്…
: അങ്ങനെ ഒക്കെ ചോദിച്ചാൽ…. ഇത് ശരിയില്ല…. തട്ടിപ്പ് തട്ടിപ്പ്….
മതി….എന്റെ മോള് നടക്ക്…
: വിഷയം മാറ്റി …..കള്ളൻ.
ടിബറ്റൻ മാർക്കറ്റിൽ തുണിത്തരങ്ങൾ ആണ് കൂടുതൽ ഉള്ളത്. അത്യാവശ്യം നല്ല വിലയുണ്ട് എല്ലാത്തിനും. വ്യത്യസ്ത മോഡലിലും ഡിസൈനിലും ഉള്ള ഡ്രസ് ഉണ്ട്. എന്റെ നോട്ടം മുഴുവൻ ആ കടകളിൽ നിന്നിരുന്ന ആപ്പിൾ പോലുള്ള