കടുംകെട്ട് 10 [Arrow]

Posted by

നീ വരുന്നില്ലേ?? അങ്ങേര് എന്നോഡ് ചോദിച്ചു. ഞാൻ ഉണ്ട് എന്ന് പറയും പോലെ തലയാട്ടി.
എന്നാ ഒന്ന് പോയി റെഡിയാവ്. അങ്ങേര് കലിപ്പിൽ തന്നെയാണ്. ഞാൻ പെട്ടന്ന് ഒന്ന് മൂളിയിട്ട് റൂമിലേക്ക് ഓടി. ഞാൻ താഴേക്ക് ചെന്നപ്പോൾ എല്ലാരും എന്നെ കാത്ത് നിൽക്കുവായിരുന്നു. അങ്ങേര് വണ്ടി എടുക്കാൻ പോയി. കീർത്തു ഒഴികെ ബാക്കി എല്ലരും നല്ല ഹാപ്പിയാണ്, കീർത്തുവിന് ഇപ്പോഴും നല്ല ടെൻഷൻ ഉണ്ട്. അത് അവളുടെ മുഖം കണ്ടാൽ അറിയാം. ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവളെ സമാധാനിപ്പിച്ചു.
അച്ഛൻ ഫ്രണ്ടിൽ കയറി. ഞങ്ങൾ എല്ലാരും കൂടെ ഓരോന്ന് പറഞ്ഞു പുറകിൽ ഇരുന്നു. കീർത്തുവിന്റെ മുഖം കണ്ടിട്ട് ആവും അച്ചുവും അഞ്ചുവും കീർത്തുവിനെ കംഫർട്ടബിൾ ആക്കാൻ ഓരോ തമാശ ഒക്കെ പറയുന്നുണ്ട്. അവൾ ആണേൽ ചിരിച്ചു കാണിക്കുന്നുണ്ടങ്കിലും പേടി ഇപ്പോഴും മാറിയിട്ടില്ല. അങ്ങേരെ ഫേസ് ചെയ്യാൻ ഉള്ള പേടിയാണ്. അത് എങ്ങനെയാ വണ്ടിയിൽ കെയറിയിട്ട് അങ്ങേര് ഒന്നും പറഞ്ഞില്ലന്ന പോയിട്ട് ഒന്ന് ചിരിക്കുന്ന് കൂടിയില്ല. ആ മോന്ത കാണുമ്പോഴേ പേടിയാവും. മുരടൻ. അര മണിക്കൂർ കൊണ്ട് ഞങ്ങൾ ബീച്ചിൽ എത്തി. വീക്കണ്ട് ആയിട്ടും വലിയ തിരക്ക്‌ ഒന്നുമില്ല. ഉച്ചവെയിൽ ഒക്കെ താറിതുടങ്ങിയിരിക്കുന്നു.
hii… വാ… വണ്ടിയിൽ നിന്ന് ഇറങ്ങിയതും നീണ്ടു കിടക്കുന്ന മണലും കടലും കണ്ട് കാർത്തി കീർത്തുവിന്റെയും അമ്മയുടേം കയ്യിൽ പിടിച്ചു വലിച്ചോണ്ട് ഓടി.
ചേട്ടായിയും വാ അച്ചുവും അഞ്ചുവും ഒരേ സ്വരത്തിൽ, അങ്ങേരുടെ ഇടവും വലവും നിന്ന് രണ്ടു കയ്യിലും പിടിച്ചു വലിച്ചുകൊണ്ട് വിളിച്ചു.
നിങ്ങൾ പൊക്കോ ഞങ്ങൾ രണ്ടും വന്നേക്കാം അങ്ങേര് എന്തേലും പറയുന്നതിന് മുന്നേ അച്ഛൻ പറഞ്ഞു. അഞ്ചു വിന് നല്ല നിരാശ ഉണ്ട്, അച്ചുവിന് കാര്യം മനസ്സിലായത് കൊണ്ട് ആവും അവൾ അഞ്ചുവിനെയും കൂട്ടി എന്റെ അടുത്തേക്ക് വന്നു. ഞങ്ങൾ മൂനും ദൂരെ മാറി മണലിൽ കളിക്കുന്ന കാർത്തിയുടെ അടുത്തേക്ക് നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ, അച്ഛൻ പുള്ളിയെയും വിളിച്ചോണ്ട്  നടക്കുന്നത് ഞാൻ ഞാൻ കണ്ടു. ഒരുപക്ഷെ കീർത്തുവിന്റേം കാർത്തിയുടേം കാര്യം പറയാൻ പോയത് ആവണം. ഞാൻ ഒരു ദീർഖ നിശ്വാസം വിട്ടിട്ട് അച്ചുവിന്റേം അഞ്ചുവിന്റേം പുറകെ നടന്നു.
ഞാൻ അമ്മയുടേം കീർത്തുവിന്റേം അരികിൽ മണലിൽ ഇരുന്നു. അച്ചുവും അഞ്ചുവും കാർത്തിയും ദൂരെ മാറി കടൽ തീരത്ത് തിരയിൽ കളിക്കുന്നത് ഞങ്ങൾക്ക് കാണാം. സാധാരണ കടലിൽ കളിക്കാൻ ഒക്കെ എനിക്ക് ഇഷ്ടം ആണ് പക്ഷെ ഇന്ന് ഒരു മൂഡ് തോന്നിയില്ല അത് കൊണ്ട് ഞാൻ അമ്മയ്ക്കും കീർത്തുവിനും കമ്പനി കൊടുത്തു. കീർത്തുവും മൂഡ് ഓഫ്‌ ആയത് കൊണ്ട് ആവും അവിടെ ഇരിക്കാൻ തീരുമാനിച്ചത്. ഞങ്ങൾ അങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ച് അധികം സമയമായി. ഇതേവരെ എന്റെ കേട്ടിയോനോ അച്ഛനോ ഇങ്ങോട്ട് വന്നിട്ടില്ല.  ഞാൻ ഇടക്ക് ഇടക്ക് അങ്ങേരും അച്ഛനും പോയ വഴിയേ പാളി നോക്കുന്നുണ്ട് എങ്കിലും അവരെ കണ്ടില്ല.
ആരെയാ നോക്കുന്നെ?? അച്ചു ചോദിച്ചപ്പോ ഞാൻ ഒന്ന് ഞെട്ടി. കടലിൽ കളിച്ചോണ്ട് നിന്ന ഇവൾ എപ്പോ ഇങ്ങോട്ട് വന്ന്??
ആരെയും അല്ല ഞാൻ ഇത്തിരി ഗൗരവത്തിൽ പറഞ്ഞു. അച്ചു ഒന്ന് മൂളി. അവൾ അടിമുടി നനഞ്ഞിട്ടുണ്ട്, പോരാത്തതിന് മേൽ മുഴുവൻ മണലാണ്. അഞ്ചുവും കാർത്തിയും ഇപ്പോഴും കടലിൽ കളിക്കുകയാണ്.
അമ്മ, വാ ഐസ്ക്രീം വാങ്ങാം കൊച്ചു കുഞ്ഞിനെ പോലെ അവൾ അമ്മയുടെ കൈയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ വരുന്നില്ല, ഇതാ പൈസ അമ്മ അവളുടെ നേരെ പേഴ്സ് നീട്ടികൊണ്ട് പറഞ്ഞു.
അമ്മേം വാ അവൾ വീണ്ടും നിർബന്ധിച്ചു.
ഈ പെണ്ണ്, മോളെ കീർത്തു, ആരു നിങ്ങളും വാ എന്നും പറഞ്ഞു കൊണ്ട് അമ്മ എഴുന്നേറ്റു.
ഞാൻ വരുന്നില്ല, നിങ്ങൾ പോയി വാങ്ങിചോണ്ട് വാ ഞാൻ പറഞ്ഞു. അവർ നിർബന്ധിച്ചു എങ്കിലും എനിക്ക് നടക്കാൻ കഴിയില്ലന്ന് പറഞ്ഞു ഞാൻ അവിടെ തന്നെ ഇരുന്നു. അവർ ഒന്ന് മൂളിയിട്ട് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *