കടുംകെട്ട് 10 [Arrow]

Posted by

സമാധാനത്തിൽ ഞാൻ കടൽപരപ്പിൽ നിന്ന് വെള്ളത്തിലേക്ക് താഴ്ന്നു.
________________________________
അച്ഛാ…. ഞാൻ പതിയെ വിളിച്ചു. അച്ഛന് എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞ കൊണ്ട് മാത്രമാണ് ഞാൻ എല്ലാരുടേം കൂടെ ബീച്ച്ലേക്ക് വന്നത്. പക്ഷെ തിര കണ്ട് ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. അച്ഛൻ ആണേൽ ഒരക്ഷരം പറഞ്ഞിട്ടില്ല. അച്ഛന് പറയാനുള്ളത് എന്താണ് എന്ന് എനിക്ക് ഏകദേശഉദ്ദേശം ഉണ്ട്, അവൾ ആ കീർത്തന, അവളുടെ അനിയൻ ഇതുങ്ങളെ രണ്ടിനെയും ഞാൻ നോക്കണം അച്ചുവിനെ പോലെ കാണണം, അവർക്ക് വേറെ ആരും ഇല്ല ഇതൊക്കെ ആവും. ഇത് അറിഞ്ഞിട്ടും ഞാൻ വന്നത് എന്താണ് എന്ന് വെച്ചാ, അച്ഛന് എന്തോ പറയാൻ ഉണ്ട് ഞാൻ ബീച്ച് വരെ വരണം എന്ന് പറഞ്ഞപ്പോ അച്ഛന്റെ മുഖഭാവം, അച്ഛനെ ഇത്രയും സീരിയസ് ആയി ഞാൻ കണ്ടിട്ടില്ല. അത് കൊണ്ട് മാത്രാ ഞാൻ വന്നേ.
അച്ഛാ… അച്ഛനിൽ നിന്ന് മറുപടി ഒന്നും ഇല്ലായിരുന്ന കൊണ്ട് ഞാൻ വീണ്ടും അച്ഛനെ വിളിച്ചു. അച്ഛൻ ഇപ്പോഴും തിര നോക്കി ഇരിക്കുവാണ്.
അജു, നിന്റെ അമ്മ നല്ല സുന്ദരിയായിരുന്നു. നിന്റെ ചിരി ശരിക്കും അവളെ പോലെയാ. അച്ഛൻ എന്നെ നോക്കാതെ തിരയിൽ തന്നെ നോക്കികൊണ്ട് പറഞ്ഞു. അച്ഛൻ പറഞ്ഞത് കേട്ട് ഞാൻ ഒരുതരം അമ്പരപ്പോടെ അച്ഛനെ നോക്കി. ആദ്യമായി ആണ് അച്ഛൻ ആ സ്ത്രീയേ കുറിച്ച് എന്നോട് സംസാരിക്കുന്നത്.
അജു എനിക്ക് പറയാനുള്ളത് നിന്റെ അമ്മയെ കുറിച്ചാ. നീയും ബാക്കി ഉള്ളവരും വിചാരിച്ചിരിക്കുന്ന പോലെ അവൾ എന്നെ പറ്റിച് ആരോടും പറയാതെ നാടുവിട്ടു പോയതല്ല. ഞാനാ അവളെ പറഞ്ഞുവിട്ടത് അവൾക്ക് ഇഷ്ട്ടമുള്ള ജീവിതം ജീവിക്കാൻ അച്ഛന്റെ വാക്കുകൾ എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ puzzled expression നോടെ അച്ഛനെ നോക്കി. അച്ഛൻ ഒരു ദീർഘാനിശ്വാസം വിട്ടിട്ട് തുടർന്നു.
I was a failure, എന്റെ ചേട്ടന്മാരെ പോലെ പഠിക്കാൻ ഒന്നും സ്മാർട്ട്‌ ആയിരുന്നില്ല. ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു ഞാൻ, ആർട്സ് സ്പോർട്സ് അതിൽ ഒന്നിലും വലിയ കമ്പം ഇല്ല.  നിന്റെ മുത്തശ്ശന്റെ സ്വഭാവം നിനക്ക് അറിയാല്ലോ, പട്ടാള ചിട്ടയായിരുന്നു വീട്ടിലും. എപ്പോഴും എന്നെ എല്ലാരുമായി കംപൈർ ചെയ്ത് ഒരു തോൽവി ആയി ആണ് അച്ഛൻ എന്നെ കണ്ടിരുന്നത്.
ഏട്ടന്മാർ ഒക്കെ പഠിച്ചു നല്ല നിലയിൽ എത്തിയപ്പോഴും ഞാൻ ഒരു ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ പെടാപാട് പെടുകയായിരുന്നു. അന്നേരം ആണ് എന്റെ അനിയത്തി, നിന്റെ ശോഭഅപ്പച്ചി നല്ല മാർക്കോടെ ഡിഗ്രി പാസ്സ് ആയത്. വീട്ടിൽ എന്റെ അവസ്ഥ വളരെ മോശമായി. ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞ് അച്ഛൻ എന്നെ വല്ലാതെ പുച്ഛിക്കാൻ തുടങ്ങി. വല്യേച്ചിയേ പെണ്ണ് കാണാൻ ഒരുകൂട്ടർ വന്നു, അവർ ഒരു കുശലം പോലെ ഞാൻ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു, അവർക്ക് മറുപടി കൊടുത്തത് അച്ഛനാണ്. എന്നെ അവരുടെ എല്ലാരുടേം മുന്നിൽ ഇട്ട് തൊലി ഉരിച്ചു. അതായിരുന്നു എന്റെ ലിമിറ്റ്.
അന്ന് ആ വീട്ടിൽ നിന്ന് ഞാൻ പടി ഇറങ്ങി. വാശിയായിരുന്നു, അച്ഛന്റെ മുന്നിൽ എന്റെ വാല്യൂ എന്താണ് എന്ന് തെളിയിക്കണം എന്ന വാശി. പക്ഷെ എന്ത് ചെയ്യണം ഏത് ചെയ്യണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇട്ടുമാറാൻ ഉള്ള ഡ്രസ്സ്‌ പോലുമില്ല, എവിടേക് പോണം എന്ന് പോലും അറിയില്ല, വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു. രാമുവാണ് എനിക്ക് ഒരു കൈതാങ്ങായത്. നീയും നന്ദുവും പോലെ എന്റെ ബാല്യം മുതൽ ഉള്ള സുഹൃത്ത് ആയിരുന്നു രാമുഎന്ന് നിനക്ക് അറിയാല്ലോ . അവന്റെ വീട്ടിൽ ആണ് എനിക്ക് അഭയം കിട്ടിയത്. ഒരു ദിവസം അമ്മ എന്നെ കാണാൻ വന്നു, അമ്മയുടെ കുറച്ചു  സ്വർണം എനിക്ക് തന്നിട്ട് അത്യാവശ്യം ചെലവിന് എടുത്തോളാൻ പറഞ്ഞു. ഞാൻ ആ സ്വർണം പണയം വെച്ച് കുറച്ചു പൈസ എടുത്തു, രാമുവും കുറച്ചു പൈസ അവിടെന്നും ഇവിടെന്നും ഒക്കെ ഒപ്പിച് ഞങ്ങൾ രണ്ടു പേരും ചേർന്ന് ഒരു ടെയിലർഷോപ്പ് തുടങ്ങി. കൊറേ നാളത്തെ കഷ്ടപ്പാടിന്റെ അവസാനം അത്യാവശ്യം ലാഭം കണ്ടുതുടങ്ങിയപ്പോൾ ഞങ്ങൾ അത് ഒരു textiles ആക്കി മാറ്റി, സേലത്ത് നിന്നും മറ്റും തുണി ബൾക്ക് ആയി എടുത്ത് ചെറിയ ലാഭത്തിൽ വിൽക്കുന്ന ഒരു കൊച്ചു ഷോപ്പ്. ദൈവാനുഗ്രഹവും ഞങ്ങളുടെ കഷ്ട്ടപാടും കൊണ്ട് രണ്ടു കൊല്ലം കൊണ്ട് വേറെയും രണ്ടു ഷോപ്പ് കൂടെ തുറന്നു, നമ്മുടെ ബിസിനസുകളുടെ ഒക്കെ ബേസ് അവിടെ നിന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *