❤️അനന്തഭദ്രം 9❤️ [രാജാ]

Posted by

പൊടുന്നനെ എന്നെപ്പിടിച്ചുയർത്തി കാവിന്റെ ചുറ്റുമായി പണിതിട്ടുള്ള അരമതിലിൽ ചാരിയിരുത്തി…….എന്റെ ഇരു കവിളിലും ജസ്റ്റിൻ മാറി മാറി തല്ലി…..

“”ഏയ് അരുത്….കണ്ണുകൾ ഇപ്പോൾ അടയാൻ പാടില്ല നിന്റെ….കാണേണ്ട കാഴ്ചകൾ മുഴുവനായും നീ കാണണം….. അതിന് ശേഷമേ ഈ കണ്ണുകൾ അടയാൻ ഞങ്ങൾ അനുവദിക്കുകയുള്ളൂ….
എന്നന്നേക്കുമായി…….””

എന്നെ വിട്ട് എഴുന്നേൽക്കാൻ തുടങ്ങിയ ജസ്റ്റിന്റെ കയ്യിൽ ഞാൻ മുറുകെ പിടിച്ചു…..

 

“”ചെയ്യരുത് ജസ്റ്റിൻ,,, ഇതൊരിക്കലും ചെയ്യരുത്….സെലിൻ,, അവളൊരു പാവമാ….സ്നേഹിച്ചിട്ടേയുള്ളു അവൾ നിന്നെ….ഒരുപാട് വിശ്വസിച്ചിരുന്നു….. ആ അവളോട് നീ ഇതൊരിക്കലും ചെയ്യരുത്…””

വായിൽ നിന്നും കിനിഞ്ഞിറങ്ങിയ രക്തത്തുള്ളികൾക്കൊപ്പം പുറത്ത് വന്ന എന്റെ ഇടമുറിഞ്ഞ ശ്വാസഗതികളും അത് പറയുമ്പോൾ അവിടെ മുഴങ്ങി കേട്ടു….

 

“”പ്ലീസ്… ജസ്റ്റിൻ നോ….. അവളെ,,, അവളെ ഒന്നും ചെയ്യരുത്….. എന്നെ നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തോ..….തല്ലി കൊന്നോ….അവളെ വെറുതെ വിട്ടേക്ക്……””

എന്റെ വാക്കുകളെ കൂസാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ ജസ്റ്റിൻ ദേഹത്ത് നിന്നും എന്റെ കൈകൾ നിഷ്കരുണം തട്ടി മാറ്റി….. എഴുന്നേൽക്കാൻ കഴിയാതെ കുഴഞ്ഞു പോയ ഞാൻ പതിയെ പണിപ്പെട്ട് മുട്ട് കുത്തിയിരിക്കാൻ ശ്രമിച്ചു…….

 

ജസ്റ്റിനും ഗുണ്ടകളിൽ രണ്ട് പേരും ചേർന്ന് സെലിനെ വലിച്ചിഴച്ചു കെട്ടിയുയർത്തിയ തറയിൽ നിന്നും ഇറക്കി കിടത്തി….ഒന്നും അറിയാതെ പൂർണമായും അബോധാവസ്ഥയിൽ കിടക്കുന്ന സെലിനെ നോക്കി ഞാൻ പൊട്ടി കരഞ്ഞു….പതിയെ നിരങ്ങി മുന്നിലേക്ക് നീങ്ങാൻ ശ്രമിച്ച എന്നെ മറ്റു ഗുണ്ടകൾ തടഞ്ഞു…. അവരെന്നെ പിടിച്ചു പിന്നിലേക്ക് വലിച്ചിട്ട് നെഞ്ചിനിട്ട് ആഞ്ഞു ചവിട്ടി….വേദന കൊണ്ട് പുളഞ്ഞു പോയ ഞാൻ പതിയെ കമിഴ്ന്നു വീണു……

ഈ സമയം ജസ്റ്റിനും രണ്ട് പേരും ചേർന്ന് സെലിനെ വിവസ്ത്രയാക്കാൻ തുടങ്ങിയിരുന്നു….ഒന്നെതിർക്കാൻ പോലും സാധിക്കാതെ തനിക്ക് സംഭവിക്കുന്നത് എന്താണെന്ന് പോലും തിരിച്ചറിയാനാകാതെ കിടന്നിരുന്ന സെലിനെ നോക്കി ഞാൻ പൊട്ടി കരഞ്ഞു കൊണ്ട് അലറി വിളിച്ചു..………

Leave a Reply

Your email address will not be published. Required fields are marked *