💘മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“Plz ചേച്ചി ഞാൻ വന്നിട്ട് പറയാം. പിന്നെ വരുമ്പോ എന്ത് വച്ചോണ്ട് വരണം??”

“Mm ചിക്കൻ പപ്‌സ്.”

“Uff ചോദിക്കണ്ടായിരുന്നു.”

“പോടാ പട്ടി.”

“ഒബ്രാട്ടി.”

എന്തോ അവളോട് സംസാരിക്കുമ്പോ എനിക്ക് എന്തെന്നില്ല സന്തോഷമാണ്. എന്റെ മുഖത്ത് ഞാനറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു. വെളിയിലേക്ക് ഇറങ്ങിയതും ഞാൻ അച്ഛന്റെ കാറിനൊപ്പം പാർക്ക് ചെയ്ത് ഒതുക്കി വച്ചേക്കുന്ന എന്റെ mach city സൈക്കിൾ എടുത്തു. പിന്നെ ആഞ്ഞ് ചവിട്ടി. പത്ത് മിനിറ്റിനുള്ളിൽ തന്നെ ജംങ്ഷൻ എത്തി. പിന്നെ ഫോൺ എടുത്ത് ഗോകുൽ ചേട്ടനെ വിളിച്ചു. രണ്ടാമത്തെ റിങ്ങിൽ തന്നെ പുള്ളി ഫോൺ എടുത്തു.

“അഹ് ഹലോ ചേട്ടാ ഞാനാ കാളിദാസ്.”

“ഞാനും അമ്മയും ഇന്ന് വീട്ടിൽ വന്നിരുന്നു.”

“ഞാനെല്ലാം അറിഞ്ഞു. എനിക്ക് ചേട്ടനെ ഒന്ന് കാണണം. ഇപ്പൊ free ആണോ??”

“അഹ്. ഞാൻ എവിടെ വരണം??”

“ഞാനിപ്പോ ജംങ്ഷനിൽ നിപ്പുണ്ട്.”

“ശെരി എന്നാ നീ അവിടെ തന്നെ നിന്നോ ഞാനൊരു പത്ത് മിനിറ്റിനുള്ളിൽ അങ്ങ് എത്താം.”

“അഹ് ഞാൻ ഈ റോഡ് സൈഡിലുള്ള ചായ തട്ടിൽ നിക്കാം.”

പത്ത് മിനിറ്റ് എന്ന് പറഞ്ഞാൽ പത്ത് മിനിറ്റ്. അതിനുള്ളിൽ തന്നെ പുള്ളി എത്തി. ഞങ്ങൾ അകത്തേക്കിരുന്നു. ഓരോ ചായ ഓർഡർ ചെയ്തു. ഓർഡർ ചെയ്യാൻ മാത്രേ പുള്ളി വായ

തുറന്നോളൂ. ഒരു മരിച്ച വീടിന്റെ അവസ്ഥ ആയിരുന്നു. മരിച്ച വീട്ടിൽ പിന്നും കരച്ചില്ലെങ്കിലും കാണും ഇവിടെ അതൂല്ല. പിന്നെ ഞാനൊന്നും നോക്കില്ലാ, ഞാൻ തന്നെ അങ്ങ് സംസാരിച്ച് തുടങ്ങി.

“ചേട്ടനും അമ്മയും ഇന്ന് ചേച്ചിയെ പെണ്ണ് കാണാൻ വന്നൂന്ന് അറിഞ്ഞപ്പോ സത്യത്തിൽ എനിക്ക് സന്തോഷാരുന്നു. എന്റെ ചേച്ചിക്ക് കിട്ടാവുന്ന ഏറ്റവും വല്യ ഭാഗ്യവും ഇത് തന്നെയാ. അതാ ചേട്ടനെ കാണാനും കുറച്ച് കാര്യം സംസാരിക്കാനും ഞാൻ വിളിച്ചേ. അന്ന് ആ അമ്പലത്തിൽ വച്ചിട്ടാ ഞാനും ചേച്ചിയും ചേട്ടനെ ആദ്യയിട്ട് കാണണേ. രണ്ടേ രണ്ട് മാസമേ ആയിട്ടുള്ളൂ. ഇടക്ക് ഒന്നുരണ്ട് ദിവസം വീട്ടിലും വന്നിട്ടുണ്ട്. ചേട്ടന് എന്റെ ചേച്ചിയോട് ഇഷ്ട്ടം തോന്നിയത്, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് വെറുമൊരു സഹതാപത്തിന്റെ പുറത്താണോ??”

“നീ പറഞ്ഞത് എല്ലാം തെറ്റാ കണ്ണാ..”

“എന്റെയീ പേര് എങ്ങനെ അറിയാം??”

ഇത് വരെയും കണ്ണൻ എന്നുള്ള പേര് ചേട്ടനോട് പറഞ്ഞിട്ടേ ഇല്ലായിരുന്നു. അങ്ങനെയുള്ള ഒരാള് ആ പേര് വിളിച്ചപ്പോ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി പോയി.

“ഇപ്പോഴേ ഇങ്ങനെ ഞെട്ടിയാലോ! ഞെട്ടനുള്ളത് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ. പറയാൻ പോകുന്നതെ ഉളളൂ.”

പൂർത്തിയായി. മനസ്സിൽ അതും പറഞ്ഞ് പുറമെ ഞാൻ നല്ല സ്റ്റൈലൻ ചിരി ചിരിച്ചു.

“കണ്ണാ, നിന്റെ ചേച്ചിക്ക് ഒരു ബസ് അക്സിഡന്റ് സംഭവിച്ചു. അതിന് ശേഷം അല്ലെ ഇങ്ങനെ ആയത്??”

Leave a Reply

Your email address will not be published. Required fields are marked *