“”പുറത്ത് കിടക്കുന്ന എന്റെ വണ്ടിയിലുണ്ടവൾ,,, ഭദ്രാ….ഒന്നും അറിയാതെ,,, അബോധാവസ്ഥയിൽ….അവസാനമായി നിന്നെയൊന്ന് കാണാനുള്ള ഭാഗ്യം പോലും അവൾക്കില്ല…പിന്നെ ഇവൾ,, നിന്റെ പ്രിയപ്പെട്ട കൂട്ടുകാരി,,,അവളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് ജസ്റ്റിനാണ്….. അവന് വേണം അവളെ….ഈ ഒരു രാത്രി പുലരും വരെ അവനും എന്റെ ആൾക്കാർക്കും ആസ്വദിക്കാൻ,,, കൊതി തീരും വരെ അനുഭവിക്കാൻ…….””
“”ഡാ………….,,””
അലറി വിളിച്ചു കൊണ്ട് ഞാൻ നടേശന് നേരെ കുതിക്കാൻ ശ്രമിച്ചെങ്കിലും ഗുണ്ടകളുടെ പിടുത്തം എന്നെ കൂടുതൽ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു…
“”ഭദ്രയ്ക്കും അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനും എന്ത് സംഭവിച്ചു എന്ന് പോലും അറിയാതെ നീറി നീറി ഒടുങ്ങണം നീ….. മരണത്തിനു തൊട്ട് മുന്നെ നിനക്ക് ഞാൻ നല്കുന്ന ഏറ്റവും വലിയ സമ്മാനം….. അരുതാത്ത കാഴ്ച്ച കണ്ട് പിന്നെയും മനസ്സൊന്നു പിടഞ്ഞു നിൽക്കുന്ന ആ സമയത്ത് തന്നെ നിന്റെ വിധിയും നടപ്പിലാക്കപ്പെടും…..””
അത് പറഞ്ഞ് പുറകിലേക്ക് നീങ്ങിയ നടേശൻ ജസ്റ്റിനെ അരികിലേക്ക് വിളിച്ചു…..
“”ഇവന്റെ കൺമുന്നിൽ വച്ച് തന്നെ വേണം…ആത്മമിത്രത്തെ രക്ഷിക്കാൻ കഴിയാതെ,, നിസ്സഹായനായി പോകേണ്ടി വരുന്ന അവസ്ഥ ശരിക്കും അനുഭവിക്കണം ഇവൻ……””
അരയിൽ നിന്നും എടുത്ത പിസ്റ്റൾ നടേശൻ ജസ്റ്റിന് കൈമാറി….ജസ്റ്റിൻ അതിൽ ലോഡ് ചെയ്തിരിക്കുന്ന ബുള്ളെറ്റുകൾ പരിശോധിച്ച് ഒന്ന് മോക്ക് ട്രിഗർ ചെയ്തു…
“”നിന്റെ ഭദ്രയെ ഞാൻ പൊന്ന് പോലെ നോക്കിക്കോളാം അനന്താ….നിനക്ക് നൽകാൻ കഴിയുന്നതിനേക്കാൾ എല്ലാം കൊണ്ടും മികച്ച ഒരു ജീവിതം ഭദ്രയ്ക്ക് ഞാൻ കൊടുക്കും….ഇത് നടേശൻ നിനക്ക് തരുന്ന വാക്കാണ്….മരണം കണ്മുന്നിൽ വന്ന് നിൽക്കുന്ന ഈ അവസാനനിമിഷങ്ങളിലും നിനക്ക് സമാധാനത്തോടെയിരിക്കാം…….ഗുഡ് ബൈ……….””
നടേശനും മോഹനും ജോർജ്ജും കാവിന് പുറത്തേക്ക് നടന്നു….ജസ്റ്റിനും അവരുടെ ഗുണ്ടകളും അവിടെ തന്നെ നിന്നു…..
ഗുണ്ടകളുടെ കയ്യിൽ നിന്നും കുതറി മാറാൻ വീണ്ടും ഒരു വിഫല ശ്രമം നടത്തിയപ്പോൾ എന്റെ നെഞ്ചിനും വയറിനുമിട്ട് ജസ്റ്റിൻ തുടർച്ചയായി മർദ്ധിച്ചു….വേദന സഹിക്കാനാവാതെ അവരുടെ കയ്യിൽ നിന്നും നിലത്തേക്ക് ഊർന്ന ഞാൻ മുട്ട് കുത്തി ഇരുന്നു…….സെലിന്റെ അരികിലേക്ക് ചെല്ലാൻ വേണ്ടി പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ച എന്നെ അവർ പുറകിൽ നിന്നും ചവിട്ടി വീഴ്ത്തി….മുഖമടച്ചു വീണ എന്റെ പുറത്തും നടുവിനും ജസ്റ്റിനും ഗുണ്ടകളും തുടർച്ചയായി ചവിട്ടി പരിക്കേൽപ്പിച്ചു….തുടർച്ചയായ മർദ്ധനമേറ്റ് ഞാൻ തീർത്തും അവശനായി തീർന്നന്ന് മനസ്സിലാക്കിയതു കൊണ്ടാകാം ഗുണ്ടകൾ എന്നെ നിലത്ത് കൂടെ വലിച്ചിഴച്ചു കൊണ്ട് പോയി സെലിൻ കിടന്നിരുന്നതിന് അഭിമുഖമായി കുറച്ച് അകലെയാക്കി കിടത്തി….. മുറിവുകളിലെ വേദന അസഹനീയമായി അനുഭവപ്പെട്ടു….രക്തം വാർന്നൊലിക്കുന്നുണ്ട്……..കണ്ണുകൾ പാതി അടഞ്ഞും തുറന്നും കൊണ്ടിരുന്നു….ബോധം മറയുന്നത് പോലെ തോന്നിയെനിക്ക്……