“”അങ്കിള് പറഞ്ഞത് പോലെ ഞാൻ കല്യാണലോചന നടത്തിയെങ്കിലും അന്ന് അത് നടന്നില്ല….പക്ഷെ ഞാൻ കാത്തിരുന്നു….നല്ലൊരു അവസരത്തിനായി….അങ്ങനെ എല്ലാം ഒന്ന് ഒത്തു വന്നതായിരുന്നു….പക്ഷേ ഞങ്ങൾക്കുള്ള ക്ഷമ ഇങ്ങേർക്കുണ്ടായിരുന്നില്ല….സത്യം പറഞ്ഞാൽ ഇങ്ങേരു ഒരാളുടെ എടുത്തു ചാട്ടം കാരണമാണ് ഇന്നിവിടെ ഇപ്പൊ ഇങ്ങനെയൊക്കെ സംഭവിച്ചത്….””
തന്റെ പുറകിലായി വന്ന് നിൽക്കുന്ന നടേശനെ ചൂണ്ടി ജസ്റ്റിൻ അത് പറഞ്ഞപ്പോൾ അയാൾ അവനെ മറി കടന്ന് എന്റെ മുന്നിലായി വന്ന് നിന്നു… എന്നിട്ട് ഇരു കയ്യും എന്റെ തോളിൽ കയറ്റി വച്ച് കൊണ്ട് അലസമായിയൊന്ന് പുഞ്ചിരിച്ചു….ക്രൂരനായ വേട്ടക്കാരന്റെ ശൗര്യം നിറഞ്ഞു നിന്നിരുന്നു ആ ചിരിയിൽ…….
“”ഇവർ ഇവരുടെ അവസരത്തിനായി കാത്തിരുന്ന പോലെ ഞാനും കാത്തിരിക്കുകയായിരുന്നു വർഷങ്ങളായി….അവൾ,,, ഭദ്ര,, അവൾക്ക് വേണ്ടിയാടാ നായേ ഞാൻ ഇത്രയും വർഷം കാത്തിരുന്നത്….ഞാൻ മോഹിച്ചതാ അവളെ… എന്റെതാക്കണമെന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചതാ….. അവൾ വയസ്സറിയിച്ച കാലം മുതൽ മനസ്സിൽ കുറിച്ചിട്ടതാ ഞാൻ….ഭദ്രയെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം എന്റെ ഞെരമ്പുകൾക്ക് ചൂട് പിടിക്കും….എന്റെയാടാ അവൾ….അവളെയാ നീ എന്നിൽ നിന്നും തട്ടിപ്പറിച്ചെടുത്ത് സ്വന്തമാക്കിയത്……..ആ നിന്നെ എനിക്ക് അങ്ങ് വെറുതെ വിടാൻ പറ്റുമോടാ പട്ടി കഴുവേറിട മോനെ…..””
അലറി വിളിച്ച് കൊണ്ട് പുറകിലേക്ക് നീങ്ങിയ നടേശൻ എന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…ആ പ്രഹരത്തിന്റെ ആഘാതത്തിൽ ഞാൻ പുറകിലേക്ക് മലർന്നടിച്ചു വീണു……..
നിലംപരിശായ എന്റെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ട് നടേശൻ എന്നെ എഴുന്നേൽപ്പിച്ചു നിർത്തി…കോപം കൊണ്ട് ചുവന്ന അയാളുടെ കണ്ണുകൾ ഭീകരമായിരുന്നു… ദേഷ്യം നിയന്ത്രിക്കാനാകാതെ അടിമുടി വിറയ്ക്കുന്ന അയാളുടെ കൈകളുടെ പിടുത്തം ഞാൻ കുതറി മാറി കൊണ്ട് വിടുവിച്ചു….. തൊട്ടടുത്ത നിമിഷം എന്റെ മുഖത്തിനു നേരെ ഉയർന്ന നടേശന്റേ വലതു കൈ ബ്ലോക്ക് ചെയ്ത് കൊണ്ട് ഞാൻ അയാളുടെ നെഞ്ചിലേക്ക് മുഷ്ടി ചുരുട്ടി ആഞ്ഞടിച്ചു….പുറകിലേക്ക് വീഴാൻ പോയ നടേശനെ അയാളുടെ ആൾക്കാർ പിടിച്ചു നിർത്തി… വീണ്ടും അയാൾക്ക് നേരെ പാഞ്ഞ എന്നെ ജസ്റ്റിൻ തടഞ്ഞു നിർത്തി പുറകിലേക്ക് ബലാൽക്കാരമായി തള്ളി മാറ്റി…..തല്ലാൻ കൈയ്യുയർത്തിയ ജസ്റ്റിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു കൊണ്ട് ഞാൻ പ്രതിരോധിച്ചു….കഴുത്തിലെ എന്റെ പിടുത്തം മുറുകിയതും ജസ്റ്റിൻ പിടയാൻ തുടങ്ങി….എന്റെ പിടുത്തം വിടുവിക്കാൻ ശ്രമിച്ച നടേശനേയും ഞാൻ ഒരു കൈ കൊണ്ട് തടഞ്ഞു…..
“”അവളെവിടാ എന്റെ ഭദ്രാ….പറയാൻ….പറയടാ മൈരുകളെ….””
ക്രോധത്താൽ ഞാൻ അലറി….ജസ്റ്റിനും നടേശനും എന്റെ കൈകളിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു….
“”നോക്കി നിൽക്കാതെ തല്ലിക്കൊല്ലടാ ഈ പന്ന കഴുവേറിടാ മോനെ…..””