“”അവരെ,,, അവരെ ഒന്നും ചെയ്യരുത്….പ്ലീസ്..അവരെ വിട്ടേക്ക്…””
ഞാൻ നടേശനോട് യാചിച്ചു…
കത്തിമുനയിൽ നിന്നും ഒലിച്ചിറങ്ങുന്ന എന്റെ രക്തത്തെ ജസ്റ്റിൻ ഇടതു ചൂണ്ട് വിരൽ കൊണ്ട് തുടച്ചു മാറ്റി… കത്തി വായുവിലൊന്ന് ചുഴറ്റി കൊണ്ട് അവൻ എന്റെ അരികിലേക്ക് നീങ്ങി നിന്നു… അവരുടെ ഒപ്പമുണ്ടായിരുന്ന ആൾക്കാർ എനിക്ക് ചുറ്റുമായി നിരന്നു…
മുന്നിൽ നിന്നിരുന്ന നടേശനെയും ജസ്റ്റിനെയും തള്ളി മാറ്റി ഞാൻ മുമ്പിലേക്ക് നടക്കാൻ ശ്രമിച്ചു…
“” എന്റെ ഭദ്ര എവിടെ….എനിക്ക് കാണണം അവളെ….ഭദ്രാ…………””
നടേശനെ തട്ടി മാറ്റി മുന്നോട്ട് നീങ്ങിയ എന്നെ തടഞ്ഞു നിർത്താൻ നോക്കിയ ജസ്റ്റിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് കൊണ്ട് ഞാൻ അലറി……
“”വേണ്ട ജസ്റ്റിൻ,, അവനെ തടയണ്ട…..””
എന്റെ പുറകിലായി വന്ന് നിന്ന് കൊണ്ട് നടേശൻ അത് പറഞ്ഞതും ജസ്റ്റിൻ എന്റെ കൈ രണ്ടും ശക്തമായി തട്ടി മാറ്റി കൊണ്ട് മുന്നിൽ നിന്നും മാറി നിന്നു….
കാവിലെ നാഗദൈവങ്ങളുടെ പ്രതിഷ്ഠയ്ക്ക് മുന്നിലായി കുറച്ച് ഉയരത്തിൽ കെട്ടിയുയർത്തിയ തറയിൽ ബോധമില്ലാതെ കിടന്നിരുന്ന സെലിന്റെ അരികിലേക്ക് ഞാൻ നടന്നു……..അവളുടെ ചുരിദാറിലാകെ അഴുക്ക് പുരണ്ടിരിക്കുന്നു.… ഇരു കവിളിലും അടി കിട്ടിയതിന്റെ വിരലടയാളങ്ങൾ….കീഴ് ചുണ്ട് പൊട്ടി രക്തം കിനിയുന്നുണ്ട്….
“”സെലിൻ….സെലിൻ….കണ്ണ് തുറക്ക്… കണ്ണ് തുറക്ക് സെലിൻ….നിനക്കെന്താ പറ്റിയെ….ഭദ്ര എവിടെ….””
സെലിന്റെ അരികിലായി മുട്ട് കുത്തിയിരുന്നു കൊണ്ട് ഞാൻ അവളെ കവിളിൽ തട്ടിയുണർത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു…..പെട്ടന്ന് ഒരു നേർത്ത ഞെരക്കത്തോടെ അവൾ കണ്ണുകൾ പാതി തുറന്നു അടച്ചു…..അടുത്ത നിമിഷം എന്റെ നെഞ്ചിലൊന്ന് പരതിയ സെലിന്റെ ഇടത് കൈ നിശ്ചലമായിക്കൊണ്ട് അവളുടെ ദേഹത്തേക്ക് തന്നെ ഊർന്ന് വീണു….
“”സെലിൻ….സെലിൻ കണ്ണ് തുറക്ക്…… സെലിൻ……””
ഞാൻ പിന്നെയും തട്ടി വിളിച്ചുവെങ്കിലും അവൾ കണ്ണ് തുറന്നില്ല…..