ഏട്ടാ… എഴുന്നേറ്റെ… ഞാൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു. അങ്ങനെ വിളിച്ചകൊണ്ട് എനിക്ക് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു പെട്ടന്ന് ഒരു സുപ്രഭാതത്തിൽ സ്നേഹം കാണിക്കുമ്പോ പുള്ളി എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ. എന്നാലും എന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു, സന്തോഷം കൊണ്ട് ആവണം എത്ര മറയ്ക്കാൻ നോക്കിയിട്ടും അത് മായുന്നില്ല.
ദർശു … ഒരു അഞ്ചു മിനിറ്റ് കൂടെ ഞാൻ കിടന്നോട്ടെ… എന്നും പറഞ്ഞു പുള്ളി വീണ്ടും പൊതപ്പിന്റെ ഉള്ളിലേക്ക് ചുരുണ്ടു. ‘ദർശു’ ആ പേരും പുള്ളി ആ പേര് വിളിച്ച ടോണും ഒക്കെ കേട്ടപ്പോ എന്റെ ചുണ്ടിൽ ഉണ്ടായിരുന്ന ആ ചിരി മാഞ്ഞു. അടിമുടി ഒരു തരിപ്പ് വരുന്നത് ഞാൻ അറിഞ്ഞു.
അതേ മനുഷ്യാ എഴുന്നേറ്റെ ഞാൻ ഇത്തിരി കലിപ്പിൽ കുലുക്കി വിളിച്ചു.
എന്റെ പൊന്ന് ദർ…… ഞാൻ ആണെന്ന് കണ്ടപ്പോ പറഞ്ഞു വന്നത് പുള്ളി പാതി വഴിയിൽ നിർത്തി, വേട്ടപ്പട്ടിയേ കണ്ട പൂച്ചകുഞ്ഞിന്റെ ഭാവത്തിൽ പുള്ളി എന്നെ നോക്കി.
എന്താടി പൂച്ചകുഞ്ഞ് പെട്ടന്ന് തന്നെ മുരടൻ കടുവയായി മാറി.
കോഫി ഞാനും കലിപ്പിൽ തന്നെ മറുപടി കൊടുത്തു.
അവിടെ എങ്ങാനും വെച്ചേക്ക് എന്നോട് പറഞ്ഞിട്ട് പുള്ളി തന്റെ ഫോണിൽ കുത്താൻ തുടങ്ങി. ഞാൻ കോഫി ടേബിളിൽ വെച്ചിട്ട് പുറത്തേക്ക് ഇറങ്ങി. ഇത്രേം നേരം ഉണ്ടായിരുന്ന സന്തോഷം എല്ലാം എവിടെയോ പോയി….
ചേച്ചിപെണ്ണേ.. വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കി, അച്ചു ആണ്. രാവിലെ എഴുന്നേറ്റു വരുന്ന വരവ് ആണ്.
ഇന്നലെ എന്തൊക്ക ആയിരുന്നു, ദേഷ്യപ്പെട്ടു പോയ ആളുമായി സംസാരിക്കാൻ പോണു, മടിയിൽ കിടത്തി ഉറക്കുന്നു, ഉറങ്ങി പോയ ഭാര്യയേ കയ്യിൽ കോരി എടുത്തോണ്ട് വരുന്നഭർത്താവ് …
എന്റെ ചേട്ടായി തന്നെ ആയിരുന്നോ അത്??
സത്യം പറ ചേച്ചി വല്ല കൈവിഷവും ചേട്ടായിക്ക് കലക്കി കൊടുത്തോ?? അച്ചു എന്നെ കളിയാക്കുന്ന പോലെ ചോദിച്ചു.
കൈവിഷമല്ല പാഷാണം കലക്കി കൊടുക്കണം നിന്റെ ചേട്ടായിക്ക് ഞാൻ കലിപ്പിൽ പറഞ്ഞു.. അന്നേരം അച്ചു ഇതെന്തു കൂത്ത് എന്ന് ചോദിക്കും പോലെ എന്നെ നോക്കി.
ഒന്ന് രാത്രി ഇരുട്ടി വെളുത്ത പ്പോ നിങ്ങൾ വീണ്ടും ഉടക്കിയോ?? അച്ചു.
അച്ചു ഇന്നലെ രാത്രി ഏട്ടന് ഒരു കാൾ വന്നില്ലേ?? ദർശു എന്നല്ലേ ആ കോളർന്റെ പേര്?? ഞാൻ അച്ചുവിനോട് ചോദിച്ചു.
എന്താ ചേച്ചി അവിഹിതം ആണോ?? ആ പേരിന്റെ ഒപ്പം ഉള്ള ഇമോജി ഒക്കെ കണ്ടപ്പോഴേ എനിക്ക് ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിരുന്നു അച്ചു പെട്ടന്ന് എന്നോട് ചോദിച്ചു.
ആഹ്.. ആണോ എന്ന് ഒരു ഡൗട്ട് ഞാനും അച്ചുവിനോട് പറഞ്ഞു.
നമുക്ക് കണ്ട് പിടിക്കാം, പിന്നെ പേടിക്കണ്ട ചേട്ടായിയേ പ്രേമിക്കാൻ മാത്രം ബുദ്ധി ഇല്ലാത്തവർ വേറെ ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല. അച്ചു അത് പറഞ്ഞിട്ട് എന്നെ ഒന്ന് പാളി നോക്കി.
ഹാ അതും ശരിയാ ഞാൻ അത് പറഞ്ഞു കഴിഞ്ഞാണ് അച്ചു എന്നെ ആക്കിയത് ആണെന്ന് എനിക്കു കത്തിയത്.
ഡീ ഞാൻ വിളിച്ചതും അച്ചു ഓടി, ഞാനും പുറകെ പോയി.
രണ്ടും തല്ലു പിടിച്ചു കഴിഞ്ഞു എങ്കിൽ വാ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം അമ്മ വിളിച്ചപ്പോളാണ് ഞങ്ങൾ ഓട്ടപ്രദർശനം നിർത്തിയത്.
ഞാൻ ഫ്രഷ് ആയി, ഏട്ടനേം വിളിച്ചിട്ട് വരാം അമ്മയോട് പറഞ്ഞിട്ട് ഞാൻ ഞങ്ങളുടെ റൂമിലേക്ക് പോയി. അങ്ങേര് ഒരു ക്യാൻവാസും മുന്നിൽ വെച്ച് കയ്യിൽ ബ്രഷും കളർബേസും പിടിച്ച് അങ്ങനെ ഇരിക്കുവാ.
ബ്രേക്ക്‌ഫാസ്റ്റ് എടുത്തു, കഴിക്കുന്നില്ലേ?? ഞാൻ ഇത്തിരി റഫ് ആയ സ്വരത്തിൽ ചോദിച്ചു
ഇല്ല, എനിക്ക് ഇത് കംപ്ലീറ്റ് ചെയ്യണം. എന്നെ ഡിസ്റ്റർബ് ചെയ്യരുത്. അങ്ങേര് എന്നെ നോക്കാതെ പറഞ്ഞു. സാധാരണ ഉള്ള ടോൺ ആയിരുന്നില്ല ഭയങ്കര സോഫ്റ്റ് ആയിരുന്നു പുള്ളി. അന്നേരം ആണ് ഞാൻ ആ ക്യാൻവാസ് ശ്രദിച്ചത്, അത് അന്ന് ഞാൻ കണ്ട പാതി വരച്ച ക്യാൻവാസ് ആയിരുന്നു. ആ രണ്ടു
കടുംകെട്ട് 10 [Arrow]
Posted by