അച്ഛന്റെ വിളിയാണ് പഴയ ഓർമകളിൽ നിന്നും എന്നെ തിരികെ കൊണ്ട് വന്നത്.
“നിനക്ക് ഓർമയില്ലേ അവനെ??”
“മറക്കാൻ പറ്റോ??”
ചേട്ടനെ മറക്കണം എങ്കിൽ ഞാൻ മരിക്കണം. ആ ചേട്ടന്റെ ഒറ്റ സമ്മതം കൊണ്ട അന്ന് എന്റെ ചേച്ചിക്ക് ഒരവസരം കിട്ടിയേ.
“ഗോകുൽ കൃഷ്ണയും അമ്മയും ഇന്നിവിടെ വന്നിരുന്നു.”
അമ്മയാണ് അത് പറഞ്ഞത്.
“നിന്റെ ചേച്ചിയെ വിവാഹം ആലോചിച്ച്.”
അത് കേട്ട് ഞാൻ ഞെട്ടി. കാരണം ചേട്ടൻ ഇതിന് മുന്പും ഇവിടെ വന്നിട്ടുണ്ട്. ചേച്ചിയെ ഇനിയും വേറെ പരിപാടികൾക്കായി പാടാൻ വിളിക്കാൻ. പക്ഷെ സന്തോഷപൂർവം അത് നിരസിക്കുകയാണ് അവൾ ചെയ്തത്. പക്ഷെ ഇന്ന് എന്റെ ചേച്ചിയെ വിവാഹം ആലോചിച്ച് ചേട്ടനും ചേട്ടന്റെ അമ്മയും വന്നത് കേട്ടപ്പോ എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.
“മോനെ നീ എന്താ ഒന്നും പറയാത്തെ??”
അച്ഛൻ പറഞ്ഞത് കേട്ടെങ്കിലും എനിക്ക് മറുപടി എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.
“മോനെ കണ്ണാ…..”
“എനിക്ക് ഗോകുല് ചേട്ടനെ ഒന്ന് കാണണം.”
വീണ്ടും അച്ഛൻ വിളിച്ചപ്പോ എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്. അന്നത്തെ ആ പരിപാടിക്ക് ശേഷം ചേട്ടന്റെ നമ്പർ ചേട്ടൻ തന്നെ എനിക്ക് തന്നിരുന്നു. അവരോട് അതും പറഞ്ഞ് ഞാൻ ആ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി.
“പിന്നെ ചേച്ചിയോട് ഇപ്പൊ ഒന്നും പറയാൻ നിക്കണ്ട. ഞാൻ ചേട്ടനെ കണ്ടിട്ട് വന്ന് പറഞ്ഞോളാം.”
പുറത്തേക്ക് ഇറങ്ങിയ ഞാൻ വീണ്ടും മുറിക്കുള്ളിൽ കേറി അവരോടായി പറഞ്ഞു. എത്രയും പെട്ടന്ന് ചേട്ടനെ കാണണം. അതായിരുന്നു എന്റെ ലക്ഷ്യം.
“എങ്ങോട്ടാ വാവേ??”
ഹാളിലൂടെ ചേച്ചിയെ ഒന്ന് നോക്കുപോലും ചെയ്യണ്ട് വെളിയിലേക്ക് ഇറങ്ങാൻ നേരം അവളെന്നെ പിന്നിന്ന് വിളിച്ചു.
“അത് പിന്നെ ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോവുവാ.”
“ഫ്രണ്ടോ ഏത് ഫ്രണ്ട്??”
“ഏതായാലും girl ഫ്രണ്ട് അല്ല. അത് മാത്രം ഇപ്പൊ എന്റെ ചേച്ചി അറിഞ്ഞമതി. ബാക്കിയൊക്കെ ഞാൻ വന്നിട്ട് പറയാം.”
“Mm അവരെന്താ പറഞ്ഞേ??”
“അതും ഞാൻ വന്നിട്ട് പറയാം.”
“നീ tension അടിപ്പിക്കാതെ പറയാണുണ്ടോ വാവേ??”
“എന്റെ പൊന്ന് ഒടപ്പെറന്നോളെ ഞാൻ പറയാം. ഇത് അത്ര tension അടിപ്പിക്കണ കാര്യം ഒന്നുമല്ല.”
“എന്നാലും പറയടാ.”