: ഉമ്മ……
..അയ്യോ ഷിൽനയെ വിളിച്ചില്ലല്ലോ… അവൾക്ക് ഡ്യൂട്ടിക്ക് പോവാൻ സമയം ആയി കാണില്ലേ…
: ഏട്ടന് നല്ല ക്ഷീണം കാണും ഉറങ്ങിക്കോട്ടെ എന്ന അവൾ പറഞ്ഞത്… അതാ ഞാൻ അമലൂട്ടനെ വിളിക്കാതിരുന്നത്.
: അതിനിടയിൽ അമ്മായി അവളെ ഫോണും ചെയ്തോ…. ആഹാ കൊള്ളാലോ…
: അവളെയും , നിന്റെ മാമനെയും, വീട്ടിലും എല്ലാം വിളിച്ചു…
: കൊള്ളാലോ…. അപ്പൊ എന്റെ പെണ്ണിനോട് സംസാരിച്ചില്ലേ….
: പിന്നെ ഇല്ലാതെ… തുഷാരയും പറഞ്ഞു നിന്നെ വിളിക്കണ്ട ഉറങ്ങിക്കോട്ടെ എന്ന്…
പെണ്ണിന് നിന്നോട് സ്നേഹം ഒക്കെ ഉണ്ട്…
: അത് പിന്നെ ഇല്ലാതിരിക്കുമോ… എന്റെ നിത്യ പെണ്ണിന്റെ സെലക്ഷൻ അല്ലെ…
: രാവിലെ തന്നെ സുഖിപ്പിക്കല്ലേ കുട്ടാ……
വാ നമുക്ക് എണീക്കണ്ടേ…
: പുറത്ത് ഭയങ്കര തണുപ്പാ… ആദ്യം എന്തെങ്കിലും ഡ്രസ് എടുത്ത് ഇടാം…
രണ്ടുപേരും എഴുന്നേറ്റ് ഡ്രെസ്സും ജാക്കറ്റും ഇട്ടശേഷം റൂമിന് വെളിയിൽ വന്നു. ചിമ്മിനിയിൽ ഉണ്ടായിരുന്ന കനലൊക്കെ വെണ്ണീർ ആയിട്ടുണ്ട്. വിറക് മുഴുവൻ കത്തി തീർന്നിരുന്നു. കർട്ടൻ നീക്കി വെളിയിലേക്ക് നോക്കാം എന്ന് വച്ചാൽ പുറത്ത് മുഴുവൻ കോടയാണ്. മണി 9 ആവാറായെങ്കിലും ഊട്ടിയിലെ കോടയ്‌ക്ക് പോകുവാനുള്ള ഭാവമില്ലെന്ന് തോനുന്നു. ജനൽ പാളികളിൽ മുഴുവൻ മഞ്ഞ് വീണിരിക്കുന്ന കാഴ്ച അതി മനോഹരമാണ്.
: മുത്തേ…. ഒരു കട്ടൻ ചായ ഇട്ടാലോ….
: അത് പൊളിക്കും … എന്റെ ചക്കര വേഗം ഒരു ചായ ഇട്…
അല്ലെങ്കിൽ വേണ്ട.. എന്നും അമ്മായി അല്ലെ ചായ ഉണ്ടാക്കുന്നത്.. ഇന്ന് ഞാൻ ഉണ്ടാക്കാം…
: ഉം…. എന്ന വാ…
റൂമിലെ ഇലക്ട്രിക്ക് കെറ്റിലിൽ വെള്ളം തിളപ്പിച്ച് ഓരോ ഗ്ലാസ് ചായയും ഉണ്ടാക്കി വാതിൽ തുറന്ന് പുറത്ത് ചെന്നപ്പോൾ ആണ് കോട്ടേജിന്റെ ഭംഗി മനസിലായത്. ചെറിയ മുറ്റത്തിന് ചുറ്റും പല വർണ്ണങ്ങളിൽ പുഷ്പിച്ചു നിൽക്കുന്ന മനോഹരമായ പൂക്കളാൽ സമൃദ്ധമാണ്. ചുറ്റും പച്ച കോട്ടപോലെ തിങ്ങി വളർന്ന് കിടക്കുന്ന ചെടികൾ ആയതിനാൽ കൂടുതൽ പ്രൈവസി ഉണ്ട്. മുറ്റം ഒഴിച്ചാൽ ബാക്കി എല്ലാ സ്ഥലവും മനോഹരമായി വെട്ടിയൊതുക്കിയ പച്ചപുൽത്തകിടിയാണ്. ഒരു മൂലയിൽ ഇരിക്കുവാനുള്ള കസേരയും ചായ മേശയും ഒക്കെ വച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. ആ കസേരയിൽ