എന്റെ വാക്കുകളിൽ ചതിക്കപ്പെട്ടവന്റെ നിസ്സഹായാവസ്ഥ തളം കെട്ടി നിന്നിരുന്നു……
ഘോരമായ ഒരു പൊട്ടിച്ചിരിയായിരുന്നു അതിനുള്ള അയാളുടെ മറുപടി… ആ ചിരിയിൽ മറ്റുള്ളവരും പങ്കു ചേർന്നു…..
മുറിവിലെ വേദനയേക്കാൾ അസഹനീയമായിരുന്നു തിരിച്ചറിവുകൾ ഉണ്ടാക്കിയ മനസ്സിലെ പിടച്ചിലുകൾ……
“”അനന്താ ഞാനും നടേശൻ മുതലാളിയും തമ്മിലുള്ളത് വർഷങ്ങളുടെ ബന്ധമോ…കാക്കി കുപ്പായം ദേഹത്ത് കേറുന്നതിന് മുന്നെ മുതലാളിയുടെ ജോലിക്കാരനായിരുന്നു ഞാൻ……ഒരുപാട് ഉണ്ട് ഇദ്ദേഹത്തോടുള്ള കൂറും കടപ്പാടും…….ഇദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചാണ് സുദേവന്റെ കേസ് അന്വേഷണസംഘത്തിൽ എന്നെ ഉൾപ്പെടുത്തിയത്….ഇടയ്ക്ക് കുറച്ച് കാലം രാജശേഖർ സാറിനെ തന്ത്രപൂർവ്വം ഇവിടെ നിന്നും മാറ്റി നിർത്തി ഞങ്ങൾ….. ആ ഒരു സമയം ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്ത് ഞങ്ങളുടെ കാര്യങ്ങളെല്ലാം സുരക്ഷിതമാക്കി…… എല്ലാം ചെയ്‌തതത് ഞാനാ… മുതലാളിക്ക് വേണ്ടി… പിന്നെ പ്രതീക്ഷിക്കാതെ നിന്റെ ചേട്ടൻ ഇതിനിടയിൽ വന്ന് ചാടി… അവനെ കുടുക്കാൻ മതിയായതൊന്നും ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല….പിന്നെ രാജശേഖർ സാറിന്റെ ഇടപെടലും… കാര്യം ഞങ്ങളുടെ ആളുകൾ അകത്തായെങ്കിലും അധികം താമസിയാതെ അവരെ പുറത്തെത്തിക്കാനുള്ള വഴികൾ ഞങ്ങൾ നോക്കുന്നുണ്ട്……””
ജോർജിന്റെ കയ്യിൽ നിന്നും മദ്യത്തിന്റെ ബോട്ടിൽ വാങ്ങി ഒരു കവിൾ കുടിച്ചിറക്കിയതിന് ശേഷം എന്റെ തൊട്ടരികിലായി വന്ന് നിന്ന മോഹൻകുമാർ അലസമായി പുഞ്ചിരിച്ചു…..
“”വേറെ ഒരു സത്യം കൂടി നീ അറിഞ്ഞു വച്ചോ ചാവുന്നതിന് മുൻപ്….മറ്റാർക്കും അറിയാത്ത ഒരു രഹസ്യം….””
എന്റെ പിൻകഴുത്തിന് കുത്തിപ്പിടിച്ചു മുന്നിൽ നിന്നിരുന്ന ഗുണ്ടകളുടെ കയ്യിലേക്ക് തള്ളിയിട്ട നടേശൻ പറഞ്ഞു തുടങ്ങി…..
“”പതിനഞ്ച് വർഷം മുൻപ് ഭദ്രയുടെ അച്ഛനും അമ്മയും അനിയൻ ചെക്കനും മരിച്ച ആ രാത്രി….അന്ന് സംഭവിച്ചത് ഒരു സാധാരണ അപകടമായിരുന്നില്ല….കരുതി കൂട്ടി ചെയ്ത കൊലപാതകമായിരുന്നു….ഞങ്ങൾ തന്നെയാ അത് ചെയ്തത്….. എല്ലാത്തിനെയും ഒറ്റയടിക്ക് തീർക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ….. പക്ഷെ ഭദ്ര,,,, അവൾ മാത്രം,,, അവൾ മാത്രം രക്ഷപ്പെട്ടു അന്ന്….കുറച്ചു കൂടെ ആയുസ്സ് അവൾക്ക് നീട്ടി കൊടുക്കാൻ ദൈവം തീരുമാനിച്ചു….അല്ല ഞങ്ങൾ തീരുമാനിച്ചു….അല്ല ജോർജ്ജേ….””
മദ്യലഹരിയിൽ കുഴഞ്ഞു നിന്നിരുന്ന ജോർജ്ജിന്റെ മറുപടി ഒരു നേർത്ത ചിരി മാത്രമായിരുന്നു……
കേട്ടത് വിശ്വസിക്കാനാകാതെ അമ്പരന്ന് പോയ ഞാൻ അവരെയെല്ലാവരെയും മാറി മാറി നോക്കി…..