കടുംകെട്ട് 10 [Arrow]

Posted by

എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു. അടുത്തെത്തിയപ്പോഴാണ് അച്ചുവിന്റെ കോലം ഞാൻ ശ്രദ്ധിച്ചത്. അവളുടെ കണ്ണൊക്കെ കരഞ്ഞു കലങ്ങിയിരുന്നു. മുഖത്ത്  പേടിയോ ടെൻഷനോ മറ്റോ ഒക്കെ ആണ്??
.
എന്താ അച്ചു എന്ത് പറ്റി?? ഞാൻ ടെൻഷനോടെ ചോദിച്ചു.
ചേട്ടായി…. അത്… ആരതിയേച്ചി… അച്ചു കരച്ചിന് ഇടയിൽ എങ്ങൾ അടിച്ചു കൊണ്ട് പറഞ്ഞു.
ആരതിക്ക് എന്താ പറ്റിയെ?? ഞാൻ അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.
അത്… കാർത്തി… അവൻ കടലിൽ പോയി… അവനെ രെക്ഷപെടുത്താൻ.. ചേച്ചി…. കടലിൽ… അച്ചു അത്രയും പറഞ്ഞതും എന്റെ നെഞ്ചിടിപ്പ് കൂടി.
ആരതി….   അച്ചു പറഞ്ഞ കാര്യങ്ങൾ എന്റെ തലച്ചോർ പ്രോസസ് ചെയ്യുന്നതിന് മുന്നേ തന്നെ ഞാൻ അച്ചു വന്ന വഴിയേ അവളുടെ പേരും വിളിച്ചു കൊണ്ട് ഓടി.
തീരത്ത് ആളുകൂടി നിൽക്കുന്നത് ഞാൻ ദൂരെ നിന്നെ കണ്ടു. ഞാൻ വേഗം അവിടേക്ക് ഓടി ചെന്നു. ഒന്ന് രണ്ടു പേർ അവരെ രക്ഷപ്പെടുത്താൻ വേണ്ടി കടലിൽ ഇറങ്ങി ഇരുന്നു. ബീച് ഗാർഡ്സും നാട്ടുകാരിൽ ചിലരും ടൂബ് ബോട്ടിലും കട്ടമരത്തിലും കടലിൽ ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്. ഞാൻ വേഗം കടലിലേക്ക് നോക്കി അവിടെ ദൂരെ പൊട്ട് പോലെ അവളെകണ്ടു. അവർ രണ്ടുപേരും ഒരു  ലൈറ്റ് ബോയിൽ പിടിച്ചു കിടക്കുകയാണ്. അത് കണ്ടപ്പോ ചെറിയ സമാധാനം എനിക്ക് തോന്നി. പെട്ടന്നാണ് ഒരു വലിയ തിര അടിച്ചുകയറിയത്. അത് അവളെ ലൈറ്റ് ബോയിൽ നിന്ന് ദൂരേക്ക് കൊണ്ട് പോയി.
ആരതി…. ആ കാഴ്ച കണ്ട് ഞാൻ അലറിവിളിച്ചു. ഇത്തിരി മാറി അവൾ വീണ്ടും പൊങ്ങി. പക്ഷെ അവൾക്ക് തിരികെ നീന്താൻ ഉള്ള ത്രാണി ഇല്ലായിരുന്നു. ഞാൻ വേഗം തന്നെ കടലിലേക്ക് ഇറങ്ങി. സർവ്വ ശക്തിയും എടുത്ത് അവൾ പൊങ്ങിയ ഇടം നോക്കി നീന്തി. ഞാൻ അവിടെ എത്തിയെങ്കിലും അവളെ സർഫസിൽ ഒന്നും കണ്ടില്ല. ഞാൻ ദീർക്ക ശ്വാസം എടുത്തിട്ട് വെള്ളത്തിലേക്ക് മുങ്ങി. അല്പം മാറി ബോധം മറഞ്ഞു വെള്ളത്തിലേക്ക് താഴ്ന്നു തുടങ്ങിയ അവളെ ഞാൻ കണ്ടു. ഞാൻ സർവ്വ ദൈവങ്ങളെയും വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നീന്തി. ബോധം ഇല്ലായിരുന്ന അവളെ ചേർത്ത് പിടിച്ചു ഞാൻ മുകളിലേക്ക് നീന്തി. ആ സമയം ഒരു ടൂബ് ബോട്ട് ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. അവരുടെ സഹായത്തോടെ ഞാൻ ആരതിയെ ആ ബോട്ടിൽ കയറ്റി. അതിൽ അവനും ഉണ്ടായിരുന്നു ആ കാർത്തിക്, ഭാഗ്യത്തിന് അവന് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.
ആരതി… എടോ… കണ്ണ് തുറക്ക് ഞാൻ അവളുടെ കയ്യിൽ തിരുമി ചൂടാക്കിയും അവളുടെ വയറിൽ പ്രെസ്സ് ചെയ്തു കൊണ്ടും വിളിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന ഗാർഡ്‌സ് അവൾക്ക് ഫസ്റ്റ് ഐഡ് കൊടുത്തു, പേടിക്കണ്ട എന്നൊക്ക പറഞ്ഞ് എന്നെ സമാധാനപ്പെടുത്തി എങ്കിലും എന്റെ മനസ്സ് ഒട്ടും ശാന്തമായിരുന്നില്ല. തീരത്ത് എത്തിയതും ബോധം ഇല്ലായിരുന്ന അവളെ ഞാൻ എന്റെ കയ്യിൽ കോരി എടുത്തു. കാർത്തിക്കിനെ കൂടെ ഞാൻ എടുക്കാൻ പോയി എങ്കിലും ഗാർഡസിൽ ഒരാൾ അവനെ എടുത്തിരുന്നു. ഞാൻ വേഗം റോഡിലേക്ക് ഓടി. അപ്പോഴേക്കും അച്ഛനും അച്ചുവും എല്ലാം ഞങ്ങളുടെ അടുത്ത് വന്നിരുന്നു. അച്ഛൻ വേഗം തന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഞങ്ങൾ ലക്ഷ്മി ഹോസ്പിറ്റൽ ലക്ഷ്യമാക്കി വണ്ടി വിട്ടു.
അജു ഇങ്ങനെ പേടിക്കണ്ട കാര്യം ഒന്നുമില്ല, ബോധം പോയതാണ്, ഒരു ഇപ്പൊ ട്രിപ്പ് ഇട്ടുണ്ട്, അത് കഴിഞ്ഞാ വേണേൽ പോവാം, അത് അല്ലങ്കിൽ ഇന്ന് ഒരു രാത്രി ഇവിടെ ഒബ്സർവേഷനിൽ കിടക്കട്ടെ. വർമ്മ ഡോക്ടർ അവളെ ചെക്ക് ചെയ്തിട്ട് പറഞ്ഞപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെ വീണത്.
എന്നാ അങ്ങനെ മതി ഡോക്ടർ   അച്ഛൻ പറഞ്ഞു.
കാർത്തിക്ക് ന് കുഴപ്പം ഒന്നുമില്ല പക്ഷെ പേടിച്ചത് കൊണ്ടാവും അവന് ഇപ്പോഴും എങ്ങലടിച്ചു കരയുകയാണ്.
.
കാർത്തി… കരയല്ലേടാ… നിനക്ക് ഒന്നുമില്ലല്ലോ ചേച്ചി നിന്റെ കൂടെ ഇല്ലേ… അവൾ കീർത്തന അവനെ സമാധാനപെടുത്താൻ നോക്കുന്നുണ്ട്. പക്ഷെ അവൾ അവനെക്കാൾ വലിയവായിൽ കരഞ്ഞു കൊണ്ടാണ് ഇതൊക്കെ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *