ഞാനിതൊക്കെ ചിന്തിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ സെലിൻ വീണ്ടും : ഞാൻ ചോദിച്ചത് ദിലിക്ക് വിഷമായോ,,,,,…… ഞാനപ്പോൾ പെട്ടന്ന് പരിസരബോധം വീണ്ടെടുത്ത് : ഏയ്,,,,, അങ്ങനൊന്നും ഇല്ലാടോ ,,,,, പിന്നെ ഇന്നലെ ഞാൻ സിസിലീനെ വീട്ടിൽ കൊണ്ടെന്നാക്കി ഞാനെന്റെ വീട്ട്യേ പോയതാ,,,,, വീട്ടിലെത്തിയപ്പോളേക്കും സമയേതാണ്ട് പത്തായിരുന്നു,,,,, ഞാൻ പിന്നെ കേറി കിടന്ന് പെട്ടന്നങ്ങനെ ഉറങ്ങിപ്പോയി,,,,, പിന്നെ രാവിലെ സിസിലീടെ ഫോൺ വിളി കേട്ടാ ഉറക്കത്തീന്നെണീറ്റെ,,,,,, പിന്നെ അവിടുന്നിങ്ങോട്ട്,,,,,ഹോ,,,,, അതൊന്നും ആലോചിക്കാനേ വയ്യാ,,,,,,
തോമാച്ഛനെ ഇങ്ങോട്ടത്തിക്കുന്ന വരെ വല്ലാത്തൊരു ടെൻഷൻ ആയിരുന്നു,,,,,,…….. സെലിനപ്പോൾ എന്നോട് : എനിക്കറിയാം ദിലീ,,,,, ദിലീ എടുത്ത റിസ്ക്,,,, എന്നാലും ആ ചെക്കനിതെവിടെ പോയി,,,, ഇങ്ങനൊരു സമയത്ത് അവനില്ലാണ്ട്,,,,,……. ഞാൻ : ങ്ഹാ,,,,, അതിന്ന്യാ ഞാനും ചിന്തിക്കണേ,,,,, അവനെന്താ ഇങ്ങനേന്ന്,,,, വിളിച്ചാലും കിട്ടണില്ല,,, ഫോണും സ്വിച്ഓഫ്,,,,…… സെലിൻ : അവനെന്നെ ഇന്നലെ രാത്രീ വിളിച്ചിട്ടുണ്ടാർന്നൂ,,,,, നാവൊക്കെ കുഴഞ്ഞിട്ടായിരുന്നു സംസാരം,,,, ഏതോ തെണ്ടിപിള്ളേരുടെ കൂടെ ആയിരുന്നൂന്ന് തോന്നുന്നു,,,,, നിന്നേം ഇളേമച്ചീനേം കൊറേ തെറി വിളിച്ചോർന്നൂ,,,,, ആ അസത്തന്നേരം ,,,,
എവിടെങ്കിലും ബോധം ല്ല്യാണ്ട് കിടക്കണ് ണ്ടാവും അവൻ,,,,, വരട്ടെ ഇങ്ങട്ട്,,,,, നാലെണ്ണം അവന്റെ ചെകിട്ടത്തിട്ട് പൊട്ടിക്കണം,,,,,…….. ഞാനപ്പോൾ “”””ഹ്മ്മ്മം””” ന്ന് മൂളിക്കൊണ്ട് വീണ്ടും : ഞാനെങ്ങാനും കണ്ടാ,,,, അവനോട് കാര്യം പറയാം,,,,…… സെലിനപ്പോൾ എന്നോട് : വേണ്ടാ ദിലീ,,,, അവന് നിന്നെ കൊല്ലാനുള്ള ദേഷ്യം ണ്ട്,,,, അവന്റെ വർത്താനത്തീ നിന്നലേ എനിക്കത് മനസ്സിലായി,,,, ഇനി നിന്നെ ങ്ങാനും കണ്ടാല്,,, ചിലപ്പോ അവൻ വല്ല അടീം പിടീം ഇണ്ടാക്കാനായിട്ട് വന്നാലോ,,,,,,…….
ഞാൻ : ഏയ് അങ്ങനൊന്നും ണ്ടാവില്ല,,,, ഉണ്ടായാലും പ്രശ്‌നൊന്നും ണ്ടാവാതെ ഞാൻ നോക്കിക്കോളാം,,,,, നീയതേ കുറിച്ച് പേടിക്കണ്ടാ,,,,,,…… അപ്പോളേക്കും ഞങ്ങൾ ഹോസ്പിറ്റലിൻറെ മുൻവശത്തേക്കെത്തി……. അവിടെ എത്തിയപ്പോൾ ഞാൻ സെലിനോട് : നീയെന്താ വീട്ട്യേ പോവാണോ,,,,,…… സെലിൻ : നാളെ കോളേജില് ജോയിൻ ചെയ്യേണ്ട ദിവസാ,,,,,….. ഞാനപ്പോൾ : ങ്ഹാ,,,, എനിക്കതറിയാലോ,,,,, ഞാനല്ലേ നിന്നെ കൊണ്ടോവാന്ന് പറഞ്ഞത്,,,,,,…… സെലിൻ വീണ്ടും : എനിക്കെന്താ ചെയ്യേണ്ടേ ന്നറിയില്ലാ ദിലീ,,,, ഇവിടുന്ന് ഈ അവസ്ഥേല് മാറി നിൽക്കുന്നതും ശെരിയല്ല,,,,, ഒന്നൂല്ല്യേൽ ഞാൻ കുറച്ചു നാള് കന്യാസ്ത്രീ ടെ വേഷം ട്ടതല്ലേ,,,,, ഒരെത്തും പിടീം കിട്ടണില്ല,,,,,…… ഞാനപ്പോൾ സെലിനോട് : അതൊന്നും നീ ചിന്തിക്കണ്ടാ,,,,,
ഹോസ്പിറ്റലിലെത്തിച്ചട്ടുണ്ടല്ലോ നമ്മള്,,,, ഇവിടെ ആളെ നോക്കാൻ ഇഷ്ടംപോലെ ഡോക്ട്ടേഴ്‌സും നഴ്സുമാരും ഉണ്ട്,,,, അവരത് ഭങ്യായി നോക്കിക്കോളും,,,,, ഇനി നീ ചെന്നിട്ട് അവരുടെ ജോലി കുറക്കണ്ടാ,,,,…….. സെലിൻ : അതല്ലാ ദിലീ ഞാനുദ്ദേശിച്ചേ,,,,, ഇവിടാള് വേണ്ടേ ഇളേമ്മച്ചീടെ കൂടെ നിൽക്കാൻ,,,,,……. ഞാൻ :