“”നിന്റെ ഭദ്രയ്ക്ക് ഇപ്പൊഴും ഒന്നും സംഭവിച്ചിട്ടില്ല… അവൾ സേഫ് ആയി ഞങ്ങളുടെ കസ്റ്റഡിയിൽ ഉണ്ട്……””
“”അവൾ എവിടെ….എന്റെ ഭദ്രാ….. ന്റെ…എന്റെ കുഞ്ഞ്….. അവർക്കൊന്നും സംഭവിക്കാൻ പാടില്ല…..””
ദേഹമാകെ വെന്തുരുകുന്ന പോലെയുള്ള കഠിനമായ വേദനയിലും നടേശനോട് അത് പറയുമ്പോൾ ഞാൻ ഗുണ്ടകളുടെ കയ്യിൽ കിടന്ന് കുതറി മാറി കൊണ്ടിരുന്നു……..
“”നിന്റെ വിഴുപ്പ് അവൾ വയറ്റിൽ ചുമക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അറിയാം….അതിനെ എന്തായാലും ഞങ്ങൾക്ക് വേണ്ടാ…… ആ മാംസപിണ്ഡത്തെ പുറം ലോകം കാണിക്കാതെ അങ്ങ് ഒഴിവാക്കാനുള്ള മാർഗങ്ങളൊക്കെ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്….””
“”എന്റെ പെണ്ണിനോ അവളുടെ വയറ്റിൽ കിടക്കുന്ന എന്റെ കുഞ്ഞിനോ എന്തെങ്കിലും സംഭവിച്ചാൽ കൊന്ന് കളയും ഞാൻ നിങ്ങളെ….. ഒറ്റ ഒരുത്തനെയും ഞാൻ വെറുതെ വിടില്ല….””
എന്റെ ശ്വാസഗതി ഉയർന്നിരുന്നു അത് പറയുമ്പോൾ….നെറ്റിയിലെ മുറിവിൽ നിന്നുമുള്ള രക്തം കവിളിണകളിലൂടെ ഒലിച്ചിറങ്ങി… പുരികത്തിൽ തളം കെട്ടിയ രക്തത്തുള്ളികൾ പതിയെ കണ്ണിന് മുകളിലൂടെ കാഴ്ചയെ മറച്ചു കൊണ്ട് ഊർന്നിറങ്ങാനും തുടങ്ങിയിരുന്നു അപ്പോൾ….കടുത്ത വേദനയിലും ഞാൻ മന:സ്സാന്നിധ്യം കൈ വിട്ടില്ല……..
“”അതിന് നീ ജീവിച്ചിരുന്നിട്ട് വേണ്ടടാ നായിന്റെ മോനെ…..””
ആക്രോശിച്ചു കൊണ്ട് എന്റെ പിൻ കഴുത്തിൽ കുത്തിപ്പിടിച്ച നടേശൻ എന്നെ വലിച്ചു മുന്നിലേക്ക് തള്ളി….പെട്ടെന്ന് നിലതെറ്റിയ ഞാൻ മുഖമടച്ച് വീണു…….കമിഴ്ന്നടിച്ചു കിടന്നിരുന്ന ഞാൻ ഉരുണ്ട് മാറി പതിയെ മലർന്നു….എന്റെ നേരെ പാഞ്ഞു വന്ന നടേശൻ നെഞ്ചിലും വയറ്റിലുമെല്ലാം മാറി മാറി ശക്തമായി തൊഴിച്ചു….. ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് എന്നെ എഴുന്നേൽപ്പിച്ച നടേശൻ കലിയടങ്ങാതെ എന്റെ മുഖത്തും നെഞ്ചിലും പിന്നെയും മർദ്ധിച്ചു….. ഒടുക്കം നെഞ്ചിൽ കൊണ്ട അയാളുടെ ചവിട്ടേറ്റ് പുറകിലേക്ക് മലർന്നടിച്ചു വീഴാൻ പോയ എന്നെ ആരോ പിന്നിൽ നിന്നും താങ്ങിപ്പിടിച്ചു….അയാൾ പതിയെ എന്നെ നേരെ നിർത്തി….ദേഹമാസകലം നുറുങ്ങുന്ന വേദനയിലും ഞാൻ മെല്ലെ തല ചരിച്ചു കൊണ്ട് അയാളെ നോക്കി……
“”സർ…..!!!.. സർ ഇവിടെ…..”‘
സി ഐ മോഹൻകുമാർ സർ ആയിരുന്നു അത്….അപ്രതീക്ഷിതമായി അദ്ദേഹത്തെ അവിടെ കണ്ടപ്പോൾ ഞാനൊന്ന് അമ്പരുന്നു….ഒന്നും മനസ്സിലാകാത്ത പോലെ ഞാൻ നിന്നു …..