അവള് കവറിനുള്ളിൽ കൈയിട്ട് വേറൊരെണ്ണം എടുത്ത് എനിക്ക് നേരെ നീട്ടി.
“ആആആആ”
ഞാൻ വാ തുറന്ന് കൊടുത്തു. അവളാ പുതിയ കട്ട്ലേറ്റ് എൻ്റെ നേരെ കൊണ്ട് വന്നു.
“ഇത് വേണ്ട. മറ്റത് മതി.”
തുറന്ന വാ അടച്ച് ഞാൻ പറഞ്ഞു.
“ഇത് ഞാൻ കഴിച്ചതിന്റെ ബാക്കിയാ. വാവക്ക് വേറെ ഉണ്ടല്ലോ.”
“ഞാൻ ആദ്യം വേണ്ടാന്ന് പറഞ്ഞോണ്ട് ആണോ??”
“ഏയ്.”
അവളതും പറഞ്ഞ് തലകുനിച്ചു.
“ചേച്ചി…..”
ഞാനവളെ വിളിച്ചു. പക്ഷെ അവളൊന്ന് നോക്കിയ പോലുമില്ല.
“ടി ചേച്ചി”
ഇത്തവണ ഞാനൊന്ന് ശബ്‌ദം കൂട്ടി. എന്തോ അവള് മുഖം ഉയർത്തി. ആ മുഖം കണ്ടപ്പോള മനസ്സിലായെ അവള് കരയുവായിരുന്നു.
“എന്തിനാ എൻ്റെ ചേച്ചി കരയണേ??”
ഒഴുകിവന്ന അവളുടെ കണ്ണുനീര് തുടച്ച് മാറ്റി ഞാൻ ചോദിച്ചു.
“ഏയ് ഒന്നുല്ല്യ വാവേ…..”
ഞാൻ എന്താണോ വിചാരിച്ചത് അത്
തന്നെ അവള് പറഞ്ഞു ഒന്നൂല്ല്യന്ന്.
“ഞാൻ വേണ്ടാന്ന് പറഞ്ഞത് നിനക്ക് വിഷമം ആയെന്നെനിക്ക് അറിയാം. ഇതിന് മുൻപും നീ കൈയിട്ട് അളുമ്പിയ ചോറും നീ കടിച്ചതിന്റെ ബാക്കി പപ്സും ഞാൻ തിന്നിട്ടുണ്ട്. അതുപോലെ പലതും. ഇപ്പൊ നീ തന്ന കട്ട്ലേറ്റ് കണ്ടപ്പോ വേണ്ടാന്ന് പറഞ്ഞത് അതിന്റെ സൈസ് കണ്ടിട്ടാ. ചെറിയൊരു പീസ് അല്ലേടി അത്. എനിക്കറിയില്ലായിരുന്നു അത് നിനക്ക് ഇത്രയും സങ്കടം ആവൂന്ന്. സോറി ടി ചേച്ചി. എന്നെ പോലുള്ള വിവരം ഇല്ലാത്ത അനിയന്മാര് എന്തെങ്കിലും തെറ്റ് ചെയ്ത അത് ഷെമിക്കേണ്ടത് നിന്നെ പോലെ വിവരമുള്ള ചേച്ചിമാരാ. ഞാൻ ചെയ്ത തെറ്റ് നിനക്കു ഷെമിക്കാൻ പാറ്റോങ്ങി നേരത്തെ എനിക്ക് വച്ച് നീട്ടിയ ആ പീസ് താ.”
അത്രയും പറഞ്ഞ് ഞാൻ വീണ്ടും വാ തുറന്നു. വീണ്ടും ഒഴുകിവന്ന കണ്ണുനീര് സ്വയം തുടച്ച് മുഖത്ത് സന്തോഷത്തിൽ ചാലിച്ച ചിരി വരുത്തി അവൾ എന്റെ വായിലേക്ക് ആ ചെറിയ പീസ് വച്ചുതന്നു. അതേ സന്തോഷത്തോടെ ഞാൻ അവളുടെ കവിളുകളിലേക്ക് എന്റെ ചുണ്ടമർത്തി. അവളെന്നെ വലിഞ്ഞ് മുറുക്കി.
“സോറി ടി ചേച്ചി……”
“സാരല്ല്യാ വാവേ…”
എത്രനേരം അവളെന്നെ വാരി പുണർന്നൂന്ന് അറിയില്ല.
“വാവേ…….”
“Mm…..”
“ഇനിയെങ്കിലും ഒന്ന് പറയാടാ അച്ഛനും അമ്മയും എന്താ നിന്നോട് പറഞ്ഞേ??”
എന്നിൽ നിന്നും അടർന്ന് മാറി അവൾ ചോദിച്ചു.
“ഞാൻ പറയാം. പക്ഷെ എനിക്കൊന്ന് അറിയണം. നീ എങ്ങനെയാ വിണേ??”
“അതൊക്കെ ഞാൻ പറയാം. ആദ്യം നീ ഞാൻ ചോദിച്ചതിന് മറുപടി താ.”