“”കാര്യം ഞങ്ങളുടെ ആൾക്കാർ അകത്തായെങ്കിലും പോലീസിന്റെ അന്വേഷണം അതോടെ അവസാനിച്ചു… കാരണം നിന്റെ രാജശേഖർ സർ കൂടുതൽ അന്വേഷിച്ചിരുന്നെങ്കിൽ ഞങ്ങളെല്ലാവരും കുടുങ്ങിയേനെ…. ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെ ഞങ്ങൾ നടത്തിയിരുന്ന പല ബിസിനസ്സുകളിലേക്കും ഇടപാടുകളിലേക്കുമെല്ലാം അത് ചെന്നെത്തുമായിരുന്നു….കുറെയൊക്കെ അയാൾ അനേഷിച്ചറിയാൻ തുടങ്ങി എന്ന് മനസ്സിലായപ്പോഴാണ് ഡിപ്പാർട്മെന്റലെ ഞങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അയാളെ കുറച്ചു കാലത്തേക്ക് സ്പെഷ്യൽ ഡെപ്യൂട്ടേഷൻ എന്നും പറഞ്ഞ് കേസന്വേഷണത്തിൽ നിന്നും മാറ്റി നിർത്തിയത്…..””
കയ്യിൽ കരുതിയിരുന്ന ബോട്ടിലിൽ നിന്നും മദ്യം രണ്ട് സിപ് എടുത്ത് കൊണ്ട് ഒരു വികളിച്ചിരിയോടെ എന്റെ താടിയിൽ പതിയെ തട്ടി കൊണ്ട് ജോർജ്ജ് പറഞ്ഞു……..
“”പ്ലാനെല്ലാം ഇവന്റെയാ….ഇവന്റെ മാത്രം… ഞങ്ങളുടെ മാസ്റ്റർ ബ്രയിൻ….ഭദ്രയെയും കൊണ്ട് ഞങ്ങൾ ഈ ലോകത്തിന്റെ ഏത് കോണിലേക്ക് പോയാലും അവളെ തേടി നീ വരുമെന്ന് അറിയാം…… അത് കൊണ്ടാണ് അവളെയും കൊണ്ട് പോകുമ്പോൾ നിന്നെ കൂടി തീർത്തിട്ട് വേണം പോകാൻ എന്ന് ഇവൻ പറഞ്ഞത്…….””
“”അതെ,, അതിന് വേണ്ടി തന്നെയാ നിന്നെ ഞങ്ങൾ ഇവിടെ വരുത്തിയത്…..””
നടേശൻ പറഞ്ഞതിനെ ശരി വച്ച് കൊണ്ട് എന്റെ അരികിലേക്ക് വന്ന ജസ്റ്റിൻ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് പതിയെ എന്റെ നെഞ്ചിലൊന്ന് വരഞ്ഞു….
“”ആഹ്….ഹ്…….. ആഹ്….””
വേദന കൊണ്ട് പുളഞ്ഞ ഞാൻ അവരുടെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല……
“”വേണ്ടാ….എന്നെ വേണമെങ്കിൽ നിങ്ങൾ കൊന്നോ….പക്ഷേ എന്റെ ഭദ്ര… അവൾ പാവമാ….അവൾക്കും സെലിനും ഒന്നും പറ്റരുത്….അവരെ വെറുതെ വിട്ടേക്ക്…..””
എന്റെ ദയനീയമായ സ്വരം അവരെ ഹരം കൊള്ളിക്കുകയാണ് ചെയ്ത്…..എന്റെ പിടച്ചിൽ കണ്ട് അവർ ക്രൂരമായി പുഞ്ചിരിച്ചു……
“”ആഹ്…… ഹ്…….. “”
കുതറി മാറാൻ ശ്രമിച്ചപ്പോൾ എന്റെ മുഖത്തും നെഞ്ചിനും ജസ്റ്റിൻ ആഞ്ഞു മർദ്ധിച്ചു….