💘മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

ഞെട്ടൽ നമ്പർ 1 on the steg. വീണ്ടും എന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞു.

“Mm”

അറിയാതെ തന്നെ ഞാൻ മൂളിപ്പോയി.

“ആ അക്സിഡന്റിന് മുൻപ് തന്നെ എനിക്ക് ലക്ഷ്മിയെ പരിചയം ഉണ്ടായിരുന്നു. ഞാനും അവൾടെ കോളേജിൽ തന്നെയായിരുന്നു ബി.ടെക് പഠിച്ചത്. സീനിയർ ആയത് കൊണ്ടാവും മറ്റുള്ളവരെ പോലെ തന്നെയായിരുന്നു അവളും എനിക്ക്. പക്ഷെ എപ്പോളാണ് എനിക്കവളോട് പ്രണയം തോന്നിയത് എന്നറിയില്ല. അവളറിയാണ്ട് തന്നെ അവളുടെ പുറകെ ഒരു നിഴലായി ഞാനുണ്ടായിരുന്നു. ക്ലാസ് കഴിയുമ്പോ അവളോടൊപ്പം അവളറിയാതെ ഞാനും പോകുമായിരുന്നു. അങ്ങനെ അവൾടെ വീട് കണ്ടുപിടിച്ചു. പിന്നെ പിന്നെ നിന്നെ കണ്ടു. അമ്മയെ കണ്ടു. അച്ഛനെ കണ്ടു. ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ അവളത് എങ്ങനെ accept ചെയ്യും എന്നറിയത്തതിനാൽ പറഞ്ഞില്ല. എല്ലാം ഉള്ളിൽ കൊണ്ട് നടന്നു. പക്ഷെ എല്ലാത്തിനും ഒരു സമയം ഉണ്ടാവുമല്ലോ! പറയാൻ തന്നെ തീരുമാനിച്ചു. ക്ലാസ് ഇല്ലാത്ത ഒരു ദിവസം എന്നത്തേയും പോലെ ഞാൻ നിങ്ങടെ വീടിനടുത്ത് ഉണ്ടായിരുന്നു. അപ്പോഴാ അവള് എങ്ങോട്ടോ പോവാനായി ഇറങ്ങിയത്. എങ്ങനെലും ഇന്നവളെ എന്റെ ഇഷ്ട്ടം അറിയിക്കണം എന്നുണ്ടായിരുന്നു എനിക്ക് അത് കൊണ്ട് ബൈക്ക് അവിടെ വച്ച് അവളോടൊപ്പം ഞാനും കൂടെ പോയി. അവൾ കേറിയ ബസ്സിൽ ഞാനും കേറി.”

ഞെട്ടൽ നമ്പർ 2 on the steg. വീണ്ടും എന്റെ മനസ്സ് തന്നെയാ. ഇതിനെ കൊണ്ട് വല്യ ശല്യമായല്ലോ.

“അപ്പൊ….., അപ്പൊ ആ ബസ്സ് മറിഞ്ഞപ്പോ??”

“Mm ഞാനും ഉണ്ടായിരുന്നു. ധൈര്യം മുഴുവൻ സംഭരിച്ച് അവളോട് എന്റെ മനസ്സിലുള്ളത് തുറന്ന് പറയാൻ ഒരുങ്ങിയപ്പോഴാ ദൈവം വികൃതി കാണിച്ചേ. രണ്ട് കൈയും ഓടിഞ്ഞതല്ലാതെ വേറെ പ്രശ്നം ഒന്നും എനിക്കുണ്ടായില്ല. അന്നാ ഹോസ്പിറ്റലിൽ വച്ച് ഞാൻ ആദ്യം തിരക്കിയത് അവളെ പറ്റിയാ. അച്ഛനില്ലാത്ത എനിക്ക് ഒരു കൂട്ടുകാരിയെ പോലായിരുന്നു എന്റെ അമ്മ. അമ്മയോട് ഞാനൊന്നും മറച്ചിട്ടില്ല. അവളുടെ കാര്യം പോലും. എന്റെ അവസ്ഥ മനസ്സിലാക്കിയ അമ്മ അവളെ പറ്റി എന്നും തിരക്കും. ഒടുക്കം ഒരു വെള്ളിടി പോലെ അമ്മ ആ കാര്യം എന്നോട് പറഞ്ഞു. അവൾക്കിനി നടക്കാൻ കഴിയില്ലെന്ന്. അതിന് ശേഷം കരയാത്തൊരു ദിവസം പോലും ഇല്ലായിരുന്നു. അവളെ വാർഡിലേക്ക് മാറ്റിയപ്പോഴും ഞാൻ എന്നും കാണാൻ ശ്രമിക്കുമായിരുന്നു. പക്ഷെ അപ്പോളും എന്നെ ദൈവം പരീക്ഷിച്ചു. അമ്മയും അച്ഛനും വീട്ടിൽ പോയാ പോലും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ അവൾക്ക് വേണ്ടി സ്വന്തം ഉറക്കം പോലും കളഞ്ഞ് നീ ഇരിക്കുമായിരുന്നു. എത്ര പാതിരാത്രി ആയാലും അവൾടെ അത്യവശ്യങ്ങൾക്കായി നീ എടുത്തോണ്ട് ഓടുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ഒരു +1 കാരനായ നീ അവളെ എടുത്തോണ്ട് ഓടുന്ന കാണുമ്പോ സത്യം പറഞ്ഞാൽ അപ്പോഴത്തെ അവസ്ഥയിലും എനിക്ക് അത്ഭുതം ആയിരുന്നു.”

“ഞാൻ അവളെ എടുക്കുന്നത് എന്റെ കൈകള് കൊണ്ടല്ല ചേട്ടാ. എന്റെ മനസ്സ് കൊണ്ടാ. ആ മനസ്സ് നിറയെ അവളോടുള്ള സ്നേഹം കൊണ്ടാ.”

ഒഴുകി വന്ന കണ്ണുനീര് തുടച്ചു മാറ്റി മുഖത്ത് ഒരു ചിരി വരുത്താൻ ഞാൻ ശ്രമിച്ചു.

“ഒരേ കോളേജിൽ ആയിരുന്നിട്ട് കൂടി അന്നെന്താ അമ്പലത്തിൽ വച്ച് ചേട്ടനെ കണ്ടപ്പോ ചേച്ചിക്ക് മനസ്സിലാവാത്തെ??”

ഉള്ളിൽ വിരിഞ്ഞ സംശയം അതേ പടി ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *