💘മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

വാർമഴവില്ലേ…
മല്ലിക പൂ മണക്കും മർഗഴി കാറ്റേ
നീ വരുമ്പോ എന്റെയുള്ളിൽ തേൻങ്കുയിൽ പാട്ട്…
വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ കാത്തിരിക്കും എന്റെ ഹൃദയം നിനക്ക് മാത്രം നിനക്ക്‌ മാത്രമായി…

സുന്ദരിയെ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനി ഓ ഓ ഓ….
നിലരാവിലെൻ സ്നേഹവീഥിയിൽ മമതൊഴിയായി പ്രിയമഹി ഓ ഓ ഓ

ഇനിയെന്ന് കാണുമെന്റെ പുതുവസന്തമേ…..
നിറത്തിങ്ങൾ ചിരിയാലെൻ അരികിൽ വരില്ലേ….
പുലർകാലം വിരിയുമ്പോൾ ഇന്നും നിൻ മുഖം അരിയാതെൻ ഓര്മയിലോ മധുര നൊമ്പരം
പച്ചനിര താഴ്‌വാരം പുൽകും പാനമേ നിന്നോളം കഥ ചൊല്ലും കായൽ കരയേ….
മഞ്ഞകരിവള ചാർത്തി പോകുമെൻ അനുരാഗിയെ കണ്ടോ എന്നുയിരേ എവിടെ നീ സഖി…..

സുന്ദരിയെ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനി ഓ ഓ ഓ….
നിലരാവിലെൻ സ്നേഹവീഥിയിൽ മമതൊഴിയായി പ്രിയമഹി ഓ ഓ ഓ
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ ഹൃദയ മന്ത്രം കാത്തുവച്ചു ഞാൻ ഓ ഓ ഓ….

സുന്ദരിയെ വാ വെണ്ണിലവേ വാ
എൻ ജീവതാളം നീ പ്രണയിനി ഓ ഓ ഓ….🎶

പാടി കഴിഞ്ഞതും ഞാൻ കണ്ടത് പാട്ട് കേട്ട് ഞെട്ടിയിരിക്കുന്ന എന്റെ ചേച്ചിയെയാണ്.

“എന്താ ചേച്ചി ഇഷ്ട്ടയില്ലേ??”

“ഇഷ്ട്ടായിലെന്നോ നന്നായിരുന്നു എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. പറയാൻ വാക്കുകളില്ല വാവേ ഉമ്മ…”

അവളെന്റെ കവിളിൽ ഉമ്മ വച്ചു. ഞാനത് സന്തോഷത്തോടെ സ്വികരിച്ചു.

“സംഗീതം പഠിച്ചിട്ടില്ല, അതിന്റെ ഒരു abcd പോലും അറിയില്ല. പിന്നെ എങ്ങനെയാ നീ ഇങ്ങനെയൊക്കെ??”

“വരികളറിയാം. മനസ്സില് അങ്ങ് ട്യൂണിട്ടു.”

“നമിച്ചു വാവേ…..”

അവളെന്റെ മുന്നിൽ കൈ കൂപ്പി. ഞാനാ കൈയിൽ കേറി പിടിച്ചു.

“കൈയൊന്നും കുത്തണ്ട ആവശ്യം ഇല്ലടി ചേച്ചിപെണ്ണേ. ഞാൻ നിന്റെ അനിയനല്ലേ അതിന്റെ കഴിവ് എനിക്കും ഇല്ലേ??”

“വാവക്ക് മായയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് ഇല്ലേ??”

“അഹ്, അതെങ്ങനെ മനസ്സിലായി??”

“അതീ പാട്ട് കേട്ടപ്പോ മനസിലായി.”

അവൾ ചിരിച്ചു. ഞാനും. ആ സമയത്താണ് എനിക്ക് ഗോകുല് ചേട്ടനെ വിളിച്ച് കാര്യം പറയാൻ തോന്നിയത്.
ഞാൻ ഫോൺ എടുത്ത് ഗോകുല് ചേട്ടനെ വിളിച്ചു. ആദ്യ റിങിൽ തന്നെ പുള്ളി ഫോൺ എടുത്തു.

“ഹലോ കണ്ണാ…..”

“അഹ് ചേട്ടാ ഒരു കാര്യം പറയാനാ വിളിച്ചേ.”

“എന്താ കണ്ണാ??”

“ഞാനെല്ലാം ചേച്ചിയോട് പറഞ്ഞു. എനിക്ക് ചേട്ടനെ വല്യ ഇഷ്ട്ടാ. പക്ഷെ ഞാൻ പറഞ്ഞല്ലോ ഈ കാര്യത്തിൽ എന്റെ ഇഷ്ടത്തിനല്ല പ്രാധാന്യം.”

“നീ എന്താ കണ്ണാ പറഞ്ഞുവരുന്നെ??”

“ചേട്ടന് ഒന്നും തോന്നരുത്. ചേച്ചിക്ക് ഇതിനോട് താല്പര്യം ഇല്ല.”

Leave a Reply

Your email address will not be published. Required fields are marked *