കടുംകെട്ട് 10 [Arrow]

Posted by

കണ്ണുകൾ മാത്രം വരച്ചു വെച്ചിരുന്ന ക്യാൻവാസ്. ഞാൻ ഒന്ന് മൂളിയിട്ട് പുറത്ത് ഇറങ്ങി. തീൻമേശക്ക് മുന്നിൽ എല്ലാരും ഉണ്ടായിരുന്നു. കീർത്തു വിനെ അച്ഛൻ നിർബന്ധിച്ചു പിടിച്ചിരുത്തിയിരിക്കുവാണ് എന്ന് അവളുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി.
അവൻ വന്നില്ലേ?? എന്നാ ഞാൻ ചെന്നു വിളിക്കാം ഞാൻ ഒറ്റക്കാണ് വന്നത് എന്ന് കണ്ട് അച്ഛൻ ചോദിച്ചു. പിന്നെ കസേരയിൽ നിന്ന് എഴുന്നേറ്റു.
അച്ഛാ, ഏട്ടൻ ഒരു പെയിന്റിംഗ് ചെയ്യുവാ. ഡിസ്റ്റർബ് ചെയ്യരുത് എന്ന് പറഞ്ഞു. ഞാൻ അത് പറഞ്ഞപ്പോൾ അച്ഛൻ ഒന്ന് നിന്നു. പിന്നെ കസേരയിൽ ഇരുന്നു.
ആഹ്, എന്നാ പിന്നെ ഇന്ന് നോക്കണ്ട. നമുക്ക് കഴിക്കാം അച്ചു. സത്യത്തിൽ കീർത്തുവിനേം കാർത്തിയേം കാണാതെ ഇരിക്കാൻ വേണ്ടി ആണ് ഇപ്പൊ പെയിന്റിംഗ് എന്ന് പറഞ്ഞു പുള്ളി റൂമിൽ ഇരിക്കുന്നത് എന്ന് എല്ലാർക്കും മനസ്സിലായി. എങ്കിലും ആരും എന്നും പറഞ്ഞില്ല. കീർത്തുവിനെ കംഫർട്ടബിൾ ആക്കാൻ ഞങ്ങൾ എന്നത്തേയും പോലെ ഓരോന്ന് പറഞ്ഞു ചിരിച്ചും കളിച്ചും ഞങ്ങൾ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു. അത് കഴിഞ്ഞു ഞാനും കീർത്തുവും അമ്മയെ സഹായിക്കാൻ അടുക്കളയിൽ കൂടി. അച്ചു അപ്പൊ തന്നെ കാർത്തിയെയും കൂട്ടി മുങ്ങി. മടിച്ചി. ഞങ്ങളെ അമ്മ അധികനേരം അടുക്കളയിൽ നിർത്തിയില്ല, ഏകദേശം എല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ ഞങ്ങളെ ഓടിച്ചു.
ചേച്ചിയേ ഞാൻ കാർത്തിയുടെ കൂടെ tv യിൽ കാർട്ടൂൺ കണ്ടോണ്ട് ഇരിക്കുമ്പോഴാണ് അച്ചു വിളിച്ചത്. ഞാൻ നോക്കുമ്പോ പുറകിൽ എന്തോ ഒളിപ്പിച്ചു കൊണ്ട് കുസൃതി ചിരിയോടെ നിൽക്കുകയാണ് അച്ചു.
എന്തേയ്?? ഞാൻ ചോദിച്ചു.
റ്റഡാ അച്ചു പുറകിൽ പിടിച്ചിരുന്ന സാധനം കാണിച്ചിട്ട് എന്റെ അടുത്ത് വന്നിരുന്നു. അങ്ങേരുടെ പുതിയ ഫോൺ ആയിരുന്നു അത്.
ഇത് നീ എങ്ങനെ ഒപ്പിച്ചു?? ഇത്തിരി സന്തോഷവും അത്ഭുതവും ഒക്കെയായി ഞാൻ ചോദിച്ചു.
നൈസ് ആയി ചേട്ടായിയുടെ റൂമിൽ കയറി പൊക്കി. വരയ്ക്കുന്ന തിരക്കിൽ ആയത് കൊണ്ട് അറിഞ്ഞില്ല. ഒരു cid യുടെ ഭാവത്തിൽ അവൾ പറഞ്ഞു.
hmm ഞാൻ ഒന്ന് മൂളിക്കൊണ്ട് അവളുടെ കയ്യിൽ നിന്ന് ആ ഫോൺ വാങ്ങി.
അല്ല ചേച്ചി, ലേഡി തളത്തിൽ ദിനേശൻ ആവാൻ ഉള്ള ഉദ്ദേശം ആണോ?? അച്ചു.
ഹേ…??, ഭർത്താവിന്റെ ഫോൺ ഒക്കെ നോക്കാൻ ഉള്ള അധികാരം ഒക്കെ ഭാര്യമാർക്ക് ഉണ്ട്. പിന്നെ എനിക്ക് ഏട്ടനെ സംശയം ഉള്ളത് കൊണ്ട് ഒന്നുമല്ല  ജസ്റ്റ്‌ ഒരു  curiosity  അത്രേ ഉള്ളു?? അവൾ അത് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ചമ്മി. എങ്കിലും ചമ്മൽ മറച്ചു കൊണ്ട് ഞാൻ പറഞ്ഞു. ഞാൻ ഒരിത്തിരി ചീപ്പ് ആവുകയാണോ?? ഏയ് അങ്ങേര് ഉറക്കത്തിൽ ഒക്കെ ഒരു പെണ്ണിന്റെ പേരു വിളിച്ചപ്പോൾ അത് ആരാണ് എന്ന് അറിയാൻ ഉള്ള curiosity, അതിൽ എന്താ ഇത്ര തെറ്റ്??
‘ദർശു…’ അങ്ങേര് രാവിലെ അവളെ വിളിച്ചത് എന്റെ മനസ്സിലേക്ക് വന്നു. എത്ര സോഫ്റ്റ്‌ ആയിട്ട് ആയിരുന്നു ആ പേർ പറഞ്ഞത് അതും ഉറക്കത്തിൽ. അത് ഓർക്കുമ്പോ ദേഷ്യവും സങ്കടവും ഒക്കെ വരുന്നത് ഞാൻ അറിഞ്ഞു. ഒരു ദർശു. എന്നെ ഇതേവരെ ആരു എന്ന് വിളിച്ചിട്ടില്ല എന്നിട്ടാ ഏതോ ഒരുത്തിയേ ചെല്ലപ്പേര് വിളിക്കുന്നത്. ദുഷ്ടൻ. ഞാൻ ഫോണിന്റെ പവർ ബട്ടൺ ഞെക്കി. ലോക്ക് ഇല്ലായിരുന്നു, സ്വിപ്പ് ഓപ്പൺ ആണ്. ഞാൻ ഫോൺ തുറന്നു. അച്ചുവും വന്ന് എത്തി നോക്കി. ഞങ്ങൾ രണ്ടുപേരും ആദ്യം call ലോഗ് എടുത്തു നോക്കി.
ഇന്നലെയും ഇന്നും മാത്രമായി അവളുടെ മിനിമം 40 മിസ്സ്‌ call എങ്കിലും ഉണ്ടായിരുന്നു. ഇവൾക്ക് എന്താ അങ്ങേരോട് സംസാരിക്കാഞ്ഞിട്ട് സമാധാനം കിട്ടുന്നില്ലേ?? ഇന്ന് രാവിലെ അങ്ങേര് അങ്ങോട്ട് വിളിച്ചിട്ടുണ്ട് call duration ഏകദേശം രണ്ടു മണിക്കൂർ ആണ്. രണ്ടു മണിക്കൂർ ഒക്കെ എന്താണ് അങ്ങേർക്ക് അവളോട്‌ സംസാരിക്കാൻ ഉള്ളേ?? എന്നോട് ഇതേ വരെ 5 മിനിറ്റ് തികച്ചു സംസാരിക്കാൻ പുള്ളിക്ക് ഇതേവരെ തോന്നിയിട്ടില്ലോ. മുരടൻ. എനിക്ക് ദേഷ്യം വരുന്നത് ഞാൻ അറിഞ്ഞു.
കോൺടാക്ട്സിൽ ആകെ കുറച്ച് നമ്പർ മാത്രേ ഉള്ളു, Appu, Darshu😍😍, Gurukkal, Kannan, Sudhi. ഇതിൽ അവൾക്ക് മാത്രം എന്തിനാ വാലു പോലെ ഈ സ്മൈലി. ഞാനും അച്ചുവും പരസ്പരം നോക്കി. കോൺടാക്ട് സേവ് ചെയ്ത രീതി അവൾക്കും പിടിച്ചിട്ടില്ല. ഞങ്ങൾ വാട്സാപ്പ് ഓപ്പൺ ചെയ്തു. അതിൽ ആകെ അവളുടെ മെ

Leave a Reply

Your email address will not be published. Required fields are marked *