ഇരിക്കെണ്ടി വരും
പീറ്റർ :(ദൈവമേ )
റോബർട്ട് :പിന്നെ പ്രധാനപ്പെട്ടകാര്യം എന്തെന്നാൽ ദേഹം ഒട്ടും അനക്കാൻ പാടില്ല എന്നതാണ്
പീറ്റർ :ദേഹം അനങ്ങാത്ത ജോലിയെന്ന് പറഞ്ഞപോൾ ഞാൻ ഇത്രയും പ്രതീക്ഷിചില്ല
വൈകുന്നേരം ജൂലിയുടെ വീട്
“സമയം 5മണി ആയല്ലോ ഈ ചെറുക്കൻ ഇത് എവിടെ പോയി കിടക്കുന്നു ഇത്രയും വാശി കാണിക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തത് ഇനി ചിലപ്പോൾ തിരിച്ചുപോകാനുള്ള വഴി അവൻ കണ്ടു പിടിച്ചുകാണും അതുകൊണ്ടാകും എന്നോട് വഴക്കിട്ടത് ഇനി അവനു എന്റെ ആവശ്യം ഉണ്ടാകില്ല എന്നാലും എന്നോട് ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നു ”
‘ടിൻ ടോങ് ‘പെട്ടെന്നാണ് വീട്ടിലെ കാളിങ് ബെൽ അടിച്ചത്
ജൂലി :അവൻ തിരിച്ചു വന്നേന്നാ തോന്നുന്നത് എപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ എന്തായാലും വേഗം വാതിൽ തുറക്കാം
ജൂലി വേഗം വാതിൽ തുറന്നു എന്നാൽ വന്നത് പീറ്റർ ആയിരുന്നില്ല
“ഹലോ മാഡം ഞാൻ നിങ്ങൾക്ക് ചില പുതിയ പ്രൊഡക്ടുകൾ പരിചയപ്പെടുത്താൻ വന്നതാണ് ”
ജൂലി :എനിക്ക് താല്പര്യമില്ല
സെയിൽസ്മാൻ :ഇല്ല മാഡം ഒന്ന് കണ്ട് നോക്കു
ജൂലി വേഗം വാതിൽ അടച്ചു അകത്തേക്ക് കയറി
“മനുഷ്യന് വട്ടുപിടിച്ചിരിക്കുമ്പോഴാ അവന്റ ഒരു പ്രോഡക്റ്റ് എങ്ങനെയെങ്കിലും അവനൊന്നു വന്നാൽ മതിയായിരുന്നു ”
ജൂലി സോഫയിലേക്കിരുന്നു
മണിക്കൂറുകൾ വീണ്ടും കടന്നു പോയി രാത്രി 9മണി
“സമയം ഇത്രയായിട്ടും അവന്റ ഒരു വിവരവുമില്ലല്ലോ അവനും അപകടം വല്ലതും പറ്റിക്കാണുമോ ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു എല്ലാത്തിനും ഞാൻ തന്നെയാ കാരണം ഞാൻ അവനെ ഒന്നും പറയാൻ പാടില്ലായിരുന്നു അവനു അത്രക്ക് വേദനിച്ചത് കൊണ്ടല്ലേ അവൻ ഇറങ്ങി പോയത് ഇനിയിപ്പോൾ ഞാൻ എന്ത് ചെയ്യും ”
” ഇനിയും ഞാൻ ഇവിടെ കാത്തിരുന്നിട്ട് കാര്യമില്ല ഏതായാലും പുറത്ത് പോയി അവനെ അനേഷിക്കാം ചിലപ്പോൾ അകത്തു വരാൻ മടിച്ച് പുറത്ത് എവിടെയെങ്കിലും നില്പുണ്ടെങ്കിലോ ”
ജൂലി വേഗം വീടിനു പുറത്തേക്കിറങ്ങി റോഡ് അരികിലും പീറ്ററിനെ തിരയാൻ തുടങ്ങി
“പീറ്റർ നീ ഇവിടെവിടെയെങ്കിലും ഉണ്ടോ പ്ലീസ് ഒന്ന് പുറത്തേക്ക് വാ ദൈവമേ ഒരു രക്ഷയുമില്ലല്ലോ ഇനി ഞാൻ എവിടെപ്പോയി അനേഷിക്കും “