“”കൂട്ടി കൊടുത്തും കൊന്നും കൊള്ളയടിച്ചും വളർന്ന എന്റെ പല ഇടപാടുകളെപ്പറ്റിയും ഭദ്രയുടെ അച്ഛൻ പണ്ടേ മനസ്സിലാക്കിയിരുന്നു….. വ്യക്തമായ തെളിവുകൾ സഹിതം എല്ലാം അറിഞ്ഞ അയാൾ അതും വച്ച് എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി…… കുടുംബക്കാരുടെയും നാട്ടുകാരുടെയും മുന്നിൽ വച്ച് എല്ലാ സത്യങ്ങളും വിളിച്ച് പറയുമെന്നും പോലീസിൽ അറിയിച്ച് എന്നെയങ്ങു അകത്താക്കി കളയും എന്നൊക്കെയായിരുന്നു അയാളുടെ ഭീഷണി……ഒത്തു തീർപ്പൊന്നും ഫലം കണ്ടില്ല…..പിന്നെ എനിക്ക് വേറെയൊന്നും ആലോചിക്കാനില്ലായിരുന്നു… ഈ നിൽക്കുന്ന മോഹൻ തന്നെയാണ് എന്റെ നിർദ്ദേശപ്രകാരം എല്ലാം ചെയ്തത്….””
“”ദാ ഈ കൈകൾ,,, ഈ കൈകൾ കൊണ്ടാണ് അവർ കൊല ചെയ്യപ്പെട്ടത്….. അവർ സഞ്ചാരിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിച്ച ലോറിയുടെ വളയം ഈ കൈകളിലായിരുന്നു……””‘
നടേശനെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് എന്നോട് അത് പറഞ്ഞ മോഹന്റെ സ്വരം ഭയാനകമായിരുന്നു……
“”ഭദ്രയെ കൊല്ലാതെ വിട്ടത് നന്നായി എന്ന് എനിക്ക് ഇപ്പോൾ തോന്നാറുണ്ട്….. പെണ്ണ് വളരുന്നതിന് ഒപ്പം അവളുടെ ഉടലും വളർന്നു… അഴകളവൊത്ത അവളുടെ ശരീരം എനിക്ക് പതിയെ ഒരു ഭ്രാന്തായി മാറി തുടങ്ങി….അത്രയ്ക്ക് അവളെ ഞാൻ മോഹിച്ചിരുന്നു….ഭ്രാന്ത് തന്നെയാണ് എനിക്കവൾ… ഒരിക്കലും അടക്കാനാവാത്ത ഭ്രാന്ത്….മോഹിച്ചതൊന്നും നേടാതെയിരിക്കാൻ നടേശന് കഴിയില്ല….അതിന് തടസ്സമായി ആര് നിന്നാലും കൊന്ന് കളയും ഈ നടേശൻ….””
എന്റെ ഭദ്രയെപ്പറ്റി പറയുമ്പോൾ ഉന്മാദലഹരിയിലെന്ന പോലെ ഉഴറിയ നടേശന്റെ വാക്കുകൾ പതിയെ ഭീഷണിക്ക് വഴി മാറി….
“”ഭദ്ര എന്റെ പെണ്ണാ….ഞാൻ താലി കെട്ടിയ എന്റെ മാത്രം പെണ്ണ്….എന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നവൾ…..ഭദ്രയ്ക്കും കുഞ്ഞിനും എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നീയും നിന്റെ ആൾക്കാരും ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാകില്ല….””
“”അതിന് നീ ജീവനോടെ ഉണ്ടായാലല്ലേ….നാളെ നേരം പുലരുമ്പോൾ എല്ലാവരും കാണാൻ പോകുന്നത് നിന്റെയും ഇവളുടെയും ശവങ്ങളായിരിക്കും…… പിന്നെ ഭദ്ര അവളെ ഞാൻ കൊണ്ട് പോകും,, ആർക്കും തേടി വരാൻ കഴിയാത്തത്ര ദൂരത്തെക്ക്,,, എന്റേത് മാത്രമായ ലോകത്തേക്ക്……””
ഗുണ്ടകളുടെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്ന എന്റെ പിടച്ചിൽ നടേശനേ കൂടുതൽ ഹരം കൊള്ളിച്ചു….