കടുംകെട്ട് 10 [Arrow]

Posted by

അവളുടെ കരച്ചിൽ കണ്ടത് കൊണ്ട് ആവും ആ ചെക്കൻ കരച്ചിൽ നിർത്തുന്ന ലക്ഷണം ഒന്നും കാണുന്നില്ല. അച്ചുവും അവളുടെ അമ്മയും അഞ്ജുവും ഒക്കെ അവരുടെ കരച്ചിൽ നിർത്താൻ ശ്രമിക്കുന്നുണ്ട്. ഇത് നല്ലത് പോലെ എന്നെ അനോയ് ചെയ്യുന്നുണ്ട്.
ഡീ… നിർത്തടി ഞാൻ ഒരല്പം ഒച്ചയിൽ അത് പറഞ്ഞപ്പോൾ അവൾ പേടിച്ച് കരച്ചിൽ നിർത്താൻ നോക്കി. പക്ഷെ അവളുടെ എങ്ങൾ നിന്നില്ല.  പേടിച്ചിട്ട് അവൾ രണ്ട് കയ്യും കൊണ്ട് വാ പൊത്തിപിടിച്ചു. അത് കണ്ടപ്പോ എനിക്ക് എന്തോ ചിരിവന്നു എങ്കിലും ഞാൻ അത് അടക്കി. ഞാൻ അവരുടെ അടുത്തേക്ക് വരുന്ന കണ്ട് അച്ചുവും ബാക്കി ഉള്ളവരും ഇത്തിരി പേടിയോടെ എന്നെ നോക്കി.
നീ അവനെ സമാധിപ്പിക്കുയാണോ അതോ പേടിപ്പിക്കുവാണോ?? ഞാൻ കീർത്തനയോട് ഇറിറ്റേറ്റഡ്‌ ആയ ടോണിൽ  ചോദിച്ചു. അവൾ കാര്യം മനസ്സിലാവാത്ത പോലെ എന്നെ നോക്കി.
നീ ഇങ്ങനെ കെടന്ന് കരഞ്ഞാൽ അവന് എങ്ങനെ കരച്ചിൽ നിർത്തും?? ഞാൻ അവളോട്‌ അത് ചോദിച്ചിട്ട് ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. അവനും കരച്ചിൽ നിർത്തി എന്നെ നോക്കി ഇരിക്കുവാണ് . അവനും എന്നെ പേടിയാണ്.
ആൺകുട്ടികൾ ഇങ്ങനെ വെറുതെ ഒരു കാര്യവും ഇല്ലാതെ കരയരുത്.  നീ ഇങ്ങനെ കിടന്നു കരഞ്ഞാൽ നിന്റെ ചേച്ചിയെ ആരാ നോക്കുവാ?? കണ്ടോ നീ കരയുന്ന കൊണ്ട് അല്ലേ നിന്റെ ചേച്ചി കരയുന്നത്, ഇങ്ങനെ കരയുന്നവർ എങ്ങനെയാ വലിയ ആൺകുട്ടി ആവുന്നത് മോശം മോശം മോശം ഞാൻ ഇത്രയും പറഞ്ഞിട്ട് അവനെ ഒന്ന് നോക്കി. അവന് എന്തോ ആലോചിട്ട് കണ്ണീർ തുടച്ചു. അവന്റെ ആ expression കണ്ടപ്പോൾ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ഞാൻ അവന്റെ മുടിയിൽ ഒന്ന് തലോടി. ഇതൊക്കെ കണ്ട് ബാക്കി എല്ലാരും അത്ഭുതപ്പെട്ട് നിൽക്കുകയാണ്. കക്ക മലർന്ന് പറക്കുന്നത് കണ്ട ഭാവം ആയിരുന്നു അച്ചുവിന്. ഞാൻ അവരെ മൈൻഡ് ചെയ്യാതെ പതിയെ റൂമിൽ മയക്കത്തിൽ കിടക്കുന്ന ആരതിയെ ചില്ല് ഡോറിലൂടെ ഒന്ന് എത്തി നോക്കിയിട്ട് അല്പം മാറി ഒരു കസേരയിൽ ചെന്ന് ഇരുന്നു.
പേഷ്യന്റ്ന് ബോധം വീണു. ഒരു അര മണിക്കൂറിന് ശേഷം നേഴ്‌സ് പറഞ്ഞു. ഞങ്ങൾ എല്ലാരും വേഗം തന്നെ അവളെ കാണാൻ അകത്തു കയറി.
കാർത്തി, എന്തിയെ??….അവന്  കുഴപ്പം ഒന്നുമില്ലല്ലോ?? അതാണ് ഞങ്ങളെ കണ്ടതും അവൾ ആദ്യം ചോദിച്ച ചോദ്യം. അവൾക്ക് മാറിയതക്ക് സംസാരിക്കാനുള്ള ശേഷി പോലുമില്ല. എന്നാലും അവൾക്ക് അവനെ കുറിച്ചാണ് ടെൻഷൻ.
അവന്‌ കുഴപ്പം ഒന്നുമില്ല മോളെ, ദേ കണ്ടില്ലേ??   അച്ഛൻ അവനെ അവളുടെ മുന്നിലേക്ക് നിർത്തി അത് പറഞ്ഞപ്പോഴാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്.
വെള്ളത്തിൽ വീണവരെഒക്കെ രക്ഷപെടുത്താൻ നീ ആരാടാ, ഡിങ്കനോ?? ബീച്ച് ഗാർഡ്‌സ് നെ അവിടെ നിർത്തി ഇരിക്കുന്നത് ഞാനൊക്കെ എത്ര ടെൻഷനടിച്ച് നിനക്കറിയാമോ?? ഞാനത് ചോദിച്ചതും അച്ഛൻ ബാക്കിയുള്ളവരെ വിളിച്ചോണ്ട് റൂമിന്റെ  പുറത്തിറങ്ങി, റൂമിൽ ഞാനും ആരതിയും മാത്രമായി.
സോറി അവൾ പതിഞ്ഞ ശബ്ദത്തിൽ മറുപടി തന്നു
കൊണ്ട് ഉപ്പിലിട്ടത് നിന്റെ ചോറി ഞാൻ ദേഷ്യത്തിൽ പറഞ്ഞു
എനിക്ക് എന്തെങ്കിലും പറ്റിയാൽ നിങ്ങൾക്ക് എന്താ, എന്നോട് വെറുപ്പ് അല്ലേ മുഖത്ത് വന്ന ചിരി ഒളിപ്പിച്ചുകൊണ്ട് കള്ള ഗൗരവത്തിൽ അവൾ എന്നോട് ചോദിച്ചു,
അത്… അത് പിന്നെ ഞാൻ ഒരു നിമിഷം ഒന്ന് വിക്കി. പറഞ്ഞത് പോലെ ഞാൻ എന്തിനാ ഇത്രയും ടെൻഷൻ അടിച്ചത്.
പെട്ടെന്നൊന്നും മരിക്കാൻ പാടില്ല നീ എന്റെ കയ്യിൽ കിടന്നു പിടയണം എങ്കിലേ എന്റെ നെഞ്ചിലെ കനൽ ആറു ഞാൻ ഇത്രയും പറഞ്ഞു പുറത്ത് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *