💘മായകണ്ണൻ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

“ശെരിടാ, അവൾക്കിപ്പോ എങ്ങനെയുണ്ട്??”

“കുഴപ്പൊന്നും ഇല്ല. അവളിപ്പോ കിടക്കുവാ.”

“അഹ് ശെരി. എന്നാ ഞാൻ പിന്നെ വിളിക്കാം ടാ.”

“അഹ് ചേട്ടാ.”

പുള്ളി ഫോൺ വച്ചതും ഞാനും അതിനെ പറ്റിയായിരുന്നു ആലോചിച്ചേ. അവള് ഇങ്ങനൊരു അവസ്ഥയിൽ കിടക്കുമ്പോ തന്നെ അതൊന്നും പറയാൻ പാടില്ലായിരുന്നു. അവളുടെ കൂടെ നിന്ന് ആശ്വസിപ്പിക്കേണ്ട ഞാൻ…. ച്ഛേ………എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ഞാൻ ഇരുന്നിടത്ത് നിന്ന് ചാടിപിടഞ്ഞ് എഴുന്നേറ്റു. അച്ഛനും അമ്മയും ഇതെന്ത് കൂത്ത് എന്നപ്പോലെ എന്നെ നോക്കുന്നു. ഞാൻ നേരെ റൂമിലേക്ക് കേറി. ബെണ്ടിൽ തലയും കുനിച്ചിരിക്കുന്ന അവളെ കണ്ടപ്പോ തന്നെ കരയുവാണെന്ന് എനിക്ക് മനസിലായി. ഞാനും ബെണ്ടിന്റെ ഒരു സൈഡിലായി ഇരുപ്പുറപ്പിച്ചു. ഞാൻ വന്നത് അറിഞ്ഞിട്ടാണോ അതോ വേറെ ആരെങ്കിലും വന്നൂന്ന് വിചാരിച്ചിട്ടാണോ എന്നറിയില്ല അവൾ തലയുയർത്തി നോക്കി. അവൾടെ അപ്പളത്തെ ആ കോലം കണ്ട് ഞാനും ഒന്ന് ഞെട്ടാതിരുന്നില്ല. മുടിയൊക്കെ പാറി പറന്ന് അലങ്കോലമാക്കി കിടക്കുന്നു. കരഞ്ഞ് കരഞ്ഞ് മുഖമൊക്കെ വീർത്തിരിക്കുന്നു. കണ്ണൊക്കെ ചുവന്ന് കിടക്കുന്നു. അവളുടെ ആ കോലം കണ്ട് എന്റെ കണ്ണും ഞാനറിയാതെ നിറഞ്ഞു. എപ്പളും ചിരി മായാതെ നിക്കുന്ന ആ മുഖത്ത് ഇന്ന് കണ്ണുനീര് മാത്രം ബാക്കി.

“നിനക്കറിയോ വാവേ ഞാനെങ്ങനെയാ വീണതെന്ന്?? അവര് നിന്നോട് എന്താ പറഞ്ഞേ??”

എന്നെ കണ്ടപാടെ അവള് അതാ ചോദിച്ചത്.

“നീ സോഫേന്ന് വീണെന്ന്.”

“അത് നിന്നോടവര് കള്ളം പറഞ്ഞതാടാ. നിനക്ക് തോന്നുന്നുണ്ടോ സോഫേന്ന് വീണ ഇങ്ങനെ നെറ്റി പൊട്ടോന്ന്.”

“പിന്നെങ്ങനെയാ നിനക്കിത് പറ്റിയേ??”

“വാവേ എനിക്കൊന്ന് ബാത്റൂമിൽ പോണായിരുന്നു. നീ പെട്ടന്ന് വരൂന്ന് വിചാരിച്ച് ഞാൻ പിടിച്ച് നിന്നു. പക്ഷെ ഒട്ടും വയ്യാതായപ്പോ ഞാൻ അമ്മയോട് പറഞ്ഞു. അമ്മ അച്ഛനെ വിളിച്ചു. പിന്നെ എന്നെ എടുത്ത് ബാത്‌റൂമിൽ കേറ്റി. നീ തരുന്ന കെയറിങ് അച്ഛനിൽ നിന്നും കിട്ടിലാ. ടോയ്‌ലറ്റിൽ കൊണ്ടിരുത്തി. അച്ഛൻ വെളിയിലേക്കിറങ്ങി. എന്നെ ഒന്ന് താങ്ങി നിർത്താൻ പോലും വന്നില്ല. എല്ലാം കഴിഞ്ഞ് എഴുന്നേൽക്കാൻ ആയിട്ട് അച്ഛനെ വിളിച്ചു കൊറച്ചില് ആയിരിക്കും, വന്നില്ല. അമ്മയെയും വിളിച്ചു. അടുക്കളയിൽ പണി ഉണ്ടാവും. ആ സമയത്ത്‌ നിന്നെ ഞാൻ വല്ലാണ്ട് മിസ്സ് ചെയ്തു. നീ ഉണ്ടായിരുന്നെ എനിക്ക് താങ്ങ് തന്ന് എനിക്ക് വാഷ് ചെയ്ത് തന്ന്. വാവേ നിന്നെപ്പോലെ ഒരുക്കലും ആവില്ലട അവര്. നീ പറഞ്ഞില്ലേ എനിക്ക് വിവരം ഉണ്ടെന്ന്. വെറുതെയാടാ. കാലിന് ചലനം ഇല്ലെന്ന് അറിയാമെങ്കിലും ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു അഹങ്കാരം ആയിരുന്നേട എനിക്ക്. ഇനി പറയണ്ടല്ലോ എന്റെ നെറ്റി പൊട്ടിത് എങ്ങാനാന്ന്. അമ്മക്കും അച്ഛനും ഞാനൊരു ഭാരമാണെന്ന് അറിയാം. പക്ഷെ ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എന്റെ വാവാക്കും ഞാനൊരു ഭാരം ആവൂന്ന്. അതുകൊണ്ടല്ലേ ഈ അവസ്ഥയില് എന്റെ കല്യാണ കാര്യവും പറഞ്ഞ് നീ വന്നേ.

ഒഴുകിയിറങ്ങിയ കണ്ണുനീര് തുടച്ചുകൊണ്ട് എന്റെ മുഖത്ത് നോക്കി അവളത് പറഞ്ഞപ്പോ എന്റെ ചങ്കിനകത്ത് ഒരു വെള്ളിടി വെട്ടി.

“ഈ അവസ്ഥയില് എനിക്ക് വേണ്ടത് മറ്റാരുടെയും അല്ല നിന്റെ സ്നേഹം ആണ്. നിയാടാ എനിക്ക് എല്ലാം. നിന്നെപ്പോലെ ആരും ഇല്ലട എന്നെ സ്നേഹിക്കാൻ. ഇനി ആരും ഉണ്ടാവേം ഇല്ല.”

അത്രയും നേരം പിടിച്ച് വച്ചിരുന്ന എന്റെ കണ്ണീര് അണപൊട്ടി ഒഴുകി. പൊട്ടിക്കരഞ്ഞ് കൊണ്ട് ഞാനവളെ ഇറുക്കേ പുണർന്നു. എന്റെ സങ്കടം കണ്ട് അവളും കരഞ്ഞു.

“വാവേ എന്നെ ഇനി കല്യാണത്തിന് നിര്ബന്ധിക്കല്ലേ ടാ. ചേച്ചി പാവല്ലേ?? ജീവിതാവസാനം വരെ ന്റെ വാവക്കൊപ്പം കഴിഞ്ഞോളാം ഞാൻ.”

Leave a Reply

Your email address will not be published. Required fields are marked *