സംഭവിക്കില്ല……നടേശനെയും മോഹനെയും പോലീസ് trace ചെയ്യുന്നുണ്ട്…..we will catch them with in no time…….””
പരിഭ്രാന്തി നിറഞ്ഞ എന്റെ ശബ്ദം ഇടമുറിഞ്ഞിരുന്നു….എന്നാലും സാറിന്റെ വാക്കുകൾ എനിക്ക് ചെറിയ ധൈര്യം തന്നു….പോലീസുകാർ അപ്പോഴേക്കും ജസ്റ്റിനെയും ഗുണ്ടകളെയും കൊണ്ട് അവിടെ നിന്ന് നടന്നു….ഇടയ്ക്ക് വച്ച് പോലീസുകാരോട് ജസ്റ്റിൻ മല്ലിടാൻ ശ്രമിക്കുന്നത് കണ്ട് ശേഖർ സാർ അങ്ങോട്ട് ചെന്നു….അവന്റെ കഴുത്തിനു കുത്തിപ്പിടിച്ചു അടിവയറ്റിനിട്ട് സാറ് കനത്തിലൊന്ന് കൊടുത്തതും അവൻ അടങ്ങി….. പിന്നാലെ ഗണ്ണിന്റെ എഡ്ജ് കൊണ്ട് തലയിക്കിട്ട് ഒരെണ്ണം കൂടി കിട്ടിയതോടെ ജസ്റ്റിൻ കുഴഞ്ഞു പോയി…….
പതിയെ സെലിന്റെ അരികിലേക്ക് ഞാൻ നടന്നു….കാലുകൾക്കെല്ലാം നല്ല തളർച്ച അനുഭവപ്പെട്ടു….മുറിവുകളിൽ നിന്നും അസഹനീയമായ വേദനയുണ്ട്… പതിയെ അടി വച്ച് നടന്ന ഞാൻ സെലിന്റെ അരികിലെത്താറായപ്പോൾ നില തെറ്റി വീഴാൻ പോയി…… നാഗദൈവങ്ങളുടെ പ്രതിഷ്ഠ സ്ഥാപിച്ചിരുന്ന തറയിൽ ഞാൻ കൈ കുത്തി നിന്നു…… അവിടെ വിഗ്രഹങ്ങൾക്ക് മുൻപിൽ കിടന്നിരുന്ന ചുവന്ന പട്ട് തുണി ഞാൻ എടുത്ത് നിവർത്തി…..
പാതി നഗ്നമായ സെലിന്റെ ദേഹത്ത് ഞാൻ ആ തുണി വാരി ചുറ്റി….
“”സെലിൻ…….സെലിൻ….കണ്ണ് തുറക്ക്….. സെലിൻ….””
കൈത്തണ്ടയിൽ അവളുടെ തല ഞാൻ താങ്ങിപ്പിടിച്ചു…..കവിളിൽ തട്ടി പിന്നെയും വിളിച്ചു നോക്കിയെങ്കിലും സെലിൻ കണ്ണ് തുറന്നില്ല…..
ഈ സമയം ശേഖർ സർ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ആംബുലൻസിനെപ്പറ്റി തിരക്കുന്നുണ്ടായിരുന്നു….ആംബുലൻസ് എത്താറായെന്നും വീടിന്റെ മുറ്റം വരയേ വണ്ടി വരുകയുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്..………
പൊടുന്നനെ ശക്തമായ കാറ്റോടു കൂടി മഴ പെയ്യാൻ തുടങ്ങി….. പതിയെ പതിയെ മഴയുടെ ശക്തി കൂടി…… അബോധാവസ്ഥയിൽ കിടന്നിരുന്ന സെലിനെ ഞാൻ കയ്യിൽ കോരിയെടുത്തു….. ഇടുപ്പിലെ മുറിവിൽ നിന്നും ഒരു തരിപ്പ് പോലെയുള്ള നീറ്റൽ ഉണ്ടായി… കാലുകൾ കുഴഞ്ഞു… എങ്കിലും ഞാൻ വീഴാതെ നിന്നു… പതിയെ ഞാൻ സെലിനെ ഇടത് ചുമലിലായി കിടത്തി കൊണ്ട് മുറുകെപ്പിടിച്ചു……….
“”ആാാഹ്….. ഹ്…….ഹ്……ആഹ്……..””
ശരീരത്തിന്റെ വേദനയേക്കാൾ മനസ്സിന്റെ വേദന കൂടുതൽ തളർത്തിയപ്പോൾ തകർന്ന് പോയ എന്റെ അലറി വിളിച്ചു കൊണ്ടുള്ള ആ പൊട്ടി കരച്ചിൽ മഴയുടെയും കാറ്റിന്റെയും ഭീകരധ്വനിയിൽ മുങ്ങി താഴ്ന്നു…….
(തുടരും…..*)
_____________________