കടുംകെട്ട് 10 [Arrow]

Posted by

പൂർത്തി ആക്കാൻ നോക്കികൊണ്ട്‌ ഇരിക്കുന്ന ചിത്രം. അത് ഇവളുടെയല്ലേ. അപ്പൊ ഈ പെണ്ണ് ഞാൻ അവരുന്നതിന് മുന്നേ തന്നെ അങ്ങേരുടെ ഹൃദയതിൽ ഇടം നേടിയവൾ ആണോ?? അപ്പോ അഞ്ചുവിനെ അല്ലേ പുള്ളി സ്നേഹിക്കുന്നത്?? ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് തള്ളിക്കേറി വന്നു. ഒരു ശ്വാസമുട്ടൽ പോലെ, നെഞ്ച് എല്ലാം വല്ലാത്ത വേദന. ഒരിക്കലും സ്വന്തമാവില്ല എന്ന് വിചാരിച്ച ഒരു കളിപ്പാട്ടം സ്വന്തമായി കിട്ടിയിട്ടും  പേരിന് മാത്രമാണ് നിന്റെ ഇത് ശരിക്കും മറ്റൊരാളുടെ ആണെന്ന് പറയുന്ന അവസ്ഥ. ഇത് ഇപ്പൊ എത്രാമത്തെ തവണയാണ്?? ഓരോ തവണയും ഞങ്ങളുടെ ബന്ധം നന്നാവും എന്ന് ഒരു തോന്നൽ ഉണ്ടാവുമ്പോ അടുത്ത നിമിഷം പണ്ടത്തെക്കാളും മോശമാവുന്നു. ഓരോ തവണയും പുള്ളി എന്റയാണ് എന്ന് എനിക്ക് തോന്നുമ്പോ പുതിയ പുതിയ അവകാശികൾ വരുന്നു. എന്തിനാ എന്നോട് ഇങ്ങനെ….
ചേച്ചി ഈ മുത്തശ്ശിയെ കണ്ടോ?? അച്ചു കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്. എന്റെ കണ്ണ് നിറഞ്ഞുവോ. ഞാൻ അവൾ കാണാതെ കണ്ണ് തുടച്ചു. അച്ചു ഫോണിലെ ഒരു ഫോട്ടോ കാണിച്ചു കൊണ്ടാണ് അത് പറഞ്ഞത്. അവൾ എപ്പോഴാണ് എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയത്, അപ്പൊ ഞാൻ ഓരോന്ന് ആലോചിച് ഇരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരം ആയോ എന്ന് ആലോചിച്ചു കൊണ്ട് അവൾ കാണിച്ച ഫോട്ടോയിലേക്ക് നോക്കി. നല്ല ഐശ്വര്യം ഉള്ള ഒരു മുത്തശ്ശിയുടെ പിക് ആണ്, ആ മുത്തശ്ശിയുടെ മടിയിൽ ഒരു അഞ്ചു വയസ്സ് ഉള്ള സുന്ദരികുട്ടിയുണ്ട് അവർ രണ്ടുപേരുടേം അടുത്ത് നിന്ന് അവൾ, ദർശു എടുത്ത സെൽഫിയാണ്.
ഈ മുത്തശ്ശിയേ നോക്കിക്കേ, ചേച്ചിയുടെ നല്ല കട്ട്ഇല്ലേ??, ചേച്ചിയുടെ പിക് ഫേസ്ആപ്പിൽ എടുത്തപോലെ ഉണ്ട്. അച്ചു എന്നോട് ചോദിച്ചു. അന്നേരം ആണ് ഞാൻ മുത്തശ്ശിയേ ശ്രദ്ധിച്ചുനോക്കിയത്. അതേ അവൾ പറഞ്ഞത് ശരിയാണ്. എനിക്ക് ഇത്തിരി പ്രായം ആയാൽ ഏകദേശം അതേപോലെ തന്നെ ഇരിക്കും. ഞാൻ അത്ഭുതം കൂറി.
നിങ്ങളെ കണ്ടാൽ മുത്തശ്ശിയും കൊച്ചുമോളും അല്ലെന്ന് ആരും പറയില്ല. അത്രക്ക് സാമ്യം ഉണ്ട്. അച്ചു. സത്യത്തിൽ ഞാൻ എന്റെ മുത്തശ്ശിയുടെ ഫോട്ടോ പോലും കണ്ടിട്ടില്ല. ഒരുപക്ഷെ എന്റെ മുത്തശ്ശിയും ഇതേപോലെ ആയിരിക്കും ഇരിക്കുന്നെ. ഞാൻ ഓർത്തു.
സൂക്ഷിച്ചു നോക്കിയാൽ ഈ ദർശുവിനും ചേച്ചിയുടെ ഒരു കട്ട് ഉണ്ട്
heee???   അച്ചു അത് പറഞ്ഞപ്പോൾ ഒരു ഞെട്ടൽ ഞാൻ പോലും അറിയാതെ പുറത്തുവന്നു. ഞാൻ എത്ര നോക്കിയിട്ടും ഞങ്ങൾ തമ്മിൽ സാമ്യം ഉള്ളതായി തോന്നിയില്ല.
ഐ മീൻ, നിങ്ങളുടെ കണ്ണുകൾ കാണാൻ ഒരേപോലെയാ, ടിറ്റോ. ചേച്ചിയുടെ അതേ ഉണ്ട കണ്ണുകൾ. അച്ചു അത് പറഞ്ഞപ്പോ ഞാൻ എന്റെ മുഖത്തു കൈ വെച്ചു.. എന്റെ കണ്ണുകൾ ഇത്പോലെ ആണോ?? വിശ്വാസം വരാതെ ഞാൻ ആ ഫോണിൽ ഉള്ള പിക്ൽ സൂക്ഷിച്ചു നോക്കി.
ദേ നോക്കിക്കേ ഞാൻ സംശയത്തിൽ നോക്കുന്നകണ്ട് അച്ചു അവളുടെ ഫോൺ എടുത്തു എന്റെ ഫോട്ടോയിൽ കണ്ണ് സൂം ചെയ്തു കാണിച്ചു. രണ്ടു പിക്കും ചേർത്തു പിടിച്ചു. സത്യം ഏകദേശം ഒരേപോലെ തന്നെയാണ്. അപ്പൊ അങ്ങേര് വരയ്ക്കുന്നത് ഇനി എന്റെ പടം ആയിരിക്കുമോ?? ഏയ് അതിന് ഒരു വഴിയും ഇല്ല. എന്നാലും അത് ആലോചിച്ചപ്പോൾ എന്റെ മനസ്സ് ഒന്ന് തണുത്തു.
മതി മതി നോക്കിയത്. ഏട്ടൻ കാണുന്നതിന് മുന്നെ ഈ ഫോൺ കൊണ്ടോയി വെച്ചേക്ക് ഞാൻ അച്ചുവിനോട് പറഞ്ഞു.
mmm. അല്ല ചേച്ചി, ചേച്ചിയുടെ മുഖം പെട്ടന്ന് തെളിഞ്ഞല്ലോ, ഇപ്പൊ ഒരു 100 വാൾട്ട് ബൾബ് ഇട്ടത് പോലെ ഉണ്ട്. സംശയം ഒക്കെ തീർന്നോ?? അച്ചു കളിയാക്കും പോലെ ചോദിച്ചു.
ഡീ… സംശയമോ?? എനിക്കോ?? നീ അടി വാങ്ങുമേ ഞാൻ അത് പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നപ്പോൾ അച്ചു ചിരിച്ചോണ്ട് അങ്ങേരുടെ റൂമിലേക്ക് ഓടി. എന്തായാലും ഇത്തിരി മുൻപ് വരെ ഉണ്ടായിരുന്ന മൂഡോഫ്‌ കുറച്ച്

Leave a Reply

Your email address will not be published. Required fields are marked *