“”ചെ… എന്താ സാറേ ഇത്….പോലീസിന് എന്താ ഈ സീനിൽ കാര്യം….സാധാരണ എല്ലാം കഴിഞ്ഞ് അവസാനം അല്ലേ പോലീസ് വരാറുള്ളത്….. ഇതിപ്പോ എന്താ സാറ് നേരെത്തെ ഇങ്ങു പോന്നേ…..””
സംശയഭാവത്തിൽ ജസ്റ്റിൻ അത് ചോദിച്ചതും മോഹൻ സാറിന് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല….ഒന്നും മിണ്ടാതെ സാർ എന്നെ വിട്ട് എനിക്ക് അഭിമുഖമായി തിരിഞ്ഞു നിന്നു…..ആളുടെ മുഖത്ത് അലസമായ ഒരു ചിരിയുണ്ടായിരുന്നു അപ്പോൾ…..
“”നേരത്തെ വരണമെങ്കിൽ സാർ പോലീസ് മാത്രമല്ല എന്നർത്ഥം….””
“”പിന്നെ….””
മോഹൻസാറിന് അരികിലായി വന്ന് നിന്ന് കൊണ്ട് നടേശൻ അത് പറഞ്ഞപ്പോൾ ഒന്നുമറിയാത്ത പോലെ ജസ്റ്റിൻ പിന്നെയും ചോദിച്ചു……
“”എന്താ സംശയം,,, വില്ലൻ തന്നെ, നല്ല അസ്സല് വില്ലൻ….അല്ലേ സാറേ….”‘
ബോട്ടിലിൽ നിന്നും ഒരു സിപ് മദ്യം കൂടി അകത്താക്കി കൊണ്ട് ജോർജ് പൊട്ടി ചിരിച്ചു….പതിയെ ആ ചിരി അവിടെ നിന്നിരുന്ന മറ്റുള്ളവരിലും ഉണ്ടായി….മോഹൻ സാറിലും….
“”ആ ഇത് എന്ത് പണിയാ മുതലാളി ഈ കാണിക്കുന്നേ.….ആണൊരുത്തനെ കയ്യും രണ്ടും കെട്ടിയിട്ട് ഇത്രയും പേരും കൂടി തല്ലുവാണോ….??””
എന്റെ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ ചൂണ്ട് വിരലിൽ ഒപ്പിയെടുത്ത അയാൾ അവരോടായി ചോദിച്ചു….
“”കാര്യങ്ങളുടെ കിടപ്പ് ശരിക്കും എങ്ങനെയാണെന്ന് ഇപ്പോൾ അനന്തന് മനസ്സിലായില്ലേ….ഇവരുടെ കൂട്ട്കച്ചവടത്തിൽ ഞാനും ഒരു സൈലന്റ് പാർട്ണർ ആണ്…..””
“”കൂടെ നിന്ന് ചതിക്കായിരുന്നു അല്ലേ………””