എന്റെ നേരെ വിരൽ ചൂണ്ടി കൊണ്ട് ജോർജ്ജ് അവരുടെ ആൾക്കാരോട് ആക്രോശിച്ചു…..
എന്റെ നേരെ പാഞ്ഞടുത്ത അവരുടെ ഗുണ്ടകൾ ബലമായി ജസ്റ്റിന്റെയും നടേശന്റെയും ദേഹത്തുള്ള എന്റെ പിടുത്തം വിടുവിച്ചു…
അവർ എന്നെ പുറകിലേക്ക് പിടിച്ചു തള്ളിയതും വലത് കാൽ പുറകിലേക്ക് ഊന്നിപ്പിടിച്ചു നിന്നു കൊണ്ട് ഞാൻ കുതറി… ശക്തമായി ഞാൻ കുതറിയപ്പോൾ ഗുണ്ടകൾക്ക് എന്റെ മേലുള്ള പിടി വിട്ട് പോയി….അടുത്ത നിമിഷം തന്നെ കൂട്ടത്തിലൊരുത്തനെ ഞാൻ നെഞ്ചിനിട്ട് ഇടിച്ചു മലർത്തി….. ആ സമയം എന്റെ നേരെ പാഞ്ഞടുത്ത മറ്റൊരുത്തനെ അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി കൊണ്ട് നിലംപരിശാക്കി……
പൊടുന്നനെ എന്റെ നെറ്റിയുടെ ഇടത് വശത്ത് ആരോ ശക്തമായി പ്രഹരിച്ചു… പെട്ടെന്നുള്ള ആഘാതത്താൽ നില തെറ്റിയ എനിക്ക് കണ്ണുകൾ അടയുന്ന പോലെ തോന്നി….പാതിയടഞ്ഞ കണ്ണുകളിലൂടെ ഞാൻ കണ്ടു ശൗര്യത്തോടെ എന്നെ നോക്കി മുരണ്ടു നിൽക്കുന്ന നടേശനെ….. തന്റെ കയ്യിലുള്ള ഇരുമ്പ് പൈപ്പിൽ പിടുത്തം ഒന്ന് കൂടി മുറുക്കി കൊണ്ട് നടേശൻ എന്റെ മുഖത്തിന് നേരെ ആഞ്ഞു വീശി…..
മുഖത്ത് ഇരുമ്പ് പൈപ്പ് കൊണ്ടുള്ള പ്രഹരമേറ്റതും കറങ്ങി തിരിഞ്ഞ് കമിഴ്ന്നടിച്ചു വീണ എന്റെ വായിൽ നിന്നും രക്തം വാർന്നൊഴുകി…..
എഴുന്നേൽക്കാൻ കഴിയാതെ വേദന കൊണ്ട് കിടന്ന് പുളഞ്ഞ എന്റെ കൈകൾ രണ്ടും അവർ പുറകിൽ ചേർത്ത് കെട്ടി ബന്ധിച്ചു….. എന്നിട്ട് ബലമായി എന്നെ പിടിച്ച് എഴുന്നേല്പിച്ച് നിർത്തി…….
“”മാസങ്ങൾക്കു മുൻപ് സുദേവൻ എന്ന് പറയുന്ന ആ നാറിയുമായി വില പറഞ്ഞുറപ്പിച്ചതാ ഞാൻ ഭദ്രയെ,,,, എന്റെ സ്വന്തമാക്കാൻ… ഒന്നും രണ്ടും അല്ല മുപ്പത് ലക്ഷം രൂപയാ അന്നവൻ എന്നോട് ആവശ്യപ്പെട്ടത്….എന്നാൽ ദിവസങ്ങൾ കഴിയുന്തോറും എനിക്ക് ഭദ്രയോടുള്ള ഭ്രാന്ത് അവൻ ശരിക്കും മനസ്സിലാക്കി….. അതോടെ അവൻ എന്നോട് വില പേശാൻ തുടങ്ങി….പറഞ്ഞുറപ്പിച്ച പൈസ അവന് പോരാത്രേ….കൂടുതൽ വേണം പോലും….. ബാംഗ്ലൂരിൽ നിന്നും അവന്റെ കൂട്ടുകാരാണെന്ന് പറഞ്ഞ് വന്നത് എന്റെ ആൾക്കാരായിരുന്നു….കള്ളിന്റെ പുറത്ത് അന്നവൻമാർക്ക് പറ്റിയ ഒരു കൈയബദ്ധം.. അല്ലാതെ സുദേവനെ കൊല്ലാനൊന്നും ഞങ്ങൾക്ക് പ്ലാനുണ്ടായിരുന്നില്ല… പിന്നെ ആലോചിച്ചപ്പോൾ തോന്നി അവനെയങ്ങ് തീർത്തത് നന്നായെന്ന്…….””
വലതു കൈ കൊണ്ട് എന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് നിന്നിരുന്ന നടേശൻ അത് പറയുമ്പോൾ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന എന്റെ രക്തത്തുള്ളികളെ അയാൾ മറുകയ്യിലെ വിരലിനാൽ തട്ടി തെറിപ്പിച്ചു….