ഇനിയുള്ള കാലം അവളുടെ ജീവിതം കൊണ്ട് അവൾക്ക് പ്രായശ്ചിത്തം ചെയ്യണം, ശിഷ്ടകാലം അയാളുടെ കാര്യങ്ങൾ നോക്കി ജീവിക്കണം അതിന് ഞാൻ അനുവദിക്കണം എന്നൊക്കെ പറഞ്ഞ് അവൾ കരഞ്ഞു. ഞാൻ കെട്ടിയ താലിയും അവളുടെ ആദ്യ പ്രണയവും തുലാസിൽ വെച്ചപ്പോൾ ഞാൻ തോറ്റുപോയി. അവളെ നിർബന്ധിച് എന്റെ ജീവിതത്തിൽ പിടിച്ചു നിർത്തിയിട്ട് ഒരു കാര്യവും ഇല്ല എന്ന് തോന്നിയ കൊണ്ട് ഞാൻ അവളെ പറഞ്ഞുവിടാൻ തീരുമാനിച്ചു.
പക്ഷെ ഒരു നിബന്ധന ഞാൻ അവളുടെ മുന്നിൽ വെച്ചു. നീ… അജു നിന്നെ എനിക്ക് വേണം. നിന്നയോ എന്നെയോ തേടി നമ്മുടെ ജീവിതത്തിലേക്ക് ഒരിക്കൽ പോലും കടന്ന് വരരുത്, നമ്മുടെ ആരുടേം കണ്ണിൽ പെടാതെ ദൂരെ എവിടെയെങ്കിലും പോയി ജീവിക്കണം.
അവളുടെം അയാളുടേം കൂടെ കഷ്ടപ്പാടിൽ ജീവിക്കുന്നതിനേക്കാൾ എന്റെ കൂടെ വളരുന്നതാണ് നിന്റെ ഭാവിക്ക് നല്ലത് എന്ന് തോന്നിയത് കൊണ്ടാവും അവൾ അത് സമ്മതിച്ചു. അന്ന് രാത്രി തന്നെ അയാളുടെ കൂടെ ഞാൻ കൊടുത്ത പണവും കൊണ്ട് അവർ നാട് വിട്ടു. അവളുടെ വാക്ക് അവൾ പാലിച്ചു. മരണം വരെ നമ്മുടെ ജീവിത്തിലേക്ക് മനഃപൂർവം അവൾ കടന്ന് വന്നിട്ടില്ല. യാഥർഷികമായി ആണ് രണ്ടുമൂന് കൊല്ലം മുന്നേ ഒരു മെഡിക്കൽ ക്യാമ്പിൽ വെച്ച് ഞാൻ അവളെ കണ്ടത്. നാളുകൾക്ക് മുന്നേ തന്നെ അയാൾ മരിച്ചിരുന്നു. അവരുടെ കഷ്ടപ്പാട് കണ്ട് ദയ തോന്നിയാണ് ഞാൻ കീർത്തിയുടേം കാർത്തിയുടേം പഠനചിലവ് ഏറ്റെടുത്തത്.
ഇതൊന്നും ആർക്കും അറിയില്ല. ആരോടും ഞാൻ പറഞ്ഞിട്ടില്ല. എന്റെ രാമുവിനോട് പോലും. ഭാര്യയേ കാമുകന്റെ കൂടെ ഞാൻ പറഞ്ഞുവിട്ടു എന്നതിനേക്കാൾ, അവൾ ആരും അറിയാതെ ഒളിച്ചോടിപ്പോയി എന്ന് നാട്ടുകാർ അറിയുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി. സ്വന്തം ഭാര്യയേ അവളുടെ ആദ്യ കാമുകന് കാഴ്ചവെച്ച നട്ടെല്ല് ഇല്ലാത്തവൻ, എന്ന പേര് കേൾക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു.
അമ്മയോട് ഉള്ള വെറുപ്പ് നിന്നിൽ വളരുന്നതും അത് നിന്റെ സ്വഭാവത്തെ മാറ്റുന്നതും ഒക്കെ പേടിയോടെയാണ് ഞാൻ കണ്ടത്. പലപ്പോഴും എല്ലാം നിന്നോട് തുറന്നു പറയണം എന്ന് എനിക്ക് തോന്നിയതാണ്. പക്ഷെ അപ്പോഴൊക്കെ പേടിയായിരുന്നു. എല്ലാം അറിഞ്ഞു കഴിഞ്, നീയും എന്നെ വിട്ട് അവളെ തേടി പോവുമോ എന്നാ പേടി…. എന്നോട് ക്ഷമിക്കെടാ…. അച്ഛൻ അത്രയും പറഞ്ഞ് തേങ്ങി.
ഈ കേട്ടത് എല്ലാം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു. എല്ലാം കേട്ട് കഴിഞ്ഞ് എനിക്ക് ആ സ്ത്രീയോട് ഉള്ള വെറുപ്പ് കുറഞ്ഞോ കൂടിയോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ഒന്ന് എനിക്ക് അറിയാം എന്റെ അച്ഛനോട് എനിക്ക് ഉള്ള സ്നേഹവും ബഹുമാനവും ഒരുപാട് കൂടി. ആ സ്ത്രീയേ അച്ഛൻ എന്ത് മാത്രം സ്നേഹിച്ചിരുന്നു എന്നും അവരെ അവരുടെ ഇഷ്ട്ടതിന് വിട്ട് കളഞ്ഞപ്പോ എന്റെ അച്ഛൻ എന്തോരം വേദനിച്ചു എന്നും എനിക്ക് മനസ്സിലായി. ഇതൊക്കെ അടക്കി പിടിച്ച് ഇത്രയും കാലം എന്റെ അച്ഛൻ എന്നെ ചേർത്തു പിടിച്ചില്ലേ….
അച്ഛാ…. അച്ഛൻ എന്നെ ഇങ്ങനെയാണോ മനസ്സിലാക്കിയിരിക്കുന്നെ?? എല്ലാം അറിഞ്ഞു കഴിയുമ്പോ ഞാൻ, എന്നെ ഇത്രയും സ്‌നേഹിക്കുന്ന എന്റെ അച്ഛനെ വിട്ട്, അച്ഛന്റെ സ്നേഹം കാണാതെ നമ്മളെ ഉപേക്ഷിച്ചു പോയ ആ സ്ത്രീയേ തേടി പോവുമെന്ന് അച്ഛൻ വിചാരിച്ചോ??? എനിക്ക് എന്നെ കുട്ടികാലം മുതൽ ചേർത്ത് പിടിച്ച ഈ നെഞ്ചിന്റെ ചൂട് മാത്രം മതി. ഞാൻ അത്രയും പറഞ്ഞ് എന്റെ അരികിൽ ഇരിക്കുവായിരുന്ന അച്ഛന്റെ തോളിലേക്ക് ചാഞ്ഞു.
അജു എന്ന് ഒന്ന് വിളിക്കുക മാത്രം ചെയ്ത് അച്ഛൻ എന്നെ ഒന്നൂടെ ചേർത്ത് പിടിച്ചു. അന്നേരം ഞാൻ കരയാതെ ഇരിക്കാൻ പാട്പെടുകയായിരുന്നു.
അന്നേരം ആണ് ഓടി കിതച്കൊണ്ട് വരുന്നത് ഞാൻ കണ്ടത്. അവളുടെ വരവിൽ എന്തോ പന്തികേട് തോന്നിയത് കൊണ്ട് ഞാനും അച്ഛനും വേഗം
കടുംകെട്ട് 10 [Arrow]
Posted by