“ഞാൻ പറഞ്ഞില്ലേ കണ്ണാ ഒരേയൊരു തവണയെ ഞാനും അവളും നേരിട്ട് കണ്ടിട്ടുള്ളൂ. പിന്നെ പിന്നെ അവളിൽ നിന്നും ഞാൻ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു. അന്ന് അമ്പലത്തിൽ വച്ച് നിയറിയാത്ത കുറച്ച് കാര്യങ്ങൾ കൂടി ഉണ്ടായി.
“നിങ്ങള് എന്ത് തോന്ന്യാസ ഈ പറയണേ?? പരിപാടി പത്ത് മണിക്ക് തുടങ്ങും എന്ന് പറഞ്ഞിട്ട് ഇപ്പൊ പത്തരയായി. എന്നിട്ട് ഇപ്പോളാണോ പാടാനുള്ള ഒരാള് വന്നിട്ടില്ലാന്ന് പറയണേ??”
“എന്റെ പൊന്ന് ചേട്ടാ ഞങ്ങളെല്ലാം സെറ്റ് ആക്കിയതാ. അവൾ വീട്ടിന്ന് ഇറങ്ങിയപ്പോ വിളിച്ചതുമാണ്. പക്ഷെ വീട്ടിന്ന് എന്തോ അത്യാവശ്യം വന്ന് അവൾ പാതി വഴിക്ക് തിരിച്ചു പോയി.”
“അതൊന്നും ഞങ്ങൾക്ക് അറിയേണ്ട ആവശ്യം ഇല്ല. ദേ ഇപ്പൊ തന്നെ കാണികൾക്ക് ദേഷ്യം വന്നു നിക്കാ. നിങ്ങള് എന്തെങ്കിലും ഒന്ന് പെട്ടന്ന് ചെയ്യണം. ഞങ്ങള് പറയാനുള്ളത് പറഞ്ഞു. വാടോ നമ്മക്ക് പോവാം. ഇവരെന്തച്ച ആയിക്കോട്ടെ.”
“ഗോകുലേ ഇനി നമ്മള് എന്താടാ ചെയ്യാ??”
“അറിയില്ല ടാ. ആദ്യയിട്ടാ ഇങ്ങനെയൊന്ന് സംഭവിക്കുന്നത്. എന്തെങ്കിലും വഴി ദൈവം കാണിച്ച് തരാതിരിക്കില്ല.”
“ടാ ഗോകുലേ നിന്നെ കാണാൻ ആരോ വന്നേക്കുന്നു.”
“ഒന്ന് പോയെടാ ഇവിടെ മനുഷ്യൻ തീയിലാ നിക്കുന്നെ. അപ്പള.”
“എടാ ഇത് നിനക്ക് അറിയാവുന്ന പയ്യനാ. നീ ഒരു നടക്കാൻ പറ്റാത്ത പെണ്ണിന്റെ പിന്നാലെ ഒലിപ്പിച്ച് നടന്നില്ലേ അവൾടെ അനിയനാ.
“ആര് കണ്ണാനോ??”
“അഹ് പേരൊന്നും എനിക്കറിയില്ല. നീ ഫോട്ടോയിൽ കാണിച്ച് തന്നില്ലേ അവൻ തന്നെ.”
“അവനെന്താ ഇവിടെ??”
“ചേച്ചിയുടെ പിന്നാലെയുള്ള നിന്റെയീ ഒലിപ്പിര് നിർത്താൻ വന്നതായിരിക്കും.”
“പോടാ പന്നി ഒന്നാമതെ കമ്മറ്റികാരുടെ ഇടി കിട്ടോന്ന് പേടിച്ചിരിക്കുവാ. അതിന്റിടെ കൂടെ വേണ്ട.”
“നീ ഏതായാലും പോയി നോക്ക്.”
പിന്നെ നിന്നെ കണ്ടു. ചേച്ചിക്ക് പാടാൻ ഒരവസരം കൊടുക്കാവോ എന്നും ചോദിച്ച് നീ വന്നപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. അവൾടെ ശബ്‌ദം കേൾക്കാൻ പറ്റുമല്ലോ. അതാ വിളിക്കാൻ പറഞ്ഞേ. പക്ഷെ അതിനുശേഷവും കൂട്ടുകാര് തെണ്ടികള് ചുമ്മാ ഇരുന്നില്ല.
“എടാ ഗോകുലേ നീ എന്ത് മണ്ടത്തരമാടാ കാണിക്കണേ?? അവൻ പറയണ കേട്ട് ആ പെണ്ണിനെ വിളിച്ച് പാടിച്ച നമ്മടെ പ്രോഗ്രാം കൊളമാവും.”
“എടാ അവൻ പറഞ്ഞത് പോലെ അവള് നന്നായിട്ട് പാടിയാലോ??”
“കോപ്പ്. നിന്റെ എളക്കം എനിക്ക് മനസിലാവുന്നുണ്ട്.
“ദേ ഹരി എനിക്കവളെ ഇഷ്ട്ടമാണ്. പക്ഷെ വെറുമൊരു ഇഷ്ടത്തിന്റെ പുറത്തല്ല ഞാൻ അവളെ വിളിക്കാൻ പറഞ്ഞേ. കണ്ണൻ പറഞ്ഞടുത്തോളം അവളുടെ കഴിവ് എല്ലാവരും അറിയണം. അതുകൊണ്ടാ.”
“എന്നാലും അളിയാ.”
“ഒരെന്നാലും ഇല്ല. ഹരി നിനക്ക് ട്രംസ് അടിക്കലല്ലേ പണി. അതങ്ങ് ചെയ്ത മതി.”
ഞാൻ വിചാരിച്ചതിനേക്കാൾ നന്നായി അവൾ പാടി. ആദ്യം പാടിയ പാട്ട്