പീറ്റർ :ഹേയ് അല്ല സാർ സാർ ആണോ ഈ റോബർട്ട്
റോബർട്ട് :അതെ എന്താ
പീറ്റർ :സാർ എന്റെ പേര് പീറ്റർ
റോബർട്ട് :അതിന് ഞാൻ എന്ത് വേണം
പീറ്റർ :ഇവിടെ ഒരാൾ ജോലിക്ക് വരുമെന്ന് പറഞ്ഞിരുന്നില്ലേ അത് ഞാൻ ആണ്
റോബർട്ട് :നീ ആണോ അത്
പീറ്റർ :അതെ
റോബർട്ട് പീറ്ററിനെ അടിമുടി ഒന്ന് നോക്കി
പീറ്റർ :(ഇയ്യാളെന്തിനാ എന്നെ ഇങ്ങനെ നോക്കുന്നേ )
റോബർട്ട് :ജോലിയെ പറ്റിയൊക്കെ അറിയാമല്ലോ അല്ലേ
പീറ്റർ :അതെ സാർ ഞാൻ നന്നായി ചിത്രം വരക്കും
റോബർട്ട് :ബ്രെഷ് കയ്യിലെടുത്താൽ നിന്റെ കൈ ഞാൻ വെട്ടും
പീറ്റർ :അപ്പോൾ ഞാൻ എന്താണ് സാർ ചെയ്യേണ്ടത്
റോബർട്ട് :അപ്പോൾ അവരൊന്നും പറഞ്ഞില്ലേ
പീറ്റർ :ദേഹം അനങ്ങാത്ത ജോലിയാണെന്ന് മാത്രം പറഞ്ഞു
റോബർട്ട് :അത് ശെരിയാ ദേഹം അനങ്ങാത്ത ജോലി തന്നെയാ
പീറ്റർ :ഹോ ഇപ്പോഴാ ഒന്ന് സമാദാനമായത്
റോബർട്ട് :അതിരിക്കട്ടെ നിനക്ക് റോമൻ സാമ്രാജ്യത്തെ പറ്റി അറിയാമോ
പീറ്റർ :റോമൻ സാമ്രാജ്യമോ എനിക്കൊന്നും അറിയില്ല
റോബർട്ട് :എന്നാൽ അങ്ങനെ ഒരു സാമ്രാജ്യം ഉണ്ടായിരുന്നു
പീറ്റർ :ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത്
റോബർട്ട് :കാര്യമുണ്ട് നിന്റെ ജോലി എന്റെ മോഡലായി നിൽക്കുക എന്നതാണ് ഇന്ന് നീ ആകേണ്ടത് റോമൻ സാമ്രാജ്യത്തിലെ ഒരു അടിമയാണു
പീറ്റർ :(ഇയ്യാൾക്ക് മുഴുത്ത വട്ട് തന്നെയാ )അടിമയോ ഞാനോ എന്നെ കണ്ടാൽ അടിമയെ പോലെ തോന്നുമോ
റോബർട്ട് :തോന്നിയില്ലെങ്കിൽ നമുക്ക് തോന്നിക്കാം ദാ അവിടെ കുറച്ച് കരിയും കീറിയ ഡ്രെസ്സുകളും മുണ്ട് നീ ആ കരി ദേഹതൊക്കെ പുരട്ടി ആ ഡ്രെസ്സും ഇട്ടു നിന്നാൽ അടിമയല്ലേന്ന് ആരും പറയില്ല പിന്നെ ആ ചങ്ങല കൂടി ദേഹത്തിടണം
പീറ്റർ :(ദൈവമെ പണി പാളിയല്ലോ ഇനിയിപ്പോൾ എന്താ ചെയ്യുക )
റോബർട്ട് :നീ എന്ത് ആലോചിച്ചോണ്ട് നില്കുകയാ വേഗം ചെന്ന് റെഡിയായി നിൽക്ക്
പീറ്റർ :ശെരി സാർ (എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം )
പീറ്റർ വേഗം റെഡിയായി നിന്നു
റോബർട്ട് :ശെരി ഇനി നീ മുട്ട് കുത്തി ഇരിക്ക് മുഖത്തു നല്ല വിഷമം ഉണ്ടാകണം മനസ്സിലായോ
പീറ്റർ :ശെരി സാർ എത്ര നേരം ഇങ്ങനെ ഇരിക്കേണ്ടി വരും
റോബർട്ട് :അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല ഞാൻ വരച്ചു തീരുന്നത് വരെ